ദുബായ് : സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ച എഴുത്തുകാരന്‍  ആയിരുന്നു ദുബായ് കത്ത് പാട്ടിലൂടെ ശ്രദ്ധേയനായ 
എസ്. എ. ജമീല്‍  എന്ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായ കനുമായ വി. എം. കുട്ടി പറഞ്ഞു. 
 
ദേര മാഹി റസ്റ്റോറന്‍റ് ഹാളില്‍  എസ്. എ. ജമീലിന്‍റെ സ്മരണാര്‍ത്ഥം കോഴിക്കോട് സഹൃദയ വേദി ഒരുക്കിയ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു വി. എം. കുട്ടി.
 
എഴുത്തുകാരന്‍, ഗായകന്‍, നടന്‍, ചിത്രകാരന്‍, മന:ശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ സമൂഹ ത്തില്‍  നിറഞ്ഞു നിന്ന പ്രതിഭ യായിരുന്നു എസ്. എ. ജമീല്‍ എന്നും വി. എം. കുട്ടി പറഞ്ഞു.
 
ആദര്‍ശ ങ്ങളെയും കലയേയും ഒരു പോലെ സ്നേഹിച്ച ഒരു വലിയ കലാ കാരന്‍ ആയിരുന്നു അദ്ദേഹം. പക്ഷെ സമൂഹം വേണ്ടത്ര അംഗീകാരം നല്‍കിയില്ല എന്ന്‍ മുഖ്യപ്രഭാഷണം നടത്തിയ ബഷീര്‍ തിക്കോടി അഭിപ്രായപ്പെട്ടു. 
 
ജമീലിന്‍റെ രചന കള്‍ക്ക് പ്രസക്തി ഏറി വരിക യാണെന്നും കൂടുതല്‍ പഠന വിഷയമാക്കേണ്ടതാണ് എന്നും മാപ്പിളപ്പാട്ട് ഗവേഷകനായ ശുക്കൂര്‍ ഉടുംമ്പന്തല പറഞ്ഞു. 
 
 
സഹൃദയ വേദി പ്രസിഡന്‍റ് നാസര്‍ പരദേശി അദ്ധ്യക്ഷത വഹിച്ചു.  പോള്‍ ടി. ജോസഫ്, ഷീലാ പോള്‍, പുന്നക്കന്‍ മുഹമ്മദാലി, നാസര്‍ ബേപ്പൂര്‍, അഡ്വ. സാജിദ് അബൂബക്കര്‍, ഡോ. ലത്തീഫ്, റീനാ സലിം, ഷീലാ സാമുവല്‍, രാജന്‍ കൊളാവിപ്പാലം,  അസീസ് തലശ്ശേരി,  എം. അഷ്‌റഫ്,  എസ്. പി. മഹ്മൂദ് തുടങ്ങിയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.  സുബൈര്‍ വെള്ളിയോട് അതിഥി കളെ പരിചയ പ്പെടുത്തി. 
 
കണ്‍വീനര്‍  സി. എ. ഹബീബ് സ്വാഗതവും  അന്‍സാര്‍ മാഹി നന്ദിയും പറഞ്ഞു. ഇസ്മായില്‍ തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കിയ “ഇശല്‍ ഗസല്‍ സന്ധ്യ”  അരങ്ങേറി.
 
– അയച്ചു തന്നത് :  സി. എ. ഹബീബ്