ദുബായ് : കത്ത് പാട്ടുകളിലൂടെയും കാല ഘട്ടത്തിന്റെ അനിവാര്യത യിലൂടെയും സഞ്ചരിച്ച മഹാനായ കവിയും ഗായകനും അഭിനേതാവും മന:ശാസ്ത്രഞനും ചിത്രകാരനും ആയിരുന്നു സയ്യിദ് അബ്ദുല്‍ ജമീല്‍ എന്ന എസ്. എ. ജമീല്‍ എന്ന് അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് ദുബായ്സ്വരുമ കലാ സാംസ്കാരിക വേദി അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് എസ്. പി. മഹമൂദിന്റെ അദ്ധ്യക്ഷത യില്‍ വിവിധ സംഘടന നേതാക്കള്‍പങ്കെടുത്ത യോഗത്തില്‍ ശുക്കൂര്‍ ഉടുമ്പന്തല ജമീലിനെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി.
അസീസ് എടരിക്കോട്, അബ്ദുള്ളക്കുട്ടി ചേറ്റുവ, ഇസ്മയില്‍ ആയിട്ടി, മുഹമ്മദ് ഉടുമ്പന്തല എന്നിവര്‍ ജമീലിന്റെ ഗാനങ്ങള്‍ ആലപിച്ചു.
നാസര്‍ പരദേശി, പുന്നക്കന്‍ മുഹമ്മദലി, രാജന്‍ കൊളാവിപ്പാലം, ഫൈസല്‍ മേലടി, അഡ്വ. മുഹമ്മദ് സാജിദ്, ഹുസ്സൈനാര്‍ പി. എടച്ചാക്കൈ, അസീസ്, റഫീക്ക് വാണിമേല്‍, ജാന്‍സി ജോഷി എന്നിവര്‍ സംസാരിച്ചു.
സുബൈര്‍ വെള്ളിയോട് സ്വാഗതവും മുഹമ്മദാലി പഴശ്ശി നന്ദിയും പറഞ്ഞു. മുഹമ്മദ് അല്‍താഫ്, അന്‍ഷാദ് വെഞ്ഞാറമൂട്, സഹര്‍ അല്‍അന്‍സാരി, സുബൈര്‍ പറക്കുളം എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദുബായ്, സംഗീതം, സംഘടന, സാംസ്കാരികം