“അശ്വമേധം” വയലാര്‍ അനുസ്മരണം ഷാര്‍ജയില്‍

October 24th, 2011

vayalar-ramavarma-epathram

ഷാര്‍ജ: പ്രസക്തിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന വയലാര്‍ രാമവര്‍മ്മയുടെ അനുസ്മരണം സംഘടിപ്പിക്കുന്നു. ‘അശ്വമേധം’ എന്ന പേരില്‍ ഒക്ടോബര്‍ 28, വെള്ളിയാഴ്ച 3 മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് അനുസ്മരണം.
യു. എ. ഇ യിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ്‌ വയലാര്‍ കവിതകളുടെ ചിത്രീകരണവും ചിതപ്രദര്‍ശനവും നടത്തും. ശശിന്‍ സാ, ഹാരീഷ് തചോടി, രഞ്ജിത്ത് രാമചന്ദ്രന്‍ ‍, ഷാഹുല്‍ കൊല്ലന്‍കോട്, അനില്‍ താമരശേരി, രാജീവ്‌ മുളക്കുഴ, ജോഷി ഒഡേസ, റോയി മാത്യു, ഷാബു, ഗോപാല്‍ , ജയന്‍ ക്രയോന്‍സ്, നദീം മുസ്തഫ, രാജേഷ്‌ ബാബു, ഷിഹാബ് ഉദിന്നൂര്‍, കാര്‍ട്ടൂനിസ്റ്റ്‌ അജിത്ത്, ഹരീഷ് ആലപ്പുഴ, രഘു കരിയാട്ട്, സുജിത്ത് എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്നു കവിയരങ്ങില്‍ ശിവപ്രസാദ്, നസീ൪ കടിക്കാട്, അസ്മോ പുത്തന്‍ചി, റ്റി. എ. ശശി, സൈനുദീന്‍ ഖുറൈഷി, അനൂപ്‌ ചന്ദ്രന്‍, രാജേഷ്‌ ചിത്തിര, അഷ്‌റഫ്‌ ചമ്പാട് എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് “നവോത്ഥാനം മലയാള സാഹിത്യത്തില്‍” എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
രാജീവ്‌ ചേലനാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജി. എസ്. പത്മകുമാര്‍ വിഷയം അവതരിപ്പിക്കും. വിവിധ സംഘടനാ പ്രതിനിധികളായ ജോഷി രാഘവന്‍ (യുവകലാസാഹിതി), ഡോ. അബ്ദുല്‍ ഖാദര്‍ (പ്രേരണ), മുഹമ്മദ്‌ ഇഖ്‌ബാല്‍ (ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി), ആയിഷ സക്കീ൪,
ടി. കൃഷ്ണകുമാ൪ എന്നിവര്‍ പ്രസംഗിക്കും. ഫൈസല്‍ ബാവ അധ്യക്ഷനായിരിക്കും.
സെമിനാറിനുശേഷം ഇസ്കിന്ധര്‍ മിര്‍സ രചനയും സംവിധാനവും നിര്‍വഹിച്ച മതിലുകള്‍‍ക്കപ്പുറം എന്ന ചിത്രീകരണം, അബുദാബി നാടകസൗഹൃദം അവതരിപ്പിക്കും.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കവി അയ്യപ്പന്‍ അനുസ്മരണം

October 24th, 2011

ayyappan-epathram

അബുദാബി: മലയാളത്തിന്റെ പ്രിയ കവി അയ്യപ്പന്‍റെ ഒന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് കോലായ സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അയ്യപ്പന്‍ അനുസ്മരണം നടത്തി. അസ്മോ പുത്തന്‍ചിറ അധ്യക്ഷനായിരുന്നു, ഫൈസല്‍ ബാവ, ജോഷി ഒഡേസ, ശശി. ടി. എ, എന്നിവര്‍ കവി അയ്യപ്പനുമായി സംവദിച്ച നിമിഷങ്ങള്‍ സദസ്സുമായി പങ്കുവെച്ചു, അജി രാധാകൃഷ്ണന്‍, കൃഷണകുമാര്‍ എന്നിവര്‍ സംസാരിച്ചു. അസ്മോ പുത്തന്‍ചിറ അയ്യപ്പന്‍ എന്ന കവിത അവതരിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുല്ലനേഴിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

October 24th, 2011

അബുദാബി: പ്രശസ്ത കവിയും അഭിനേതാവുമായ മുല്ലനേഴി നീലകണ്ഠന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ കോലായ സാഹിത്യ കൂട്ടായ്മയും, അബുദാബി നാടക സൌഹൃദവും അനുശോചനം അറിയിച്ചു, കേരള സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ കവി അസ്മോ പുത്തന്‍ചിറ അധ്യക്ഷത വഹിച്ചു, ഷരീഫ്‌ മാന്നാര്‍ അനുശോചന കുറിപ്പ്‌ വായിച്ചു. സുഭാഷ്‌ ചന്ദ്ര, രാജീവ്‌ മുളക്കുഴ, ഹരീഷ് എന്നിവര്‍ സംസാരിച്ചു

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുവൈത്തില്‍ വയലാര്‍ അനുസ്മരണം

October 24th, 2011

കുവൈത്ത് സിറ്റി : മലയാളത്തിന്‍റെ പ്രിയകവി വയലാര്‍ രാമവര്‍മ്മ യുടെ അനുസ്മരണാര്‍ത്ഥം കേരള അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ‘ഈ മനോഹര തീരത്ത്’ എന്ന പരിപാടി നവംബര്‍ 3 വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ കുവൈറ്റ്‌ അബ്ബാസിയ റിഥം ഹാളില്‍ അരങ്ങേറും.

ജൂനിയര്‍, സീനിയര്‍ വിഭാഗ ങ്ങളില്‍ വയലാര്‍ കവിതാ പാരായണ മത്സരങ്ങള്‍ നടക്കും. മത്സര ങ്ങളില്‍ പങ്കെടുക്കുന്ന തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി സെക്രട്ടറി ഷാജി രഘുവരന്‍ അറിയിച്ചു.

മത്സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 66 38 30 79, 99 33 02 67 എന്നീ നമ്പറു കളില്‍ ബന്ധ പ്പെടുക. uakalam at gmail dot com എന്ന ഇ – മെയില്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഈ മാസം 31 വരെ യാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തിരുനെല്ലൂര്‍ കരുണാകരന്‍ അവാര്‍ഡ്‌ നന്ദാ ദേവിക്ക്‌

October 8th, 2011

nanda-devi-ePathram
ഷാര്‍ജ : തിരുനല്ലൂര്‍ സാഹിത്യ വേദി യുടെ ഈ വര്‍ഷ ത്തെ കവിതാ പുരസ്‌കാരം നന്ദാ ദേവിക്ക്.

തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം (ചൊവ്വന്നൂര്‍) സ്വദേശിനിയും നിരൂപക യുമായ ഷീജാ മുരളി യാണ് ‘നന്ദാദേവി’ എന്ന തൂലികാ നാമത്തില്‍ കവിതകള്‍ രചിക്കുന്നത്. ആനുകാലിക ങ്ങളില്‍ കവിത കളും ലേഖന ങ്ങളും എഴുതാറുണ്ട്.

‘മഹാ പ്രസ്ഥാനത്തിന് മുന്‍പ്’ എന്ന കവിത യാണ് നന്ദയെ പുരസ്‌കാര ത്തിന് അര്‍ഹയാക്കിയത്. ഒക്‌ടോബര്‍ 8 ശനിയാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. കവി ഒ. എന്‍. വി. കുറുപ്പ് സംബന്ധിക്കും

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 1 of 512345

« Previous « പുതിയ അനുഭവമായി ഫെയ്‌സ് ടു ഫെയ്‌സ് കൂട്ടായ്മ
Next Page » സച്ചിന്‍ – ജീനിയസ് അണ്‍ പ്ലഗ്ഡ് പ്രകാശനം ചെയ്തു »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine