മുല്ലപ്പെരിയാര്‍ : നാടകം അല്ല നടപടിയാണ് വേണ്ടത്‌ : സ്വരുമ

November 29th, 2011

mullaperiyar-dam-epathram
ദുബായ് : മൂന്നര ക്കോടിക്ക് മേലെ വരുന്ന മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പേരില്‍ കേന്ദ്ര – കേരളാ – തമിഴ്നാട് സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി നാളുകള്‍ തള്ളി നീക്കുന്ന പൊറാട്ട് നാടകത്തിനു അന്ത്യം കുറിച്ച് എത്രയും പെട്ടന്ന് ആവശ്യമായ നടപടികളെടുക്കാന്‍ അധികാരികള്‍ തയ്യാറാവണം. മറിച്ച് ഉപദേശങ്ങളും ചര്‍ച്ചകളും സംവാദങ്ങളും നടത്തി നാളുകള്‍ തള്ളി നീക്കുന്നത് അനര്‍ത്ഥമാണ് എന്നും സ്വരുമ ദുബായ് യോഗം വിലയിരുത്തി.

പ്രസിഡണ്ട്‌ ഹുസൈനാര്‍. പി. എടാച്ചകൈ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്‌. പി. മഹമൂദ്, റീന സലിം, ലത്തീഫ് തണ്ടലം, ജലീല്‍ ആനക്കര, സക്കീര്‍ ഒതളൂര്‍, മജീദ്‌ വടകര, അസീസ്‌ തലശ്ശേരി, സുമ സനല്‍, പ്രവീണ്‍ ഇരിങ്ങല്‍, സുബൈര്‍ പറക്കുളം, ജലീല്‍ നാദാപുരം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സുബൈര്‍ വെള്ളിയോട് സ്വാഗതവും ജോയിന്‍റ് സെക്രട്ടറി ജാന്‍സി ജോഷി നന്ദിയും പറഞ്ഞു.

-അയച്ചു തന്നത് : സുബൈര്‍ വെള്ളിയോട്, സ്വരുമ ദുബായ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അപവാദ പ്രചാരണത്തിന് എതിരെ മുസ്ലിംലീഗ് ക്യാമ്പയിന്‍

October 30th, 2011

nadapuram-kmcc-iuml-convention-ePathram
അബുദാബി : ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ച് സത്യമാക്കാനുള്ള ഗീബല്‍സിയന്‍ തന്ത്രം കേരള ജനത തള്ളികളഞ്ഞു എന്ന്‍ മലപ്പുറം ജില്ലാ കെ. എം. സി. സി. സെക്രട്ടറി ശുക്കൂറലി കല്ലിങ്ങല്‍ പറഞ്ഞു.

മുസ്ലീംലീഗിനും പാര്‍ട്ടി യുടെ നേതാക്കള്‍ക്കും എതിരെ നടത്തി വരുന്ന അപവാദ പ്രചാരണ ങ്ങള്‍ക്ക് എതിരെ നവംബര്‍ 10 മുതല്‍ ആരംഭിക്കുന്ന മുസ്ലിംലീഗ് ക്യാമ്പയിന്‍, നാദാപുരം മണ്ഡലം കെ. എം. സി. സി. പ്രചരണ സമ്മേളനത്തില്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. ഇന്ത്യാ വിഷന്‍ അടക്കമുള്ള ചാനലു കളുടെ നീക്കം ശക്തമായി ചെറുക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്യാമ്പയിന്‍ പ്രചരണാര്‍ത്ഥം നാദാപുരം മണ്ഡലം കെ. എം. സി. സി., ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ സംഘടിപ്പിച്ച പ്രചരണ സമ്മേളനം പി. ആലിക്കോയ ഉദ്ഘാടനം ചെയ്തു.

അബ്ദുല്‍ ബാസിത് കായക്കണ്ടി, ഹാഷിം ചീരോത്ത്‌, പി. പി. അഹമ്മദ്‌ ഹാജി, അഷ്‌റഫ്‌ പൊന്നാനി എന്നിവര്‍ സംബന്ധിച്ചു. സി. എച്ച്. ജാഫര്‍ തങ്ങള്‍ സ്വാഗതവും ലത്തീഫ്‌ വാണിമേല്‍ നന്ദിയും പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബഹറിനില്‍ പ്രക്ഷോഭകാരികളെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും തടവ്‌ ശിക്ഷ

October 2nd, 2011

doctors-treating-bahrain-protesters-epathram

മനാമ : ബഹറിനില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പരിക്കേറ്റ പ്രക്ഷോഭകാരികളെ ചികില്‍സിച്ച ഇരുപതോളം ഡോക്ടര്‍മാരെയും നഴ്സുമാരെയും 15 വര്ഷം വരെ തടവിനു പട്ടാള കോടതി ശിക്ഷിച്ചു. ഈ വിധിയ്ക്കെതിരെ ലോകമെമ്പാടും നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഐക്യ രാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഓഫീസ്‌ ഈ വിധിയെ ചോദ്യം ചെയ്തിട്ടുണ്ട്. എല്ലാ രാഷ്ട്രീയ തടവുകാരെയും ഉടന്‍ വിട്ടയക്കണം എന്ന് ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. പരിക്കേറ്റവരെ ചികില്‍സിച്ച ആരോഗ്യ പ്രവര്‍ത്തകരെ ദീര്‍ഘമായ തടവ്‌ ശിക്ഷയ്ക്ക് വിധിച്ച നടപടിയില്‍ അദ്ദേഹം അഗാധമായ ആശങ്ക രേഖപ്പെടുത്തി. അന്താരാഷ്‌ട്ര മനുഷ്യാവകാശ തത്വങ്ങള്‍ ഇവരുടെ കാര്യത്തില്‍ സ്വീകരിക്കണം എന്ന് അദ്ദേഹം ബഹറിന്‍ അധികൃതരോട്‌ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വാഹനം ഓടിച്ചതിന് സൗദി വനിതയ്ക്ക്‌ ചാട്ടവാര്‍ അടി

September 28th, 2011

saudi-women-driving-epathram

റിയാദ്‌ : സ്ത്രീകള്‍ക്ക് വാഹനം സ്വന്തമായി ഓടിക്കാന്‍ വിലക്കുള്ള സൗദി അറേബ്യയില്‍ വാഹനം ഓടിച്ചു പോലീസ്‌ പിടിയിലായ ഒരു വനിതയ്ക്ക്‌ 10 ചാട്ടവാര്‍ അടി ശിക്ഷയായി നല്‍കാന്‍ വിധിയായി. ഏറെ യാഥാസ്ഥിതികമായ നിയമ വ്യവസ്ഥയുള്ള സൗദി അറേബ്യ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ നിരോധനമുള്ള ലോകത്തെ ഏക രാജ്യമാണ്.

സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് സൌദിയില്‍ നിയമ തടസ്സം ഇല്ലെങ്കിലും സാമൂഹികമായി നിലനില്‍ക്കുന്ന വിലക്കിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. രാജ കുടുംബത്തിലെ പല മുതിര്‍ന്ന അംഗങ്ങള്‍ക്കും ഈ നിരോധനത്തോട്‌ യോജിപ്പില്ലെങ്കിലും യാഥാസ്ഥിതികരെ പിണക്കാനുള്ള മടി കാരണം ഈ നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളത് പോലുള്ള സ്ത്രീ വിമോചനം തങ്ങളുടെ ഇസ്ലാമിക സമൂഹത്തില്‍ വേണ്ട എന്നാണ് യാഥാസ്ഥിതികരുടെ ഉറച്ച നിലപാട്‌.

സാധാരണയായി വാഹനം ഓടിക്കുന്ന സ്ത്രീകളെ പിടികൂടിയാല്‍ ഇനി വാഹനം ഓടിക്കില്ല എന്ന് എഴുതി വാങ്ങി കൂടുതല്‍ നടപടികള്‍ ഒന്നും ഇല്ലാതെ വെറുതെ വിട്ടയക്കാറാണ് പതിവ്. ഇത് ആദ്യമായാണ്‌ ഇത്തരം ഒരു ശിക്ഷ നല്‍കുന്നത്.

സ്ത്രീകളുടെ അവകാശ സംരക്ഷണത്തെ പറ്റി ഏറെ ചര്‍ച്ച നടക്കുകയും സ്ത്രീകള്‍ക്ക് വോട്ടവകാശം പ്രഖ്യാപിക്കുകയും ചെയ്ത് മണിക്കൂറുകള്‍ക്കകം വന്ന ഈ നടപടി മനുഷ്യാവകാശ പ്രവര്‍ത്തകരെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

2 അഭിപ്രായങ്ങള്‍ »

എയര്‍ ഇന്ത്യയുടെ നിലപാട് പ്രതിഷേധാര്‍ഹം : കെ.എം.സി.സി

August 15th, 2011

air-india-epathram
ദുബായ് : മംഗലാപുരം വിമാന ദുരന്ത ത്തില്‍ മരണ പ്പെട്ടവരുടെ ആശ്രിതര്‍ക്ക് 75 ലക്ഷം രൂപ നല്‍കണം എന്ന ഹൈക്കോടതി വിധി ക്കെതിരെ അപ്പീല്‍ നല്‍കിയ എയര്‍ ഇന്ത്യ യുടെ നടപടി പ്രതിഷേധാര്‍ഹം എന്ന് ദുബായ് കെ. എം. സി. സി. കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

ജനങ്ങളെ ചൂഷണം ചെയ്യുന്ന എയര്‍ ഇന്ത്യ വിമാന ദുരന്ത ത്തില്‍ മരിച്ച വരുടെ കുടുംബ ങ്ങളോട് പോലും കാണിക്കുന്ന അനീതി ന്യായീകരിക്കാന്‍ ആവില്ല.

മരിച്ചതില്‍ മിക്കവരും കുടുംബ ത്തിന്‍റെ ഏകാശ്രയ മായിരുന്നു എന്നത് പോലും പരിഗണി ക്കാതെ യുള്ള ഈ നിലപാട് അന്തര്‍ദേശീയ തല ത്തില്‍ ഇന്ത്യ യുടെ യശസ്സിന് കോട്ടം തട്ടുന്നതാണ്.

അന്താരാഷ്ട്ര മാനദണ്ഡ ങ്ങള്‍ കാറ്റില്‍ പറത്തുന്ന ഈ നിലപാടിന് എതിരെ ശക്തമായ പ്രതിഷേധം ഉയരണം എന്നും അര്‍ഹമായ നഷ്ടപരിഹാരം എത്രയും പെട്ടെന്ന് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണം എന്നും ദുബായ് കെ. എം. സി. സി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് മഹ്മൂദ് കുളങ്ങരയും സെക്രട്ടറി സലാം കന്യാപ്പാടിയും അഭിപ്രായപ്പെട്ടു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 1 of 612345...Last »

« Previous « മുസഫ കര്‍മേല്‍ ഐ. പി. സി. കണ്‍വെന്‍ഷന്‍
Next Page » ഇന്ത്യന്‍ എംബസ്സിയില്‍ സ്വാതന്ത്ര്യ ദിന ആഘോഷം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine