അബുദാബി : കാസര്‍കോട്ടെ ആയിര ക്കണക്കിന് ആളുകളുടെ ജീവിത ത്തെ നരക തുല്യമാക്കിയ എന്‍ഡോസള്‍ഫാന്‍ കീട നാശിനി ഇന്ത്യയില്‍ നിരോധിക്കണം എന്നും മാനവ രാശിക്ക് ഭീഷണി ഉയര്‍ത്തുന്ന ഈ മാരക വിഷത്തിന് എതിരെ ജനീവ യില്‍ നടക്കുന്ന സ്റ്റോക്ക്ഹോം കണ്‍വെന്‍ഷ നില്‍ നിലപാട് എടുക്കണം എന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നേതൃത്വ ത്തില്‍ നടത്തി വരുന്ന ഉപവാസ സമര ത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്, കേരളാ സോഷ്യല്‍ സെന്ററില്‍ ഏപ്രില്‍ 25 തിങ്കളാഴ്ച വൈകുന്നേരം 9 മണിക്ക് അബുദാബി യിലെ സാംസ്കാരിക പ്രവര്‍ ത്തകര്‍ ഒത്തു കൂടുന്നു.
ഓപ്പണ്‍ ഫോറം, ഫോട്ടോപ്രദര്‍ശനം, ഒപ്പുശേഖരണം, ഡോക്യുമെന്ററി പ്രദര്‍ശനം, സിഗ്നേച്ചര്‍ ട്രീ, ഡ്രോയിംഗ് എന്നിവ അവതരിപ്പിക്കുന്ന ഈ കൂട്ടായ്മ യിലേക്ക് എല്ലാ പൊതുപ്രവര്‍ത്ത കരേയും സ്വാഗതം ചെയ്യുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.