അബുദാബി : ഭൌമ ദിനത്തോട് അനുബന്ധിച്ച് കേരള സോഷ്യല്‍ സെന്ററില്‍ എന്‍. പി. സി. സി. യുടെ കേരള കള്‍ച്ചര്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കുട്ടികള്‍ക്കായുള്ള ചിത്ര രചനാ മത്സരത്തില്‍ നൂറോളം കുട്ടികള്‍ പങ്കെടുത്തു. മത്സരത്തിന്റെ ഉദ്ഘാടനം പ്രശസ്ത നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു.
രാജ്യ വ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപെട്ടു പ്രതീകാത്മകമായി വലിയ ക്യാന്‍വാസില്‍ നിരവധി പേര്‍ ഒപ്പു വെച്ചു. ആദ്യ ഒപ്പ് ടി. ഡി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു.
അഷ്‌റഫ് ചെമ്പാട്, ഗോമസ്, അനില്‍കുമാര്‍, മുസ്തഫ, മുഹമ്മദ് കുഞ്ഞി, അജി രാധാകൃഷ്ണന്‍, രാജീവ് മുളക്കുഴ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ചിത്ര രചനാ മത്സര വിജയികള്‍ക്ക് കൈരളി കള്‍ച്ചര്‍ ഫോറത്തിന്റെ പത്താം വാര്‍ഷികമായ ഏപ്രില്‍ 28നു കെ. എസ്. സി. യില്‍ വെച്ച് നടക്കുന്ന ഭാരതീയം ഷോയില്‍ വെച്ച് സമ്മാന ദാനം നിര്‍വഹിക്കും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, പരിസ്ഥിതി, പ്രതിഷേധം, സാഹിത്യം