ദേശീയ ദിനാഘോഷം : സമാപന സമ്മേളനം ഡിസംബര്‍ 2ന്

November 29th, 2011

uae national day-epathram
ദുബായ് : കെ. എം. സി. സി. ദുബായ്‌ കമ്മിറ്റി ഒരുക്കുന്ന യു. എ. ഇ. ദേശീയ ദിനാഘോഷ ത്തിന്‍റെ സമാപന സമ്മേളനം ഡിസംബര്‍ രണ്ടാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം ആറു മണിയ്ക്ക് ദുബായ് എന്‍. ഐ. മോഡല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടക്കും.

മന്ത്രിമാര്‍, അറബ് പ്രമുഖര്‍, മത – രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഗായകരായ ആദില്‍ അത്തു, അജയന്‍ എന്നിവര്‍ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മെഡിക്കല്‍ കോളജ് കാസര്‍കോട് സ്ഥാപിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം

November 28th, 2011

dubai-kmcc-logo-big-epathram
ദുബായ് : കാസര്‍കോട് ജില്ലക്ക് ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ സമ്മാനമായ മെഡിക്കല്‍ കോളജ് കാസര്‍കോട് മണ്ഡലത്തില്‍ സ്ഥാപിക്കു വാനുള്ള തീരുമാനം സ്വാഗതാര്‍ഹം ആണെന്ന് ദുബായ് കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ക്ക് വേണ്ടിയുള്ള ജനങ്ങളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷ മാണ് മെഡിക്കല്‍ കോളജിന് അനുമതി ആവുന്നത്. ഇതിനു വേണ്ടി പ്രയത്‌നിച്ച എല്ലാ ജന പ്രതിനിധി കളേയും നേതാക്ക ളേയും യു. ഡി. എഫ്. സര്‍ക്കാരി നേയും അഭിനന്ദിക്കു ന്നതായി മണ്ഡലം കമ്മിറ്റി ഭാരവാഹി കളായ മഹമൂദ് കുളങ്ങര, സലാം കന്യപ്പാടി, ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു

-

വായിക്കുക:

അഭിപ്രായം എഴുതുക »

ജലീല്‍ രാമന്തളിക്കും ബി. എസ്‌. നിസാമുദ്ധീനും പുരസ്കാരം

November 26th, 2011

jaleel-ramanthali-bs-nisamuddeen-epathram

അബുദാബി : മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ മാധ്യമ പുരസ്കാര ങ്ങള്‍ക്ക് മിഡിലീസ്റ്റ് ചന്ദ്രിക അബുദാബി ബ്യൂറോ ചീഫ്‌ ജലീല്‍ രാമന്തളിയും ഗള്‍ഫ്‌ മാധ്യമം സീനിയര്‍ കറസ്പോണ്ടന്‍റ് ബി. എസ്‌. നിസാമുദ്ധീനും അര്‍ഹരായി.

ഗ്രന്ഥരചന, പത്ര പ്രവര്‍ത്തനം എന്നിവ പരിഗണിച്ചാണ് സമഗ്ര സംഭാവന യ്ക്കുള്ള പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് ജലീല്‍ രാമന്തളിക്ക് നല്‍കുന്നത്. പത്തോളം പുസ്തകങ്ങള്‍ തയ്യാ റാക്കിയ ജലീല്‍ രാമന്തളി, യു.എ.ഇ.യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദിന്‍റെ ജീവ ചരിത്രം ആദ്യ മായി മലയാള ത്തില്‍ പുറത്തിറക്കി. ഇന്തോ – അറബ് ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന തരത്തില്‍ നിരവധി രചനകള്‍ നടത്തിയതിനെ കമ്മിറ്റി പ്രശംസിച്ചു.

സാമൂഹിക പ്രസക്തി യുള്ള വിഷയ ങ്ങളില്‍ പ്രവാസി കള്‍ക്കിടയില്‍ ബോധവല്‍കരണ ലക്ഷ്യത്തോടെ നിസാമുദ്ധീന്‍ തയ്യാറാക്കിയ നിരവധി വാര്‍ത്തകള്‍ മുന്‍ നിറുത്തിയാണ് സമഗ്ര സംഭാവന യ്ക്കുള്ള പി. കുഞ്ഞിക്കോയ തങ്ങള്‍ അവാര്‍ഡ് ബി. എസ്‌. നിസാമുദ്ധീന് നല്‍കുന്നത്.

കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ഇദ്ദേഹം 2000 മുതല്‍ മാധ്യമ ത്തില്‍ ജോലി ചെയ്യുന്നു. മൂന്നു വര്‍ഷ ങ്ങളായി ഗള്‍ഫ് മാധ്യമ ത്തില്‍ സീനിയര്‍ സബ് എഡിറ്ററാണ്. 2010 ലെ ചിരന്തന മാധ്യമ പുരസ്കാരം നേടിയിരുന്നു.

ഉപഹാരവും പ്രശംസാ പത്രവും അടങ്ങുന്ന അവാര്‍ഡ്‌ ജനുവരി അവസാന വാരം സമ്മാനിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

-

വായിക്കുക: , ,

1 അഭിപ്രായം »

കെ. എം. സി. സി. യുടെ ഫോട്ടോ എക്സിബിഷന്‍

November 25th, 2011

kmcc-photo-exhibition-ePathram
അബുദാബി : കെ. എം. സി. സി. യുടെ ആഭിമുഖ്യ ത്തില്‍ യു. എ. ഇ. യുടെ നാല്പതാം ദേശീയ ദിനാ ഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ ഒരുക്കുന്ന ഫോട്ടോ എക്സിബിഷന്‍ നവംബര്‍ 25 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ആരംഭിക്കും.

kmcc-celebrate-uae-national-day-ePathram

-

വായിക്കുക:

അഭിപ്രായം എഴുതുക »

സി. എച്ച്. ഫുട്‌ബോള്‍ കപ്പ് : യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്റര്‍ ചാമ്പ്യന്മാര്‍

November 24th, 2011

kmcc-champions-uae-exchange-team-ePathram
അബുദാബി: അബുദാബി ശൈഖ് സുല്‍ത്താന്‍ ബിന്‍സായിദ് അല്‍നഹ്‌യാന്‍ സ്റ്റേഡിയ ത്തില്‍ നടന്ന നാലാമത് സി. എച്ച്. ഫുട്‌ബോള്‍ കപ്പ് യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്‍റര്‍ ടീം കരസ്ഥമാക്കി.

വാശിയേറിയ മത്സര ത്തില്‍ ഇഞ്ചോടിഞ്ച് പൊരുതി ക്കളിച്ച് അബു അഷറഫ് സ്‌പോര്‍ട്ടിങ്ങിനെ സഡന്‍ഡെത്തി ലൂടെ മറി കടന്നാണ് യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്‍റര്‍ ടീം ഒരു ലക്ഷം രൂപയും ചാമ്പ്യന്‍സ്‌ ട്രോഫിയും കരസ്ഥമാക്കിയത്. തിങ്ങി നിറഞ്ഞ കാണികളുടെ ആവേശം, നാട്ടില്‍ നടക്കുന്ന സെവന്‍സ് ടൂര്‍ണമെന്റുകളുടെ പ്രതീതി ഉണര്‍ത്തി.

കഴിഞ്ഞ മൂന്ന് വര്‍ഷ ങ്ങളിലെ ചാമ്പ്യന്മാരായ ജി സെവന്‍ അല്‍ ഐന്‍, കഴിഞ്ഞ രണ്ടു വര്‍ഷത്തെ റണ്ണറപ്പായ കോപി കോര്‍ണര്‍ ദുബായിയും സെമിഫൈനല്‍ കാണാതെ പുറത്തു പോയത് കാണികളെ നിരാശരാക്കി. കേരള, തമിഴ്‌നാട് സ്റ്റേറ്റ് താരങ്ങള്‍ അണിനിരന്നു. സീ ഗള്ളിനെ അതിവിദഗ്ധമായി നേരിട്ടാണ് യൂണിവേഴ്‌സിറ്റി താരം ഷബീര്‍ നയിച്ച അബു അഷ്‌റഫ് സ്‌പോര്‍ട്ടിങ് ഫൈനലില്‍ കടന്നത്.

തയ്‌സി പ്രൈമാര്‍ക്ക് അബുദാബിയെ ഒന്നിനെതിരെ രണ്ടു ഗോളു കള്‍ക്ക് പരാജയ പ്പെടുത്തിയാണ് യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്‍റര്‍ ഫൈനലില്‍ കടന്നത്.

വിജയികള്‍ക്ക് സുധീര്‍കുമാര്‍ ഷെട്ടി ചാമ്പ്യന്‍സ് ട്രോഫിയും മൊയ്തു എടയൂര്‍ റണ്ണര്‍ അപ്പ് ട്രോഫിയും അബ്ദുല്ല അല്‍ മിന്‍ഷാലി ഒരു ലക്ഷം രൂപ യുടെ കാഷ് അവാര്‍ഡും സമ്മാനിച്ചു.

മികച്ച കളിക്കാരനായി ഷബീറിനെയും (അബു അഷ്‌റഫ്) ഗോള്‍ കീപ്പറായി നൗഷാദിനെയും (യു. എ. ഇ. എക്‌സ്‌ചേഞ്ച്) തിരഞ്ഞെടുത്തു. എം. പി. അബ്ദുസ്സമദ് സമദാനി എം. എല്‍. എ. കളിക്കാരെ പരിചയ പ്പെടുത്തി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 1 of 1112345...10...Last »

« Previous « തടവുകാരെ കൈമാറാന്‍ ഇന്ത്യ – യു.എ.ഇ. കരാര്‍
Next Page » കെ. എസ്. സി. ശിശുദിനമാഘോഷിച്ചു »ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine