അബുദാബി: അബുദാബി കെ. എം. സി. സി. സംഘടിപ്പിച്ച ഇന്ത്യ- അറബ് സാംസ്‌കാരിക സമ്മേളന ത്തില്‍ പ്രശസ്ത ഈജിപ്ഷ്യന്‍ കവിയും വിവര്‍ത്തക നുമായ മുഹമ്മദ് ഈദ് ഇബ്രാഹി മിനെ ആദരിച്ചു. വാഗ്മിയും പണ്ഡിതനുമായ അബ്ദുസ്സമദ് സമദാനി യാണ് സമ്മേളന വേദിയില്‍ കെ. എം. സി. സി. യുടെ ഉപഹാരം സമ്മാനിച്ചത്. സാഹിത്യ കൃതിക ളുടെ വിവര്‍ത്തനം രണ്ട് സംസ്‌കാര ങ്ങളുടെ വിനിമയ ത്തിന് സഹായിക്കുന്ന പ്രവൃത്തി യാണെന്ന് സമദാനി അഭിപ്രായപ്പെട്ടു.
വിവര്‍ത്തന കൃതികള്‍ ഉള്‍പ്പെടെ അറുപതോളം പുസ്തക ങ്ങള്‍ മുഹമ്മദ് ഈദ് ഇബ്രാഹി മിന്‍റെതായി പ്രസിദ്ധീകരിക്ക പ്പെട്ടിട്ടുണ്ട്. പെരുമ്പടവം ശ്രീധരന്‍റെ ഒരു സങ്കീര്‍ത്തനം പോലെ, പ്രശസ്ത പഞ്ചാബി കവയിത്രി അമൃതാ പ്രീത ത്തിന്‍റെ സെ്കലിട്ടന്‍ എന്നിവ ഇന്ത്യന്‍ ഭാഷ കളില്‍നിന്ന് അറബി യിലേക്ക് മൊഴി മാറ്റിയത് ഇദ്ദേഹമാണ്.
സാംസ്‌കാരിക സമ്മേളനം യു. എ. ഇ. ധനകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി യുനുസ് ഹാജി അബ്ദുല്ല ഹുസൈന്‍ ഖൂരി ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ ശൈഖ അല്‍ മസ്‌കരി, അബ്ദുസ്സമദ് സമദാനി, മുഹമ്മദ് ഈദ് ഇബ്രാഹിം, ഡോക്ടര്‍. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, വൈ. സുധീര്‍കുമാര്‍ ഷെട്ടി, ഇബ്രാഹിം എളേറ്റില്‍, പി. ബാവ ഹാജി എന്നിവര്‍ സംസാരിച്ചു.
ഷറഫുദ്ദീന്‍ മംഗലാട് സ്വാഗതവും വി. കെ. മുഹമ്മദ് ശാഫി നന്ദിയും പറഞ്ഞു.