അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന നാലാമത് സി. എച്ച്. മെമ്മോറി യല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റ് നവംബര്‍ 18 ന് അബുദാബി യില്‍ നടക്കും.
യു. എ. ഇ. എക്സ്ചേഞ്ച്, ലൈഫ് ലൈന്‍ ആശുപത്രി എന്നീ സ്ഥാപനങ്ങള്‍ മുഖ്യ പ്രായോജകര്‍ ആയി വരുന്ന ടൂര്‍ണ്ണമെണ്ടിന്‍റെ ലോഗോ പ്രകാശനം അബുദാബി യില്‍ നടന്നു.
വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ഡോ.ഷാജിര്‍ ഗഫാര്‍, പി. ബാവാ ഹാജി എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു. ചടങ്ങില്‍ മൊയ്തു ഹാജി കടന്നപ്പള്ളി, ഷറഫുദ്ദീന്‍ മംഗലാട്, ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍, ഹാഫിസ് മുഹമ്മദ്, ഹമീദ് ഹാജി, തുടങ്ങിയവര്‍ സംബന്ധിച്ചു.
കഴിഞ്ഞ മൂന്നു വര്‍ഷ ങ്ങളില്‍ നടത്തിയ ടൂര്‍ണ്ണമെന്‍റ് വിജയമാക്കി തീര്‍ത്ത ഫുട്ബോള്‍ പ്രേമികള്‍ ക്കായി ഈ വര്‍ഷവും ദേശീയ – അന്തര്‍ ദേശീയ നിലവാര മുള്ള പ്രമുഖ താരങ്ങള്‍ കളിക്കള ത്തില്‍ ഇറങ്ങും.
ആക്ടിംഗ് പ്രസിഡന്‍റ് പി. ആലിക്കോയ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ബാസിത് സ്വാഗതവും, ട്രഷറര്‍ കെ. കെ. ഉമ്മര്‍ നന്ദിയും പറഞ്ഞു.
-ചിത്രങ്ങള്‍: ഹഫ്സല്‍ അഹമദ്