എന്‍ഡോസള്‍ഫാന്‍ ദുരിത മേഖല യില്‍ റമദാന്‍ റിലീഫ്

August 5th, 2011

kmcc-karunyam-ramadan-relief-2011-ePathram
ദുബായ് : ദുബായ് കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി യുടെ കാരുണ്യം ശിഹാബ് തങ്ങള്‍ റമദാന്‍ റിലീഫ് സെല്‍ 2011 ല്‍ ഉള്‍പ്പെടുത്തി എന്‍ഡോസള്‍ഫാന്‍ ദുരിതം മൂലം കഷ്ടത അനുഭവിക്കുന്ന വര്‍ക്കിടയില്‍ റിലീഫ് പ്രവര്‍ത്തനം ശക്തമാക്കുവാന്‍ കമ്മിറ്റി യുടെ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.

ഇതിനു പുറമെ വിവാഹം, തൊഴില്‍ ഉപകരണങ്ങള്‍ വിതരണം, വീട് നിര്‍മാണം, വിദ്യാഭ്യാസം, ചികിത്സാ സഹായം എന്നിവയും നല്‍കും. റമദാന്‍ അവസാന വാര ത്തില്‍ കാസര്‍കോടു വെച്ച് മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി മുഖേന മുസ്‌ലിംലീഗ്, കെ. എം. സി. സി., മറ്റു പോഷക സംഘടന കളുടെ മണ്ഡലം, ജില്ലാ, സംസ്ഥാന കേന്ദ്ര നേതാക്കളെയും ജന പ്രതിനിധി കളെയും പങ്കെടുപ്പിച്ചു കൊണ്ട് സഹായം വിതരണം ചെയ്യും.

ശിഹാബ് തങ്ങള്‍ തൊഴില്‍ദാന സമാശ്വാസ പദ്ധതി യില്‍ ഉള്‍പ്പെടുത്തി മണ്ഡല ത്തിലെ കാസര്‍കോട് മുനിസിപ്പാലിറ്റി യില്‍ നിന്നും മൊഗ്രാല്‍പുത്തൂര്‍, ബദിയടുക്ക, ചെങ്കള, മധൂര്‍, കുമ്പടാജെ, ബെള്ളൂര്‍, കാറഡുക്ക പഞ്ചായത്തു കളില്‍ നിന്നും തിരഞ്ഞെടുക്ക പ്പെട്ട 9 പേര്‍ക്ക് ഓട്ടോ റിക്ഷകള്‍ നല്കിയിരുന്നു.

മണ്ഡലം പ്രസിഡന്‍റ് മഹ്മൂദ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ദുബായ് കെ. എം. സി. സി. സംസ്ഥാന ട്രഷറര്‍ എം. സി. ഹുസൈനാര്‍ ഹാജി എടച്ചകൈ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതവും സെക്രട്ടറി റഹീം ചെങ്കള നന്ദിയും പറഞ്ഞു. കാരുണ്യം ശിഹാബ് തങ്ങള്‍ റമദാന്‍ റിലീഫ് സെല്ലുമായി സഹകരിക്കുവാന്‍ താല്‍പര്യ മുള്ളവര്‍‍ മണ്ഡലം കമ്മിറ്റി ഭാരവാഹി കളുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 67 43 258, 050 588 19 86, 050 57 47 636 എന്നീ നമ്പറുകളില്‍ വിളിക്കുക.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എം. സി. സി. പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം : കരീം കോളിയാട്

August 2nd, 2011

ദുബായ് : ജാതി മത ഭേദമന്യേ യുള്ള ജീവകാരുണ്യ പ്രവര്‍ത്തനം, തൊഴില്‍ സുരക്ഷാ പദ്ധതികള്‍, സമ്പാദ്യ വരുമാന പദ്ധതികള്‍, സാമൂഹിക – സാംസ്‌കാരിക – കലാ – കായിക പ്രവര്‍ത്തന ങ്ങള്‍ തുടങ്ങി ജീവിത ത്തിന്‍റെ സമസ്ത മേഖല കളിലും കെ. എം. സി. സി.  നടത്തി വരുന്ന പരിപാടികള്‍ പ്രശംസനീയവും തുല്യത ഇല്ലാത്തതും ആണെന്ന് സിറ്റി ഗോള്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കരീം കോളിയാട് അഭിപ്രായപ്പെട്ടു.
 
മത –  ഭൗതിക വിദ്യാഭ്യാസ ത്തിനും സമൂഹ ത്തിന്‍റെ താഴേ ത്തട്ടിലുള്ളവരെ കണ്ടെത്തി സഹായങ്ങള്‍ നല്‍കുന്നതിനും പ്രാമുഖ്യം നല്‍കണം എന്നും അദ്ദേഹം പറഞ്ഞു.
 
ദുബായ് കെ. എം. സി. സി. കാസര്‍ഗോട് മണ്ഡലം കമ്മിറ്റി യോഗ ത്തില്‍ സംസാരിക്കുക യായിരുന്നു കരീം കോളിയാട്. പ്രസിഡണ്ട് മഹമൂദ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ഏരിയാല്‍ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍ നന്ദിയും പറഞ്ഞു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ശിഹാബ് തങ്ങള്‍ : മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം

August 1st, 2011

panakkad-shihab-thangal-ePathram
ദുബായ് : മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തി പ്പിടിച്ച അനുകരണീയ വ്യക്തിത്വ മായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളുടേത് എന്നും വിദ്യാര്‍ത്ഥി മനസ്സുമായി ജീവിച്ച അദ്ദേഹം പുതിയ അറിവുകള്‍ തേടി യുള്ള സഞ്ചാരം ഏറെ ഇഷ്ട പ്പെട്ടിരുന്നു എന്നും എം. എസ്. എഫ്. സംസ്ഥാന പ്രസിഡന്‍റ് പി. കെ. ഫിറോസ് അനുസ്മരിച്ചു.

ദുബായ് കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ സ്മൃതി സംഗമ ത്തില്‍ പ്രസംഗിക്കുക യായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ ത്തിന്‍റെ അനന്ത സാദ്ധ്യത കള്‍ തിരിച്ചറിഞ്ഞ് ഉന്നത ങ്ങളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞാല്‍ മാത്രമേ മുസ്‌ലിങ്ങള്‍ നേരിടുന്ന പിന്നാക്കാവസ്ഥ മറി കടക്കാനാകൂ എന്ന് തുടര്‍ന്ന് പ്രസംഗിച്ച എം. എസ്. എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. പി. അഷ്‌റഫ് അഭിപ്രായപ്പെട്ടു.

kmcc-kasaragod-tribute-to-panakkad-shihab-thangal-ePathram

പ്രസിഡന്‍റ് മഹമൂദ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ദുബായ് കെ. എം. സി. സി. വൈസ് പ്രസിഡന്‍റ് ഏരിയാല്‍ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. സിറ്റി ഗോള്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കരീം കോളിയാട്, എം. എസ്. അലവി, ഹംസ മധൂര്‍, ഇസ്മയില്‍ ഏറാമല, ഹംസ തൊട്ടി, ഹനീഫ ചെര്‍ക്കള, മജീദ് തെരുവത്ത്, ഹസൈനാര്‍ തോട്ടുഭാഗം, ഹനീഫ് കല്‍മട്ട, ഖലീല്‍ പതിക്കുന്ന്, ഗഫൂര്‍ ഏരിയാല്‍, ജബ്ബാര്‍ തെക്കില്‍, ഫൈസല്‍ പട്ടേല്‍, ഷരീഫ്‌പൈക്ക, സലീം ചേരങ്കൈ, റഹീം ചെങ്കള, അയൂബ് ഉര്‍മി, സി. എച്ച്. നൂറുദ്ദീന്‍, ഹസൈനാര്‍ ചൗക്കി, മുനീര്‍ പൊടിപ്പള്ളം തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതവും സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍ നന്ദിയും പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശിഹാബ് തങ്ങള്‍ അനുസ്മരണം അബുദാബിയില്‍

July 27th, 2011

panakkad-shihab-thangal-ePathram
അബുദാബി : പാണക്കാട് സയ്യിദ്‌ മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓര്‍മ്മയായിട്ട് രണ്ടു വര്‍ഷം തികയുന്ന വേളയില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ അനുസ്മരണ സമ്മേളനം നടത്തുന്നു.

ജൂലായ്‌ 29 വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ഇസ്ലാമിക്‌ സെന്‍ററില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സിലും അനുസ്മരണ സമ്മേളന ത്തിലും മത – രാഷ്ട്രീയ – സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിമാന കമ്പനികള്‍ പ്രവാസി കളെ ചൂഷണം ചെയ്യുന്നു : കെ. എം. സി. സി.

July 21st, 2011

air-india-express-epathramദുബായ് : സീസണ്‍ വരുമ്പോള്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനു പകരം അനിയന്ത്രിത മായി നിരക്ക് വര്‍ദ്ധിപ്പിച്ച് പ്രവാസി ഇന്ത്യാക്കാരെ വിമാന കമ്പനികള്‍ ചൂഷണം ചെയ്യുകയാണ് എന്ന് ദുബൈ കെ. എം. സി. സി. കാസര്‍കോഡ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

ചുരുങ്ങിയ ചിലവില്‍ വിമാന യാത്ര വാഗ്ദാനം നല്കി രംഗത്ത് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് പോലും ഇരട്ടിയായി നിരക്ക് വര്‍ദ്ധിപ്പിച്ച് പ്രവാസി ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നതില്‍ മുന്‍ പന്തിയില്‍ ആണെന്നും വര്‍ഷ ങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്ത് കോടി ക്കണക്കിന് രൂപയുടെ വിദേശ നാണ്യം നേടിക്കൊടുത്ത് രാജ്യത്തിന്‍റെ പുരോഗതി യിലും സമ്പദ്ഘടന യിലും മുഖ്യ പങ്ക് വഹിക്കുന്ന ഇന്ത്യക്കാരോട് വിമാന കമ്പനികള്‍ കാണിക്കുന്ന ക്രൂരത യ്‌ക്കെതിരെ കേരള സര്‍ക്കാരും കേരള ത്തില്‍ നിന്നുള്ള എം. പി. മാരും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രവാസി ഇന്ത്യക്കാരെ ചൂഷണം ചെയ്യു ന്നതില്‍ നിന്ന് വിമാന കമ്പനികളെ പിന്തിരിപ്പിക്കണം എന്നും ചെലവു കുറഞ്ഞ വിമാന യാത്ര യാഥാര്‍ത്ഥ്യം ആക്കണമെന്നും പ്രസിഡണ്ട് മഹ്മൂദ് കുളങ്ങര, ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി എന്നിവര്‍ ആവശ്യപ്പെട്ടു.

ചെലവ് കുറഞ്ഞ എയര്‍ലെനായ യു. എ. ഇ. യുടെ ഫ്‌ളൈ ദുബൈയ്ക്കു കേരള ത്തിലേക്ക് സര്‍വ്വീസ് നടത്താനുള്ള താല്പര്യം യു. എ. ഇ. അംബാസിഡര്‍ മുഹമ്മദ് സുല്‍്ത്താന്‍ അബ്ദുല്ല അല്‍ ഉഖൈസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് അറിയിച്ച സ്ഥിതിക്ക് ഇതിനു കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിക്കുവാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈ എടുക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 6 of 11« First...45678...Last »

« Previous Page« Previous « ഭാവന യുടെ ‘കഥയരങ്ങ്’ ദുബായില്‍
Next »Next Page » എം എഫ് ഹുസൈന്‍ സ്മരണയും കുഴൂര്‍ വിത്സന്റെ കവിതകളുടെ സി ഡി പ്രകാശനവും »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine