ദുബായ് : 38 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കെ. വി. അലി ഹാജി കേച്ചേരിക്ക് കെ. എം. സി. സി. തൃശൂര്‍ ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പു നല്‍കി.
കെ. എം. സി. സി. തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ല യിലെ ചൂണ്ടല്‍ – കേച്ചേരി തുവാനൂര്‍ കറപ്പം വീട്ടില്‍ കുഞ്ഞിമോന്‍ – കുഞ്ഞീമ ദമ്പതി കളുടെ മകനായ അലിഹാജി, ദുബായ് റാഷിദ് ഹോസ്പിറ്റലില്‍ സി. എസ്. എസ് ഡിപ്പാര്‍ട്ട്‌മെണ്ടില്‍ നിന്നും വിരമിച്ചാണ് പ്രവാസ ജീവിതത്തില്‍ നിന്നും വിട പറയുന്നത്.
ജമാല്‍ മനയത്തിന്‍റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ദുല്‍ ഹമീദ് വടക്കേകാട് പ്രാര്‍ത്ഥന നടത്തി. ഉബൈദ് ചേറ്റുവ ഉപഹാരം നല്‍കി. എന്‍. കെ. ജലീല്‍, അലി കാക്കശ്ശേരി, അശ്‌റഫ് കൊടുങ്ങല്ലൂര്‍, ഹംസ കണ്ണൂര്‍, അലി അകലാട്, എം. കെ. എ. കുഞ്ഞു മുഹമ്മദ്, ഉസ്മാന്‍ വാടാനപ്പിള്ളി, സി. വി. എം. മുസ്തഫ ഉമ്മര്‍ മണലാടി, സലാം ചിറനെല്ലുര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ആക്ടിംഗ് ജനറല്‍ സെക്രട്ടറി പി. എ. ഫാറൂക്ക് സ്വാഗതവും അഷ്റഫ് പിള്ളക്കാട് നന്ദിയും പറഞ്ഞു.
-വാര്‍ത്ത അയച്ചത് : അഷ്‌റഫ് കൊടുങ്ങല്ലൂര്‍