ഗുരുവായൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍

March 25th, 2011

kmcc-dubai-udf-convention-epathram

ദുബായ് കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ നടന്ന ഗുരുവായൂര്‍ മണ്ഡലം കണ്‍വെന്‍ഷനില്‍ മുസ്ലിം ലീഗ് തൃശൂര്‍ ജില്ലാ ട്രഷറര്‍ സി. എ. മൊഹമ്മദ്‌ റഷീദ്‌ സംസാരിക്കുന്നു. കബീര്‍ ഒരുമനയൂര്‍, എം. എം. സിദ്ദീഖ്‌, ഉബൈദ്‌ ചേറ്റുവ, മൊഹമ്മദ്‌ വെട്ടുകാട്, രാജു കെ. എച്ച്. എന്നിവര്‍ സമീപം.

അയച്ചു തന്നത് : മൊഹമ്മദ്‌ വെട്ടുകാട്‌

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുത്തന്‍ രീതികളുമായി കെ. എം. സി. സി.

March 25th, 2011

dubai-kmcc-logo-big-epathram

ദുബായ്‌ : ആസന്നമായ നിയമ സഭാ തെരഞ്ഞെടുപ്പില്‍ യു. ഡി. എഫ്. സ്ഥാനാര്ത്ഥി കളുടെ വിജയം ഉറപ്പു വരുത്താന്‍ വൈവിധ്യമാര്ന്ന പ്രചാരണ പ്രവര്ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ദുബായ്‌ കെ. എം. സി. സി. മീഡിയാ വിഭാഗം പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു.

ഇലക്ട്രോണിക് – അച്ചടി മാധ്യമങ്ങള്‍, സോഷ്യല്‍ നെറ്റ് വര്ക്കിംഗ് സൈറ്റുകള്‍, മൊബൈല്‍ ഇന്റര്നെറ്റ്, ഗ്രൂപ്പ് എസ്. എം. എസ്. സംവിധാനങ്ങള്‍ എന്നിവ വഴി പ്രവാസികളിലേക്കും അവരുടെ കുടുംബങ്ങളിലേക്കും സന്ദേശങ്ങള്‍
കൈമാറുന്നതിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ ഇതിന്റെ ഭാഗമായി ആരംഭിച്ചു കഴിഞ്ഞു. ഇടതു സര്ക്കാറിന്റെ വികസന വിരുദ്ധ കാഴ്ചപ്പാടുകളും, കഴിഞ്ഞ അഞ്ച് വര്ഷത്തെ സംസ്ഥാനത്തിന്റെ മുരടിപ്പും ഉയര്ത്തി ക്കാട്ടിയാവും പ്രചാരണം സംഘടിപ്പിക്കുക.

ഗള്ഫിലെ യു. ഡി. എഫിന്റെ പോഷക ഘടകങ്ങള്‍, വിവിധ മത സാമൂഹിക സാംസ്‌കാരിക കൂട്ടായ്മകള്‍, പ്രാദേശിക
സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സൈറ്റുകള്‍ എന്നിവയുടെ സേവനവും സഹകരണവും ഉപയോഗപ്പെടുത്തും. യു. ഡി. എഫിന്റെ പ്രകടന പത്രികയെ അടിസ്ഥാനമാക്കി പ്രത്യേക പരിപാടികളും സംവാദങ്ങളും സംഘടിപ്പിക്കും.

പ്രവാസികള്ക്ക് വോട്ടവകാശമുള്ള പ്രഥമ നിയമസഭാ തെരഞ്ഞെടു പ്പായതിനാല്‍ പരമാവധി പേരെ വോട്ടര്‍ പട്ടികയില്‍ ചേര്ക്കു ന്നതിന് നേരത്തെ തന്നെ കെ. എം. സി. സി. പരിപാടികള്‍ ആവിഷ്‌കരിച്ചിരുന്നു. ദുബായ്‌ കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ ചേര്ന്ന പരിപാടിയില്‍ മുഹമ്മദ് വെന്നിയൂര്‍, ഉബൈദ് ചേറ്റുവ, റഈസ് തലശ്ശേരി, ഇബ്രാഹിം മുറിച്ചാണ്ടി, സൈനുദ്ദിന്‍ ചേലേരി, ഇ. ആര്‍. അലി മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ഇസ്മായില്‍ ഏറാലെ, സലാം കന്യാപ്പാടി, മുസ്തഫ വേങ്ങര എന്നിവര്‍ സംബന്ധിച്ചു.

അയച്ചു തന്നത് : സലാം കന്യാപ്പാടി

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രവാസി വോട്ട് ചേര്‍ക്കല്‍ കെ. എം. സി. സി. യില്‍ പുരോഗമിക്കുന്നു

March 15th, 2011

dubai-kmcc-logo-big-epathram

ദുബായ്‌ :  പ്രവാസി കള്‍ക്ക്‌  വോട്ടര്‍ പട്ടിക യില്‍ പേര് ചേര്‍ക്കുന്നതിന് ദുബായ്‌ കെ. എം. സി. സി. ഒരുക്കിയ  ഹെല്‍പ്‌ ഡെസ്‌ക് സേവനം ഏറെ പ്രയോജന കരമാകുന്നു.
 
ഈ മാസം 20 വരെ യാണ് കെ. എം. സി. സി. ഓഫീസില്‍ ഈ സൗകര്യം ലഭ്യമാവുക. ഇതിനകം മുന്നൂറിലധികം പേര്‍  ഇവിടെ വോട്ട് ചേര്‍ത്തി യിട്ടുണ്ട്.

സംസ്ഥാന ത്തെ വിവിധ താലൂക്ക് ഓഫീസു കളില്‍ പൂരിപ്പിച്ച അപേക്ഷകള്‍ യഥാ സമയം തപാല്‍ വഴി എത്തിക്കുന്ന ഭാരിച്ച  ഉത്തരവാദിത്വ മാണ് ദുബായ് കെ. എം. സി. സി. ഏറ്റെടുത്തി രിക്കുന്നത്.
 
വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കു ന്നതിന് 60 ദിര്‍ഹം  നല്‍കി, ഇന്ത്യന്‍ കോണ്‍സുലേറ്റിലോ എംബസി യിലോ പാസ്‌പോര്‍ട്ട് കോപ്പി അറ്റസ്റ്റ് ചെയ്യണം എന്നത് ഒഴിവാക്കി സെല്‍ഫ്‌ അറ്റസ്റ്റേഷന്‍ അനുവദിക്കണം എന്നുള്ള കെ. എം. സി. സി, ഒ. ഐ. സി. സി. ഉള്‍പ്പെടെയുള്ള സംഘടന കളുടെ ആവശ്യം അംഗീകരിക്കാന്‍  മുന്‍കൈ  എടുത്ത പ്രവാസി കാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി യെ കെ. എം. സി. സി. കാസര്‍ കോട് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. 

മണ്ഡല ത്തില്‍ നിന്നും വോട്ടര്‍ ലിസ്റ്റില്‍ പേര്  ചേര്‍ക്കാന്‍ ബാക്കിയുള്ള പ്രവാസി വോട്ടര്‍മാര്‍ കെ. എം. സി. സി. ഓഫീസു മായോ മണ്ഡലം കമ്മിറ്റി ഭാരവാഹി കളുമായി ബന്ധപ്പെടണം എന്ന് ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ.എം.സി.സി. തെരഞ്ഞെടുപ്പ്‌ പ്രചരണം ആരംഭിച്ചു

March 13th, 2011

dubai-kmcc-logo-big-epathram

ദുബായ്‌ : ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ 65ആമത് സ്ഥാപക ദിന ആഘോഷത്തിന്റെ ഭാഗമായി ദുബായ്‌ തൃശൂര്‍ ജില്ല കെ. എം. സി. സി. സംഘടിപ്പിച്ച നേതൃ യോഗത്തില്‍ വെച്ച് നിയമ സഭ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളുടെ പ്രചാരണ പരിപാടികള്‍ ആരംഭിച്ചു.

പ്രവാസികള്‍ക്ക്‌ വോട്ടവകാശം ലഭ്യമായ ഈ തെരഞ്ഞെടുപ്പില്‍ സമ്മതി ദാന അവകാശം ഫലപ്രദമായി വിനിയോഗി ക്കുന്നതിനും വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ചേര്‍ക്കുന്നതിനും കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിച്ചു. ലഘുലേഖ വിതരണം, സ്ക്വാഡ്‌ പ്രവര്‍ത്തനങ്ങള്‍, ടെലിഫോണ്‍, ബോര്‍ഡുകള്‍, വിവിധ പൊതു പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.

(അയച്ചു തന്നത് : മുഹമ്മദ്‌ വെട്ടുകാട്‌)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സീതി സാഹിബ്‌ സ്മാരക അവാര്‍ഡ്‌ റസാക്ക് ഒരുമനയൂരിന്

March 7th, 2011

razack-orumanayoor-epathram

ദുബായ് : 2011 ലെ സീതി സാഹിബ് സ്മാരക അവാര്‍ഡിന് റസാക്ക് ഒരുമനയൂര്‍ അര്‍ഹമായി. സേവന പ്രതിബദ്ധത പരിഗണിച്ച് പ്രവാസി കള്‍ക്ക് സീതി സാഹിബ് വിചാരവേദി വര്‍ഷം തോറും നല്‍കു ന്നതാണ് പുരസ്‌കാരം. അബുദാബി യിലെ പൊതു രംഗത്ത് സജീവ സാന്നിദ്ധ്യമായ റസാഖ്, ചാവക്കാട് ഒരുമനയൂര്‍ കറപ്പം വീട്ടില്‍ മുഹമ്മദ് ഹാജി – ഖദീജ ദമ്പതി കളുടെ മകനാണ്. വിദ്യാര്‍ത്ഥി ആയിരിക്കെ തന്നെ പൊതു പ്രവര്‍ത്തന രംഗത്തു വന്ന അദ്ദേഹം പിന്നീട് പത്ര പ്രവര്‍ത്തന രംഗത്തും സജീവമായി.

28 വര്‍ഷത്തെ പ്രവാസ ജീവിത ത്തിനിടയില്‍ അബുദാബി യിലും അല്‍ ഐനിലും സാമുഹ്യ പ്രവര്‍ത്തന രംഗത്തും, പത്ര പ്രവര്‍ത്തന രംഗത്തും നിറ സാന്നിദ്ധ്യമായി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി, കെ. എം. സി. സി. സെക്രട്ടറി, ഒരുമ ഒരുമനയൂര്‍ പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. സുമയ്യ യാണ് ഭാര്യ. തസ്ലീമ, അഷ്ഫാക്, ഹനന്‍ എന്നിവര്‍ മക്കളാണ്.

കരീം ഹാജി തിരുവത്ര, ഇബ്രാഹിം എളേറ്റില്‍, ബാവു ഹാജി പൊന്നാനി എന്നിവരാണ് മുന്‍പ് ഈ അവാര്‍ഡ് നേടിയിട്ടുള്ളവര്‍.

ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് ഇ. സതീഷ്, ഷീല പോള്‍, വി. പി. അഹമദ് കുട്ടി മദനി എന്നിവര്‍ ജൂറി അംഗങ്ങ ളായിരുന്നു. മാര്‍ച്ച് 11 നു നടക്കുന്ന ചടങ്ങില്‍ റസാഖിന് അവാര്‍ഡ് സമ്മാനിക്കും.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 9 of 11« First...7891011

« Previous Page« Previous « സ്വരുമ യുടെ ചെറുകഥ – കവിത രചനാ മല്‍സരം
Next »Next Page » ഒരുമ ഒരുമനയൂര്‍ വിനോദയാത്ര »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine