ദുബായ് : 2011 ലെ സീതി സാഹിബ് സ്മാരക അവാര്‍ഡിന് റസാക്ക് ഒരുമനയൂര്‍ അര്‍ഹമായി. സേവന പ്രതിബദ്ധത പരിഗണിച്ച് പ്രവാസി കള്‍ക്ക് സീതി സാഹിബ് വിചാരവേദി വര്‍ഷം തോറും നല്‍കു ന്നതാണ് പുരസ്‌കാരം. അബുദാബി യിലെ പൊതു രംഗത്ത് സജീവ സാന്നിദ്ധ്യമായ റസാഖ്, ചാവക്കാട് ഒരുമനയൂര്‍ കറപ്പം വീട്ടില്‍ മുഹമ്മദ് ഹാജി – ഖദീജ ദമ്പതി കളുടെ മകനാണ്. വിദ്യാര്‍ത്ഥി ആയിരിക്കെ തന്നെ പൊതു പ്രവര്‍ത്തന രംഗത്തു വന്ന അദ്ദേഹം പിന്നീട് പത്ര പ്രവര്‍ത്തന രംഗത്തും സജീവമായി.
28 വര്‍ഷത്തെ പ്രവാസ ജീവിത ത്തിനിടയില്‍ അബുദാബി യിലും അല്‍ ഐനിലും സാമുഹ്യ പ്രവര്‍ത്തന രംഗത്തും, പത്ര പ്രവര്‍ത്തന രംഗത്തും നിറ സാന്നിദ്ധ്യമായി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി, കെ. എം. സി. സി. സെക്രട്ടറി, ഒരുമ ഒരുമനയൂര്‍ പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. സുമയ്യ യാണ് ഭാര്യ. തസ്ലീമ, അഷ്ഫാക്, ഹനന്‍ എന്നിവര്‍ മക്കളാണ്.
കരീം ഹാജി തിരുവത്ര, ഇബ്രാഹിം എളേറ്റില്‍, ബാവു ഹാജി പൊന്നാനി എന്നിവരാണ് മുന്‍പ് ഈ അവാര്‍ഡ് നേടിയിട്ടുള്ളവര്‍.
ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് ഇ. സതീഷ്, ഷീല പോള്‍, വി. പി. അഹമദ് കുട്ടി മദനി എന്നിവര്‍ ജൂറി അംഗങ്ങ ളായിരുന്നു. മാര്‍ച്ച് 11 നു നടക്കുന്ന ചടങ്ങില്‍ റസാഖിന് അവാര്‍ഡ് സമ്മാനിക്കും.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., പ്രവാസി, ബഹുമതി, സാംസ്കാരികം