ദുബായ് : പ്രവാസി മലയാളികള്‍ക്ക് ക്ഷേമവും സഹായവും നല്‍കുന്നതിനും പ്രവാസി ക്ഷേമത്തിനായി സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനും ഗള്‍ഫില്‍ വെച്ച് മരണമടയുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും, സാമ്പത്തിക സഹായം നല്‍കുന്ന കാരുണ്യ പദ്ധതി പ്രയോഗവത്കരിക്കുന്നതിനും ഡിസംബര്‍ 19, 20 തീയ്യതികളില്‍ പ്രവാസി സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ക്കുവാനും, യോഗത്തിനു ശേഷം പ്രവാസി സംഘടനകളുമായി ചര്‍ച്ച നടത്തുന്നതിനും, മുഖ്യമന്ത്രിയും സംഘവും ഗള്‍ഫ് നാടുകളില്‍ പര്യടനം നടത്താനുമുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ദുബൈ കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കേരള മുഖ്യമന്ത്രി യായിരുന്ന അച്യുതാനന്ദന് പ്രവാസി വകുപ്പ് നേരിട്ട് കൈകാര്യം ചെയ്തിട്ടും പ്രവാസി ക്ഷേമകാര്യം നടപ്പാക്കുന്നതിന് പകരം ഇന്ത്യയുടെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന പ്രവാസികളെ രണ്ടാം പൗരന്‍മാരായി കാണുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് മഹ്മൂദ് കുളങ്ങര അധ്യക്ഷത വഹിച്ചു. കെ. എം. സി. സി. യു. എ. ഇ. നാഷണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. ദുബൈ കെ. എം. സി. സി. വൈസ് പ്രസിഡണ്ട് ഏരിയാല്‍ മുഹമ്മദ് കുഞ്ഞി, മുന്‍ വൈസ് പ്രസിഡണ്ട് ഹസൈനാര്‍ തോട്ടംഭാഗം, കാസര്‍കോട് ജില്ലാ കെ. എം. സി. സി. നേതാക്കളായ ഗഫൂര്‍ ഏരിയാല്‍, ഹനീഫ് ചെര്‍ക്കള, ഹനീഫ് കല്‍മട്ട, ഖലീല്‍ പതിക്കുന്ന്, അബൂബക്കര്‍ കൊല്ലമ്പാടി, മണ്ഡലം നേതാക്കളായ ഫൈസല്‍ പട്ടേല്‍, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, സലീം ചേരങ്കൈ, ഇ. ബി. അഹമ്മദ് ചെടയക്കാല്‍, റഹീം ചെങ്കള, കരിം മൊഗ്രാല്‍, മുനീര്‍ പൊടിപ്പള്ളം, തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും, സെക്രട്ടറി ഷരീഫ് പൈക്ക നന്ദിയും പറഞ്ഞു.
– അയച്ചു തന്നത് : സലാം കന്യപ്പാടി
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്‍, പ്രവാസി