അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ മലപ്പുറം ജില്ലാ കെ. എം. സി. സി. സംഘടിപ്പിച്ച ‘റിവൈവ് -23’ ഏക ദിന ക്യാമ്പ്, പ്രവർത്തകർക്ക് വേറിട്ട അനുഭവം സമ്മാനിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും പ്രമുഖ അഭിഭാഷകനുമായ അഡ്വ. മുഹമ്മദ് ഷാ ഉദ്ഘാടന സെഷന് നേതൃത്വം നൽകി. കെ. എം. സി. സി. പ്രിസിഡണ്ട് ഷുക്കൂറലി കല്ലിങ്ങൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് അസീസ് കളിയാടൻ അദ്ധ്യക്ഷത വഹിച്ചു. സി. എച്ച്. യൂസഫ്, ഇബ്രാഹിം കീഴേടത്ത് എന്നിവർ ആശംസകള്‍ നേര്‍ന്നു. ഉച്ചക്ക് ശേഷം നടന്ന സെഷനിൽ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു ക്യാമ്പിന് നേതൃത്വം നൽകി.
ജില്ലാ കെ. എം. സി. സി. ഉപാദ്ധ്യക്ഷൻ ഹുസൈൻ സി. കെ. അദ്ധ്യക്ഷത വഹിച്ചു. ഷാഹിദ് ബിൻ മുഹമ്മദ് സ്വാഗതവും ബഷീർ വറ്റല്ലൂർ നന്ദിയും പറഞ്ഞു.
അടുത്ത മാസം 17, 18. (ശനി, ഞായര്‍) തിയ്യതികളിൽ നടക്കുന്ന മലപ്പുറം ഫെസ്റ്റ് – മഹിതം മലപ്പുറം എന്ന പ്രോഗ്രാം ലോഗോ പ്രകാശനം ഇസ്ലാമിക് സെന്‍റർ ട്രഷറർ ഹിദായത്തുള്ള, നൗഷാദ് തൃപ്രങ്ങോട് എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു. മലപ്പുറം ഫെസ്റ്റ് പ്രോഗ്രാമിനെ കുറിച്ചു സലാം ഓഴൂർ വിശദീകരിച്ചു.
സമീർ പുറത്തൂർ, നാസർ എൻ. പി., ഷാഹിർ എ. വി., ആഷിഖ് പുതുപ്പറമ്പ്, ഫൈസൽ പെരിന്തൽമണ്ണ എന്നിവർ നേതൃത്വം നൽകിയ കള്‍ച്ചറല്‍ വിംഗിന്‍റെ സംഗീത വിരുന്നും അരങ്ങേറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്‍, പ്രവാസി, സംഘടന, സാംസ്കാരികം