അബുദാബി : കണ്ണൂർ പഴയങ്ങാടി ഓവർ ബ്രിഡ്ജിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് പരിഹരിക്കു ന്നതിന് നടപടി ക്രമങ്ങൾ ത്വരിത പ്പെടുത്തുവാന്‍ ആവശ്യപ്പെട്ട്, യു. എ. ഇ. സന്ദർശന വേളയിൽ അബു ദാബിയിൽ എത്തിയ രാജ് മോഹൻ ഉണ്ണിത്താൻ എം. പി. ക്ക് പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഓട്ടോ ഗ്രാഫ്-94 നിവേദനം സമർപ്പിച്ചു.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിലെ സ്വീകരണ യോഗത്തില്‍ എത്തിയ രാജ് മോഹൻ ഉണ്ണിത്താൻ എം. പി., തന്‍റെ മണ്ഡല ത്തിലെ പ്രവാസി കളെയും ഐക്യ മുന്നണി പ്രവർത്തകരെയും നേരിൽ കാണുവാനും അവരുടെ പ്രശ്നങ്ങളും പരാതികളും അറിയുവാനും സമയം അനുവദിച്ചിരുന്നു. വിവിധ പ്രവാസി സംഘടനകള്‍ നിവേദനങ്ങളു മായി അദ്ദേഹത്തെ സമീപിച്ചു.
കണ്ണൂര്‍ വിമാനത്താവളം : മാട്ടൂൽ കെ. എം. സി. സി. നിവേദനം നൽകി
അബുദാബി : മലബാർ മേഖലയിൽ പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കണ്ണൂർ വിമാന ത്താവളത്തിന്‍റെ അനിശ്ചിതാവസ്ഥ പരിഹരിക്കുക, ഹജ്ജ് യാത്രക്കാരുടെ സൗകര്യം നവീകരിക്കുക, എയര്‍ പോര്‍ട്ട് ജീവനക്കാരുടെ മോശം പെരുമാറ്റത്തിൽ പരിഹാരം കാണുക, വിദേശ വിമാന കമ്പനികൾക്ക് സർവ്വീസ് നടത്താൻ അനുമതി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് രാജ് മോഹൻ ഉണ്ണിത്താൻ എം. പി. ക്ക് അബുദാബി മാട്ടൂൽ കെ. എം. സി. സി. ഭാര വാഹികൾ വിവേദനം നൽകി.
പ്രസിഡണ്ട് കെ. വി. ആരിഫ്, ജനറൽ സെക്രട്ടറി സി. എം. വി. ഫത്താഹ്, ട്രഷറർ എം. ലത്തീഫ് എന്നിവരു ടെ നേതൃത്വത്തിലുള്ള നിവേദക സംഘ ത്തില്‍ മുസ്തഫ സി. എം. കെ. സലാം, സാഹിർ, ഷഫീഖ്, ഫാരിസ് അബ്ബാസ്, റഷീദ്, മഹമൂദ്, ഇക്ബാൽ, ഹാഷിം തുടങ്ങി യവര്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്‍, ഗതാഗതം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന, സാംസ്കാരികം