ദുബായ് : ടെലിവിഷന്‍ രംഗത്തെ മികവിന് നല്‍കപ്പെടുന്ന ഏഷ്യാവിഷന്‍ പുരസ്കാരങ്ങള്‍ മെയ് 6ന് ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും. ചടങ്ങില്‍ സിനിമാ നടന്‍ പൃഥ്വിരാജ് മുഖ്യ അതിഥി ആയിരിക്കും.
സ്മാര്‍ട്ട് സിറ്റിക്ക് നല്‍കിയ ക്രിയാത്മകമായ സംഭാവനകളുടെ പേരില്‍ പ്രമുഖ വ്യവസായി എം. എ. യൂസഫലിയെ ചടങ്ങില്‍ മാന്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നല്‍കി ആദരിക്കും.
ഇലക്ട്രോണിക് മാധ്യമ രംഗത്ത് ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ഡയറക്ടര്‍ ആയ സേവനം അനുഷ്ഠിക്കുന്നതിന്റെ പേരില്‍ റേഡിയോ ഏഷ്യയിലെ വെട്ടൂര്‍ ജി. ശ്രീധരനെയും ചടങ്ങില്‍ ആദരിക്കും.
എസ്. ബി. എം. ആയുര്‍ ഇന്ദ്രനീലിയും ഇലക്ടയും മുഖ്യ പ്രായോജകരായ പരിപാടിയില്‍ പുരസ്കാരങ്ങള്‍ക്ക് പുറമേ ക്യാഷ് പ്രൈസ്, ശില്‍പ്പങ്ങള്‍, സര്‍ട്ടിഫിക്കറ്റ് മുതലായവയും നല്‍കും എന്ന് സംഘാടകരായ ഏഷ്യാവിഷന്‍ അറിയിച്ചു.
നീലത്താമര ഫെയിം വി. ശ്രീകുമാര്‍, മുഹമ്മദ് അസ്ലം, കണ്ണൂര്‍ ഷെരീഫ്, സയനോര, പ്രസീത തുടങ്ങിയവര്‍ നയിക്കുന്ന സംഗീത നിശയും അരങ്ങേറും.
ദുബായില്‍ കഴിഞ്ഞ ആഴ്ച നടന്ന പുരസ്കാര പ്രഖ്യാപനത്തില്‍ ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഏഷ്യാനെറ്റില്‍ കണ്ണാടി എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ ടി. എന്‍. ഗോപകുമാറിനാണ് ലഭിച്ചത്. മികച്ച നടന്‍ ശരത്, മികച്ച നടി സുജിത എന്നിവരാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: prominent-nris, ബഹുമതി, സാമൂഹ്യ സേവനം