ഒമാന്‍ ഇന്ത്യന്‍ സ്ക്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ്‌ തെരഞ്ഞെടുപ്പ്‌ നീതിപൂര്‍വ്വമല്ല എന്ന് പരാതി

March 28th, 2011

indian-school-muscat-epathram

മസ്ക്കറ്റ്‌ : ഒമാനിലെ ഇന്ത്യന്‍ സ്ക്കൂള്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പ് നീതി പൂര്‍വ്വമല്ല എന്ന് പരാതി ഉയര്‍ന്നു. പതിനേഴ് ഇന്ത്യന്‍ സ്ക്കൂളുകള്‍ ഉള്ള ഒമാനില്‍ കേവലം മസ്ക്കറ്റിലെ ഇന്ത്യന്‍ സ്ക്കൂളില്‍ നിന്നുമുള്ള അംഗങ്ങളെ മാത്രമാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിച്ചത്‌. ഈ സ്ക്കൂളിലെ രക്ഷിതാക്കള്‍ക്ക് മാത്രമാണ് വോട്ടവകാശം നല്‍കിയത്. ഇത് ജനാധിപത്യ വിരുദ്ധ നടപടിയാണ് എന്ന വ്യാപകമായ പ്രതിഷേധം മറ്റു സ്ക്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. നാല്‍പ്പതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒമാനില്‍ കേവലം എണ്ണായിരത്തോളം മാത്രം വരുന്ന മസ്ക്കറ്റ്‌ ഇന്ത്യന്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും തെരഞ്ഞെടുപ്പ്‌ നടത്തിയത്‌ സാമാന്യ നീതിക്ക്‌ നിരക്കാത്തതാണ് എന്നാണ് പരാതി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പിഞ്ചു കുഞ്ഞിന്റെ ബലാല്‍സംഗം : കടുത്ത നടപടി വേണമെന്ന് പോലീസ്‌ മേധാവി

January 19th, 2011

child-abuse-epathram

ദുബായ്‌ : ദുബായില്‍ നാല് വയസുകാരി സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് പോലീസ്‌ പിടിയിലായ മൂന്നു പേര്‍ക്ക് മാതൃകാ പരമായി കടുത്ത ശിക്ഷ തന്നെ ലഭിക്കേണ്ടത് ആവശ്യമാണ്‌ എന്ന് ദുബായ്‌ പോലീസ്‌ മേധാവി ലെഫ്റ്റനന്റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം അഭിപ്രായപ്പെട്ടു. ഈ നാട്ടില്‍ ഇങ്ങനെയൊന്നും പതിവുള്ളതല്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകുന്നത് മറു രാജ്യങ്ങളില്‍ നിന്നുമുള്ളവരുടെ ക്രമാതീതവും അനിയന്ത്രിതവുമായ പെരുപ്പം മൂലമാണ്. ഇത്തരക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ നല്‍കി ഇത്തരമൊരു കുറ്റകൃത്യം ചെയ്യുന്നതിനെ പറ്റി ചിന്തിക്കാന്‍ പോലും ഭയം തോന്നിപ്പിക്കുക എന്നത് മാത്രമാണ് ഇതിനൊരു പോംവഴി എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്‌ സ്ക്കൂള്‍ അധികൃതരും ഭാഗികമായി ഉത്തരവാദികളാണ് എന്നും പോലീസ്‌ മേധാവി അറിയിച്ചു. പെണ്‍കുട്ടികള്‍ യാത്ര ചെയ്യുന്ന ബസില്‍ എന്ത് കൊണ്ട് അധികൃതര്‍ സ്ത്രീകളെ ജോലിക്ക് നിയോഗിച്ചില്ല എന്ന് അദ്ദേഹം ചോദിച്ചു.

നവംബര്‍ 11ന് ശിശു ദിന ആഘോഷങ്ങള്‍ സ്ക്കൂളില്‍ നടന്ന അന്നാണ് 4 വയസുള്ള ഡല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടിയെ സ്ക്കൂള്‍ ബസിലെ ഡ്രൈവറും, കണ്ടക്ടറും, ബസില്‍  കുട്ടികളെ പരിപാലിക്കേണ്ട ചുമതലയുള്ള ആളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടിയുടെ വസ്ത്രം പരിശോധിച്ചപ്പോള്‍ അതില്‍ രക്തം പുരണ്ടതായി കണ്ടു. കുട്ടിയെ കൂട്ടി ഉടന്‍ തന്നെ അവര്‍ ഇന്ത്യയിലേക്ക്‌ തിരിക്കുകയും മുംബൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു വിശദ പരിശോധന നടത്തി. കുട്ടിയുടെ വസ്ത്രങ്ങളില്‍ കണ്ട പാടുകള്‍ രക്തത്തിന്റെയും ശുക്ലത്തിന്റെയും ആയിരുന്നു എന്നും, ബലാല്‍സംഗം നടന്നതായും വൈദ്യ പരിശോധനയില്‍ തെളിഞ്ഞു.

സ്ത്രീപീഡനം 15 വര്ഷം വരെ തടവ്‌ ലഭിക്കാവുന്ന ശിക്ഷയാണ്. എന്നാല്‍ കുഞ്ഞിന്റെ പ്രായവും കുഞ്ഞിനേറ്റ ശാരീരികവും മാനസികവുമായ ആഘാതം കണക്കിലെടുത്ത്‌ ജീവ പര്യന്തം ശിക്ഷയും ലഭിക്കാവുന്നതാണ് എന്ന് നിയമ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ബലാല്‍സംഗ കുറ്റമാണ് പ്രതികളുടെ മേല്‍ ഉള്ളതെങ്കില്‍ വധ ശിക്ഷയും ലഭിക്കാന്‍ സാദ്ധ്യതയുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 6 of 6« First...23456

« Previous Page « സീതി സാഹിബ്‌ വിചാര വേദി പ്രവര്‍ത്തക സമിതി
Next » പ്രവാസ മയൂരം പുരസ്കാര നിശ ടെലിവിഷനില്‍ »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine