സമസ്‌ത ഹജ്ജ്‌ സംഘം ഇന്ന്‌ പുറപ്പെടും

October 26th, 2011

hajj-epathram

മനാമ : സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ഹജ്ജിനു പുറപ്പെടുന്ന സംഘം ഇന്ന്‌ (ഒക്‌ടോ. 26, ബുധന്‍) ഉച്ചക്ക്‌ 2 മണിക്ക്‌ മനാമ കേന്ദ്ര മദ്രസ്സാ പരിസരത്തു നിന്നും പുറപ്പെടും. മുഴുവന്‍ ഹജ്ജാജിമാരും കൃത്യ സമയത്തിനു മുമ്പായി എത്തിച്ചേരണമെന്ന്‌ സമസ്‌താലയത്തില്‍ നിന്നറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്‌ 33169065 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബഹറിനില്‍ പ്രക്ഷോഭകാരികളെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും തടവ്‌ ശിക്ഷ

October 2nd, 2011

doctors-treating-bahrain-protesters-epathram

മനാമ : ബഹറിനില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പരിക്കേറ്റ പ്രക്ഷോഭകാരികളെ ചികില്‍സിച്ച ഇരുപതോളം ഡോക്ടര്‍മാരെയും നഴ്സുമാരെയും 15 വര്ഷം വരെ തടവിനു പട്ടാള കോടതി ശിക്ഷിച്ചു. ഈ വിധിയ്ക്കെതിരെ ലോകമെമ്പാടും നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഐക്യ രാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഓഫീസ്‌ ഈ വിധിയെ ചോദ്യം ചെയ്തിട്ടുണ്ട്. എല്ലാ രാഷ്ട്രീയ തടവുകാരെയും ഉടന്‍ വിട്ടയക്കണം എന്ന് ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. പരിക്കേറ്റവരെ ചികില്‍സിച്ച ആരോഗ്യ പ്രവര്‍ത്തകരെ ദീര്‍ഘമായ തടവ്‌ ശിക്ഷയ്ക്ക് വിധിച്ച നടപടിയില്‍ അദ്ദേഹം അഗാധമായ ആശങ്ക രേഖപ്പെടുത്തി. അന്താരാഷ്‌ട്ര മനുഷ്യാവകാശ തത്വങ്ങള്‍ ഇവരുടെ കാര്യത്തില്‍ സ്വീകരിക്കണം എന്ന് അദ്ദേഹം ബഹറിന്‍ അധികൃതരോട്‌ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബഹറിനില്‍ അടിയന്തരാവസ്ഥ : ഇനി പട്ടാള ഭരണം

March 16th, 2011

Bahrain-Protest-epathram

മനാമ: ബഹറിനിലെ ഭൂരിപക്ഷമായ ഷിയാ വിഭാഗക്കാര്‍ സുന്നി ഭരണ കൂടത്തിന് എതിരെ നടത്തുന്ന പ്രക്ഷോഭം നിയന്ത്രണാതീതമായ അവസ്ഥയില്‍ രാജാവായ ഹമദ്‌ ഇബന്‍ ഇസ അല്‍ ഖലീഫ, വരുന്ന മൂന്നു മാസ കാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സൈന്യത്തിനു രാജാവ് അധികാരം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും രാജ്യ സുരക്ഷയ്ക്കും ഭീഷണി ആണ്  ഇപ്പോള്‍ നടക്കുന്ന സമരങ്ങളെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്‍റെ ഭരണം സൈന്യത്തിന് കൈ മാറുന്നത്.  ഈ അവസ്ഥയില്‍ ബഹറിന്റെ അഭ്യര്‍ത്ഥന മാനിച്ച് സൗദി ആയിരവും യു. എ. ഇ അഞ്ഞൂറും പട്ടാളക്കാരെയാണ് അവിടേക്ക് അയച്ചിരിക്കുന്നത്.

എന്നാല്‍ ബഹറിനിലെ ഇപ്പോഴത്തെ സ്ഥിതി വിശേഷങ്ങളില്‍ അമേരിക്കക്ക് ആശങ്കയുണ്ട് എന്ന് യു.എസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പറഞ്ഞു.
സമാധാന പരമായി സമരങ്ങള്‍ നടത്താനുള്ള അവസരം ജനങ്ങള്‍ക്ക് നല്‍കണമെന്നും ബഹ്‌റിന്‍ സര്‍ക്കാരിനോട് അമേരിക്ക ആവശ്യപ്പെട്ടു. ഈജിപ്‌തിന്റ തലസ്‌ഥാനായ കെയ്‌റോയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അവര്‍. ബഹറിനിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നു ഹിലാരി കൂട്ടി ച്ചേര്‍ത്തു. അമേരിക്കയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ബഹ്‌റിനിലേക്ക് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« പ്രവാസി വോട്ട് ചേര്‍ക്കല്‍ കെ. എം. സി. സി. യില്‍ പുരോഗമിക്കുന്നു
സക്കാത്ത് ഫണ്ട് : എം. എ. യൂസഫലി ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine