അബുദാബി : കേരള വനം വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറിന് അബുദാബി മലയാളി സമാജം സ്വീകരണം നല്‍കുന്നു. ജൂലായ് 29 വെള്ളിയാഴ്ച വൈകുന്നേരം 8 മണിക്ക് മുസ്സഫ എമിറേറ്റ്‌സ് ഫ്യൂച്ചര്‍ ഇന്‍റര്‍നാഷണല്‍ സ്‌കൂളിലാണ് പരിപാടി.
സമാജം സമ്മര്‍ ക്യാമ്പ് ‘വേനല്‍ക്കൂടാരം’ സമാപന സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളന ത്തോട് അനുബന്ധിച്ച് വേനല്‍ക്കൂടാര ത്തില്‍ പങ്കെടുത്ത കുട്ടികളുടെ വിവിധ കലാപരിപാടി കള്‍ ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് സമാജം ഓഫീസുമായി ബന്ധപ്പെടുക : 02 55 37 600