ദുബായ് : ദുബായില്‍ മലയാള ത്തില്‍ അമേച്വര്‍ നാടക മത്സര ത്തിന് വേദി ഒരുങ്ങുന്നു. തിയ്യറ്റര്‍ ദുബായ് സംഘടിപ്പിക്കുന്ന ‘ഇന്‍റര്‍ എമിറേറ്റ് തിയ്യറ്റര്‍ ഫെസ്റ്റിവല്‍’ നാടക മല്‍സരം ഏപ്രില്‍ 29 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് മംസാര്‍ അല്‍ ഇത്തിഹാദ് പ്രൈവറ്റ് സ്കൂള്‍ അങ്കണത്തില്‍ നടക്കും.
മല്‍സരത്തില്‍ പങ്കെടുക്കുന്ന നാടകങ്ങള്‍ :
1 – ഉസ്മാന്‍റെ ഉമ്മ ( അബുദാബി ശക്തി തിയ്യറ്റേഴ്സ്).
2 – ബദിയടുക്ക ( മടപ്പള്ളി കോളേജ് അലുംനി).
3 – മിറര്‍ ( പ്ലാറ്റ്‌ഫോം ദുബായ്).
4 – മഴ തന്നെ മഴ ( ഫറൂഖ് കോളേജ് അലുംനി).
5 – പ്രജം ( മീഡിയ അലൈന്‍).
6 – വണ്‍ ഫോര്‍ ദ റോഡ് (പ്രേരണ ഷാര്‍ജ).
മല്‍സര നാടകങ്ങള്‍ ക്കു ശേഷം തിയ്യറ്റര്‍ ദുബായ് അവതരിപ്പിക്കുന്ന ‘സൂ സ്റ്റോറി’ എന്ന നാടകം അവതരിപ്പിക്കും. പരിപാടി യിലേക്ക് പ്രവേശനം സൌജന്യം ആയിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. വിവര ങ്ങള്‍ക്ക് വിളിക്കുക: 050 822 72 95, 055 92 88 880