അബുദാബി : മലയാള നാടക രംഗത്ത് കരുത്തുറ്റ രചനകളാല്‍ നാടക പ്രേമികളുടെ ആരാധനാ പാത്രമായി മാറിയ അശോകന്‍ കതിരൂരിന്റെ അകാലത്തിലുള്ള നിര്യാണത്തില്‍ അബുദാബി നാടക സൌഹൃദം അനുശോചനം രേഖപ്പെടുത്തി. മലയാള നാടക വേദിക്ക് നികത്താനാവാത്ത നഷ്ടമാണ് അശോകന്‍ കതിരൂരിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് നാടക സൌഹൃദം പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷരീഫ് മാന്നാര്‍ പറഞ്ഞു.
നാടക രംഗത്തേക്ക് വരുന്നവര്‍ക്ക് നാടകാഭിനയത്തെ പറ്റി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുവാനും പ്രോത്സാഹി പ്പിക്കുവാനും പ്രത്യേകം താല്പര്യം കാണിച്ചിരുന്ന അദ്ദേഹം യു. എ. ഇ. യിലെ നാടക പ്രവര്‍ത്തകരുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും സഹരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തെ പറ്റിയൂള്ള വാര്‍ത്ത ഗള്‍ഫിലെ നാടക പ്രവര്‍ത്തകര്‍ ഞെട്ടലോടെയാണ് ശ്രവിച്ചത് എന്നും, ഈ നഷ്ടം നികത്താനാ വാത്തതാണ് എന്നും നാടക സൌഹൃദം പ്രസിഡന്റ് പി. എം. അബ്ദുള്‍ റഹിമാന്‍ പറഞ്ഞു. മലയാള നാടക വേദിക്ക് പ്രതീക്ഷയായിരുന്ന ഒരു സംവിധായകനെയാണ് നഷ്ടമായത് എന്ന് സിനിമാ – നാടക പ്രവര്‍ത്തകനായ ഇസ്കന്ദര്‍ മിര്‍സ പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, നാടകം, സാംസ്കാരികം