Wednesday, March 30th, 2011

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രതിഷേധിച്ചു

riyadh-indian-media-forum-logo-epathram

റിയാദ്: ജോലിക്കിടെ മാധ്യമ പ്രവര്‍ത്തകന്‍ അക്രമിക്കപ്പെട്ട സംഭവത്തെ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) അപലപിച്ചു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരും നേതാക്കളും ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും വധ ഭീഷണി മുഴക്കിയതും ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്നും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നു കയറ്റമാണെന്നും പ്രവര്‍ത്തക സമിതി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ആക്രമണം നടത്തിയതും മാധ്യമ പ്രവര്‍ത്തകനെ ഫോണിലൂടെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതും ഭരണ ഘടനാപരമായി ഉത്തരവാദപ്പെട്ട പദവിയിലുള്ള ജന പ്രതിനിധിയുടെ നേതൃത്വത്തിലാണെന്ന ആരോപണം സത്യമാണെങ്കില്‍ അത് ജനാധിപത്യ സംവിധാനത്തെ അപകടപ്പെടുത്തുന്ന പ്രവണതയാണെന്നും തെറ്റിന്റെ ഗൌരവം മനസിലാക്കി ബന്ധപ്പെട്ടവര്‍ അത് തിരുത്താന്‍ തയ്യാറവേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

വാര്‍ത്താധിഷ്ടിത പരിപാടിയുടെ ഷൂട്ടിങ്ങിനിടെ ആക്രമണം നടത്തിയ വര്‍ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാവേണ്ടത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമാണ്.

(അയച്ചു തന്നത് : നജീം കൊച്ചുകലുങ്ക്, റിയാദ്‌)

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ to “റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രതിഷേധിച്ചു”

  1. സ്വതന്ത്രന്‍ says:

    ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് സതീഷ് നയിക്കുന്ന ദുബൈ ഇന്ത്യന്‍ മീഡിയാ ഫോറം ഈ വാര്‍ത്ത കണ്ടിട്ടില്ല.? ഇതിനോടു പ്രതിഷേധിക്കുന്നില്ല..??
    അതോ കണാത്ത ഭാവത്തില്‍ ഇവിടത്തെ മാധ്യമ പ്രവര്‍ത്തകര്‍ ഇരിക്കുന്നോ…???

  2. Qamar says:

    ഏഷ്യാനെറ്റിലെ ഷാജഹാന് കിട്ടി തല്ല്, അതും ജയരാജിന്റെ വക എല്ലാവരും ഇതിനെ എതിര്‍ത്തു, എന്തിന് കൊടിയേരി വരെ എല്ലാ മാധ്യമ സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തി എന്നാല്‍ ഏഷ്യാനെറ്റിലെ തന്നെ പ്രതിനിധി അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന ദുബായിലെ ഇന്ത്യാ മീഡിയ ഫോറം ഇതുവരെ ഒന്നും പറഞ്ഞു കണ്ടില്ല, മുന്‍ പ്രസിഡന്റ് കൈരളിക്കാരന്‍ ആയതിനാലാണോ? എന്തായാലും എല്ലാ കാര്യത്തിലും ചാടിക്കേറി പറയുന്ന ഐ എം എഫിന് (ഇന്റര്‍ നാഷ്ണല്‍ മോണിറ്ററി ഫണ്ട് അല്ല) സ്വന്തം സഹപ്രവര്‍ത്തകന് തല്ല് കിട്ടിയതില്‍ ദു:ഖമില്ലേ? റിയാദിലെ പത്രപ്രവര്‍ത്തകര്‍ പ്രതികരിച്ചു പ്രതിഷേധിച്ചു അത്രയെങ്കിലും സമാധാനം

    ഖമര്‍. ദുബായ്

  3. santhansree says:

    ദുബായ് മീഡിയാ ഫോറം മിണ്ടില്ല, അടികൊണ്ടത് ഷാജഹാനല്ലേ കൈരളീലെ ആര്‍ക്കും അല്ലല്ലോ?
    എം.എല്‍.എ മാധ്യമപ്രവര്‍ത്തകനെ തല്ലുന്നു, ഭീഷണിപ്പെടുത്തുന്നു. മന്ത്രി വോട്ടറെ തല്ലി. ഇവര്‍ക്ക് ഇനിയും അധികാരം നല്‍കിയാല്‍ നാളെ പൊതുജനങ്ങളെ എന്തുചെയ്യും എന്ന് ആര്‍ക്കറിയാം. ഇടതു പക്ഷത്തെ ഇനിയും വിജയിപ്പിക്കണമോ എന്ന് കേരള ജനത ആലോചിക്കണം. അഞ്ചുകൊല്ലം കിട്ടിയിട്ട് കാമഭ്രാന്തമാരെ കയ്യാമം വെക്കുവാന്‍ ആകാത്ത മുഖ്യമന്ത്രിക്ക് ഇനിയും എന്തിനു അവസരം നല്‍കണം.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine