എംബസി യുടെ പരാതി സ്വീകരണ കേന്ദ്രം അബുദാബി ഐ. എസ്. സി. യില്‍

March 24th, 2011

അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ പൌരന്മാ രുടെ പരാതി കള്‍ സ്വീകരിക്കു ന്നതിനും പരിഹരി ക്കുന്നതി നുമായി ഇന്ത്യന്‍ എംബസിയുടെ നേതൃത്വ ത്തില്‍ ഏപ്രില്‍ ഒന്ന് മുതല്‍ അബുദാബി യില്‍ ‘വാക്ക് ഇന്‍ കൗണ്ടര്‍’ ആരംഭിക്കുന്നു.

ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ ( ഐ. എസ്. സി. ) കോണ്‍ഫറന്‍സ് ഹാളില്‍ എല്ലാ വെള്ളിയാഴ്ച കളിലും ഉച്ചയ്ക്ക് 3 മണി മുതല്‍ 7 മണി വരെ ഈ കേന്ദ്രം പ്രവര്‍ത്തിക്കും. തൊഴില്‍ സംബന്ധമായ പരാതികള്‍, യാത്രാ പ്രശ്‌നങ്ങള്‍, വ്യക്തി പരമായ കാര്യങ്ങള്‍, തുടങ്ങി ഏത് പരാതികളും ഈ കേന്ദ്ര ത്തില്‍ അറിയിക്കാം.

ഈ കേന്ദ്ര ത്തിന്‍റെ ഉദ്ഘാടനം ഏപ്രില്‍ ഒന്നിന് 3 മണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് നിര്‍വ്വഹിക്കും. വി. എഫ്. എസ് (ജി. സി. സി.) എല്‍. എല്‍. സി. എന്ന ഔട്ട് സോഴ്‌സിംഗ് ഏജന്‍സി യാണ് ഇന്ത്യന്‍ എംബസിക്കു വേണ്ടി ജോലി ചെയ്യുക.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. യില്‍ ‘ഇന്ത്യാ ഫെസ്റ്റ്’ വ്യാഴാഴ്ച മുതല്‍

February 16th, 2011

logo-isc-abudhabi-epathram

അബൂദാബി : ഇന്ത്യാ സോഷ്യല്‍ ആന്‍റ് കള്‍ചറല്‍ സെന്‍റര്‍ ( ഐ. എസ്. സി.) ഒരുക്കുന്ന ‘ഇന്ത്യാ ഫെസ്റ്റ് 2011’ ന് വ്യാഴാഴ്ച കൊടി ഉയരും. വൈകീട്ട് 5 മണിക്ക് യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് ഇന്ത്യാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രശസ്ത സംഗീതജ്ഞന്‍ ബാലഭാസ്‌കര്‍ നയിക്കുന്ന സംഗീത പരിപാടി അരങ്ങേറും.

ഫെബ്രുവരി 17 മുതല്‍ 19 വരെ നടക്കുന്ന ത്രിദിന ഉല്‍സവ ത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ കലാ കാരന്മാര്‍ ഒത്തു ചേരും. പ്രശസ്ത ചലച്ചിത്ര കാരന്‍ പ്രിയദര്‍ശന്‍ ആണ് ‘ഇന്ത്യാ ഫെസ്റ്റ്’ ഗുഡ്‌വില്‍ അംബാസഡര്‍.

സാംസ്‌കാരിക – വിനോദ പരിപാടികള്‍, ഫണ്‍ ഫെയര്‍, കായിക വിനോദങ്ങള്‍, സ്കില്‍ ഗെയിമുകള്‍ തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ ആഘോഷ വേളയില്‍ യു. എ. ഇ. യിലെ വിവിധ സംഘടന കളിലെ കലാ കാരന്മാരുടെ ആകര്‍ഷക ങ്ങളായ പ്രകടന ങ്ങളും ഉണ്ടായിരിക്കും. 35 ഭക്ഷണ സ്റ്റാളുകള്‍ ഉള്ള ‘റൂഫ് ടോപ് ഫുഡ് കോര്‍ട്ട്’ ഇന്ത്യാ ഫെസ്റ്റ് – 2011 ന്‍റെ സവിശേഷത യാണ്.

10 ദിര്‍ഹം വിലയുള്ള പ്രവേശന ടിക്കറ്റിന്‍റെ നമ്പര്‍ മേള യുടെ മൂന്നാം ദിവസം നറുക്കിട്ടെ ടുത്ത് ഒന്നാം സമ്മാന മായി കാറും മറ്റു ആകര്‍ഷക ങ്ങളായ 50 സമ്മാന ങ്ങളും നല്‍കും. മാത്രമല്ല എല്ലാ ദിവസ ങ്ങളിലും സ്കില്‍ ഗെയിമു കളില്‍ പങ്കെടുക്കുന്ന വര്‍ക്ക് വിവിധ സമ്മാന ങ്ങളും നല്‍കും.

ഇന്ത്യ യുടെ സാംസ്‌കാരിക – കലാ – പൈതൃക ങ്ങളുടെ പുനരാവിഷ്‌കാരം ഏറ്റവും ഹൃദ്യമായി അവതരി പ്പിക്കുന്നതാകും ഈ മേള. 20,000 ത്തോളം സന്ദര്‍ശകര്‍ ഉണ്ടാകും എന്ന് കരുതുന്ന ഇന്ത്യാ ഫെസ്റ്റ് 2011 ല്‍ നിന്ന് ഏഴ് ലക്ഷം ദിര്‍ഹം വരുമാനമാണ് പ്രതീക്ഷി ക്കുന്നത്. ഇതില്‍ നിന്നൊരു ഭാഗം ഐ. എസ്. സി. യുടെ ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് വിനിയോഗിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« ദല കൊച്ചുബാവ പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു
നബിദിന സമ്മേളനം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine