ദുബായ് : സ്വദേശത്തും വിദേശത്തും കഴിയുന്ന നവാഗതരായ മലയാളി എഴുത്തുകാര്‍ക്കായി അന്തരിച്ച കഥാകാരന്‍ ടി. വി. കൊച്ചുബാവയുടെ സ്മരണാര്‍ത്ഥം ദുബായ് ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (ദല) ഏര്‍പ്പെടുത്തിയ “ദല കൊച്ചുബാവ സാഹിത്യ പുരസ്കാര” ത്തിന് രചനകള്‍ ക്ഷണിക്കുന്നു.
കഥ, കവിത, ലേഖനം, ഏകാങ്ക നാടകം എന്നീ ഇനങ്ങളില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന രചനകളാണ് പുരസ്കാരത്തിനായി പരിഗണിക്കുക. “മാധ്യമ രംഗത്തെ കോര്‍പ്പൊറേറ്റ് വല്ക്കരണവും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനവും” എന്നതാണ് ലേഖന വിഷയം. കഥ, കവിത, നാടകം എന്നിവയ്ക്ക് പ്രത്യേക വിഷയങ്ങളില്ല.
മൌലികവും പ്രസിദ്ധീക രിചിട്ടില്ലാത്തതുമായ സൃഷ്ടികളാണ് കഥ, കവിത, ലേഖനം എന്നിവയ്ക്ക് പരിഗണിക്കുക. 2010ല്‍ പ്രസിദ്ധീകരിച്ചതോ, പ്രസിദ്ധീകരണം കാത്തിരിക്കുന്നതോ ആയ ഏകാങ്ക നാടകങ്ങളാണ് പരിഗണിക്കുന്നത്. ലേഖനം 16 പേജിലും, കഥ 12 പേജിലും, കവിത 60 വരികളിലും കവിയാന്‍ പാടുള്ളതല്ല.
മലയാള സാഹിത്യ മേഖലയിലെ പ്രമുഖ വ്യക്തികള്‍ വിധി കര്‍ത്താക്ക ളായിരിക്കും. പുരസ്കാര സമര്‍പ്പണം കേരളത്തില്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക സദസ്സില്‍ നിര്‍വ്വഹിക്കപ്പെടും. സൃഷ്ടികള്‍ അയക്കുന്നവര്‍ സ്വന്തം വിലാസം, ഫോണ്‍ നമ്പര്‍, ഈമെയില്‍ എന്നിവ പ്രത്യേകം എഴുതി സൃഷ്ടിയോടൊപ്പം അയക്കേണ്ടതാണ്. സൃഷ്ടികളില്‍ പേരോ, മറ്റു വ്യക്തി വിവരങ്ങളോ എഴുതരുത്. കവറിനു പുറത്ത് “ദല കൊച്ചുബാവ പുരസ്കാരത്തിനുള്ള സൃഷ്ടി” എന്ന് എഴുതണം.
സൃഷ്ടികള്‍ മാര്‍ച്ച് 31 നകം താഴെ കാണുന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.
K. Dileep
“Swayamprabha”
R-Mangalam,
Kannmpra P.O.
Palakkad District
Kerala
PIN : 678686
Phone: +91 9562060659
കൂടുതല്‍ വിവരങ്ങള്‍ക്ക് +971 502865539, +971 506272279 എന്നീ നമ്പരുകളിലോ info at daladubai dot org എന്ന ഈമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
– കെ. വി. സജീവന്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ദല, ബഹുമതി, സാഹിത്യം