റിയാദിലെ തീപിടിത്തം : ലുലു ഗ്രൂപ്പ്‌ എം. ഡി. എം. എ. യൂസഫലി സഹായം നല്‍കി

July 4th, 2011

ma-yousufali-epathram

റിയാദ്‌ : റിയാദിലെ ബത്തയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് എം. കെ. ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലി ഒരു ലക്ഷം സൗദി റിയാല്‍ സഹായം നല്‍കി. മരിച്ച 6 ഇന്ത്യന്‍ തൊഴിലാളികളുടെ കുടുംബത്തിന് 17,200 റിയാല്‍ വീതം ലഭിച്ചപ്പോള്‍ തീപിടിത്തത്തില്‍ മരിച്ച ഒരു നേപ്പാള്‍ സ്വദേശിയുടെ കുടുംബത്തിനെയും അദ്ദേഹം രണ്ടു ലക്ഷം നേപ്പാളീസ് രൂപ നല്‍കി സഹായിച്ചു.

അല്‍ ബത്തയിലുള്ള അല്‍ സാലിം സൂപ്പര്‍മാര്‍ക്കറ്റിന് മുകളിലുള്ള താമസ സ്ഥലത്ത്‌ ഉണ്ടായ തീപ്പിടിത്തത്തില്‍ അബ്ദുറഹീം (തൃശ്ശൂര്‍), സുലൈമാന്‍, അഹമ്മദ് കബീര്‍ (നിലമ്പൂര്‍), സജിത് (മാവേലിക്കര), അജിത് (എറണാകുളം) എന്നിവര്‍ക്കൊപ്പം മംഗലാപുരം സ്വദേശി മുഹമ്മദ്, നേപ്പാള്‍ സ്വദേശി സലാഹി രാജേഷ് എന്നിവരും മരണമടഞ്ഞു.

വിശുദ്ധ കഅബ കഴുകല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വിശുദ്ധ നഗരത്തില്‍ എത്തിയ പത്മശ്രീ എം. എ. യൂസഫലി അപകട വാര്‍ത്ത കേട്ട ഉടനെ തന്നെ ഇവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യുവ കലാ സാഹിതി കാന്‍സര്‍ സുരക്ഷാ പദ്ധതിക്ക് തുടക്കമായി

June 21st, 2011

yuva-kala-sahithy-logo-epathramഅബുദാബി : തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്‍ററു മായി സഹകരിച്ചു കൊണ്ട് യുവ കലാ സാഹിതി അബുദാബി യില്‍ തുടക്കമിട്ട കാന്‍സര്‍ സുരക്ഷാ പദ്ധതിക്ക് പൊതു ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണം ലഭിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

അബുദാബി കേരള സോഷ്യല്‍ സെന്‍ററിന്‍റെ കേരളോത്സവം 2011 നോടനു ബന്ധിച്ച് നടന്ന ചടങ്ങില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന യുവകലാസാഹിതി – ആര്‍. സി. സി. കാന്‍സര്‍ സുരക്ഷാ പദ്ധതി യുടെ ഔപചാരിക ഉദ്ഘാടനം കേരള സോഷ്യല്‍ സെന്‍റര്‍ വൈസ് പ്രസിഡന്‍റ് ബാബു വടകര നിര്‍വ്വഹിച്ചു.

മാരക വിപത്തായ അര്‍ബുദ ത്തെക്കുറിച്ചുള്ള ബോധവത്കരണ ത്തോടൊപ്പം ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തി വെക്കുന്ന അര്‍ബുദ ചികിത്സ യ്ക്ക് സാധാരണക്കാരും അല്ലാത്തവരു മായ പ്രവാസി കള്‍ക്ക് സാമ്പത്തിക സുരക്ഷ നല്‍കുന്നതാണ് പദ്ധതി യെന്ന് ജനറല്‍ കണ്‍വീനര്‍ സലീമും കോ ഓര്‍ഡിനേറ്റര്‍ സുബൈര്‍ പാലത്തിങ്കലും അറിയിച്ചു.

50 ദിര്‍ഹം കൊടുത്ത് പ്രാഥമിക അംഗത്വം എടുത്താല്‍ 50,000 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ ചികിത്സ നാട്ടില്‍ സൗജന്യമായി ലഭിക്കും. 100 ദിര്‍ഹം നല്‍കിയാല്‍ ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവും, 1000 ദിര്‍ഹം അടച്ചാല്‍ പരമാവധി 10 ലക്ഷം ഇന്ത്യന്‍ രൂപ വരെയുള്ള അര്‍ബുദ ചികിത്സാ പരിരക്ഷയും ഈ കാന്‍സര്‍ സുരക്ഷാ പദ്ധതി യിലൂടെ അംഗങ്ങള്‍ക്ക് ലഭ്യമാകും.

പണത്തിന്‍റെ കുറവ് മൂലം മതിയായ ചികിത്സ ലഭിക്കാതെ യാതന അനുഭവിക്കാന്‍ വിധിക്കപ്പെട്ട വര്‍ക്ക് ഇത്തരം കാന്‍സര്‍ സുരക്ഷാ പദ്ധതി കള്‍ വലിയ ആശ്വാസം ആകുമെന്നും ഒരു സാമൂഹിക സേവനം എന്ന നിലയില്‍ കൂടി ഇതിനെ കണ്ടു കൊണ്ട് കൂടുതല്‍ ആളുകള്‍ ഇതില്‍ അംഗങ്ങള്‍ ആകണമെന്നും സംഘാടകര്‍ അഭ്യര്‍ഥിച്ചു. വിശദ വിവരങ്ങള്‍ക്ക് : സലിം 050 32 74 572

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വീല്‍ ചെയറുകള്‍ സംഭാവന നല്‍കി

June 16th, 2011

wheel-chair-for-mrch-ePathram
ഷാര്‍ജ: പയ്യന്നൂരിലെ മലബാര്‍ റിഹാബിലിറ്റേഷന്‍ സെന്‍റര്‍ ഫോര്‍ ഹാന്‍ഡി ക്യാപ്ഡി നു (MRCH) യു. എ. ഇ. യില്‍ നിന്നും സഹായം. അഖില കേരള ബാലജന സഖ്യം എക്സ് ലീഡേഴ്സ് ഫോറം യു. എ. ഇ. ചാപ്റ്ററാണ് തങ്ങളുടെ ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി എം. ആര്‍. സി. എച്ചിന് വീല്‍ ചെയറുകള്‍ സംഭാവന നല്‍കിയത്. ‍ സംഘടന യുടെ ഉപദേശക സമിതി അംഗം സബാ ജോസഫ് MRCH ഡയരക്ടറും പയ്യന്നൂര്‍ സൗഹൃദ വേദി പ്രവര്‍ത്തക നുമായ വി. ടി. വി. ദാമോദരന് വീല്‍ ചെയറുകള്‍ കൈമാറി. പ്രസിഡന്‍റ് സന്തോഷ് പുനലൂരിന്‍റെ അദ്ധ്യക്ഷത യില്‍ നടന്ന ചടങ്ങില്‍ കുര്യന്‍ പി. മാത്യു, രമേഷ്‌ പയ്യന്നൂര്‍, പി. യു. പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചികില്‍സാ സഹായ ധനം കൈമാറി

May 16th, 2011

vatakara-nri-dubai-charity-epathram
ദുബായ് : ദുബായി ലെ ഒരു കമ്പനി യില്‍ ജോലി ചെയ്യുന്ന വടകര സ്വദേശി യായ അനില്‍ എന്ന യുവാവിന്‍റെ രണ്ടു കണ്ണിനും കാഴ്ച നഷ്ടപ്പെട്ടു കൊണ്ടിരിക്കുക യാണ്. അനില്‍ വിദഗ്ദ ചികിത്സ ക്കായി ഇന്ത്യയിലേക്ക്‌ പോവുകയാണ്.

അദ്ദേഹത്തെ സഹായി ക്കുന്നതിന് വേണ്ടി വടകര എന്‍. ആര്‍. ഐ. ഫോറം സംഘടിപ്പിച്ച ചികിത്സാ സഹായ ഫണ്ടിലേക്ക് ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ കെ. പി. ഹുസൈന്‍ ആദ്യ തുക നല്‍കി.

വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് കമ്മറ്റി പ്രസിഡണ്ട്‌ അഡ്വ. സാജിദ് അബൂബക്കറി നു ചെക്ക് കൈമാറി. ചന്ദ്രന്‍ ആയഞ്ചേരി, സി. സുരേന്ദ്രന്‍, യു. മോഹനന്‍, വാസു എന്നിവര്‍ സന്നിഹിതരായി. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 050 – 57 80 225

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. കലാസന്ധ്യ : ഡോ. ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്യും

May 5th, 2011

ksc-logo-epathram
അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ ജീവകാരുണ്യ വിഭാഗ ത്തിന്‍റെ ആഭിമുഖ്യ ത്തില്‍ മെയ് 6 വെള്ളിയാഴ്ച വൈകീട്ട് 8 മണിക്ക് കെ. എസ്. സി. അങ്കണത്തില്‍ കലാസന്ധ്യ സംഘടിപ്പിക്കുന്നു.

മാപ്പിള പ്പാട്ടുകളും വൈവിധ്യ മാര്‍ന്ന നൃത്ത നൃത്യങ്ങളും ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന കലാസന്ധ്യ, ഭാഷാ പണ്ഡിതനും സാമൂഹിക പ്രവര്‍ത്ത കനുമായ ഡോ. ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്യും.

സാമ്പത്തിക മായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇടക്കൊച്ചി ജമീല യുടെ ചികിത്സ യ്ക്കുവേണ്ടി ഏഷ്യാ നെറ്റ് റേഡിയോ യുടെ സഹകരണ ത്തോടെ സ്വരൂപിച്ച സഹായ ധനം പ്രസ്തുത വേദിയില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ആര്‍. ബി. ലിയോ കൈമാറും എന്ന് കെ. എസ്. സി. വെല്‍ഫെയര്‍ സെക്രട്ടറി ഷെരീഫ് കാളച്ചാല്‍ അറിയിച്ചു.

-അയച്ചു തന്നത്: സഫറുള്ള പാലപ്പെട്ടി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 2 of 512345

« Previous Page« Previous « സമകാല മലയാള കവിത : പ്രഭാഷണവും സംവാദവും
Next »Next Page » കല യുവജനോത്സവം- 2011 »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine