ദുബായ്: പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്റെ നിര്യാണത്തില്‍ മലയാള സാഹിത്യ വേദി അനുശോചനം രേഖപ്പെടുത്തി. മലയാള സാഹിത്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ് എന്ന് പുന്നയൂര്‍കുളം സൈനുദ്ധീന്‍ (പ്രസിഡന്റ്), അഡ്വക്കേറ്റ് ശബീല്‍ ഉമ്മര്‍ (സെക്രട്ടറി) എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
മലയാളത്തിന്റെ പ്രീയപ്പെട്ട കഥാകാരന്‍ കാക്കനാടിന്റെ നിര്യാണത്തില്‍ കല അബുദാബി അനുശോചനം അറിയിച്ചു.
പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്റെ നിര്യാണത്തില്‍ യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി അനുശോചിച്ചു. സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ തന്റെ എഴുത്തില്‍ വിഷയമാക്കിയ സാഹിത്യകാരനായിരുന്നു കാക്കനാടന്‍ എന്നു അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സംഘടന, സാഹിത്യം