അബുദാബി: യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ വിവിധ എമിറേറ്റു കളില്‍ സംഘടിപ്പിക്കുന്ന കളിവീട് 2011 എന്ന കുട്ടികളുടെ ക്യാമ്പിന് അബുദാബി യില്‍ തുടക്കം കുറിച്ചു.
വിവിധ മേഖല കളിലെ പ്രമുഖര്‍ നേതൃത്വം നല്‍കിയ കളിവീട്, ചിത്രകാരന്‍ രാജീവ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. യുവ കലാ സാഹിതി വൈസ് പ്രസിഡന്‍റ് രാജന്‍ ആറ്റിങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ. ആര്‍. ജോഷി ക്യാമ്പിനെ ക്കുറിച്ച് വിശദീകരിച്ചു.
അപര്‍ണ സുരേഷിന്‍റെ നാടന്‍ പാട്ടോടെ ആരംഭിച്ച കളിവീട്ടില്‍ ചിത്രകല, മലയാള ഭാഷ, അഭിനയം, ശാസ്ത്രം, സംഗീതം എന്നിങ്ങനെ തരം തിരിച്ച വിവിധ ഗ്രൂപ്പു കളിലായി പരിപാടി കള്‍ നടന്നു.
ജോഷി ഒഡേസ, ഹരീഷ്, പവിത്രന്‍, കെ. പി. എ. സി സജു, മധു പരവൂര്‍, ഇ. പി. സുനില്‍, ലക്ഷ്മണന്‍, നവീന്‍, ദിവ്യവിമല്‍ എന്നിവര്‍ നേതൃത്വം നല്‍കി. നൂറിലേറെ കുട്ടികള്‍ പങ്കെടുത്ത കളിവീട് നാടന്‍ പാട്ടു കളുടെയും കളികളുടേയും സംഗമ വേദിയായി മാറി.
സമാപന സമ്മേളനം കേരള സോഷ്യല്‍ സെന്‍റര്‍ വൈസ് പ്രസിഡന്‍റ് ബാബു വടകര ഉദ്ഘാടനം ചെയ്തു. പി. ചന്ദ്രശേഖരന്‍ സ്വഗതവും അബൂബക്കര്‍ ചാവക്കാട് നന്ദിയും പറഞ്ഞു. ദിവ്യ വിമലിന്‍റെ നേതൃത്വ ത്തില്‍ ഗാനമേളയും അരങ്ങേറി.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, യുവകലാസാഹിതി