Monday, February 14th, 2011

പരിസ്ഥിതി വാദികള്‍ വികസനത്തെ തടയുന്നു : കെ. മുരളീധരന്‍

sahrudaya-award-2011-01-epathram

ദുബായ്‌ : കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനേക്കാള്‍ താല്‍പ്പര്യം സാംസ്കാരിക പ്രവര്‍ത്തകരും, പൊതു ജനങ്ങളും കാണിക്കണമെന്ന് മുന്‍ കെ. പി. സി. സി. പ്രസിഡണ്ട് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. ദുബായ് കേരള ഭവനില്‍ നടന്ന കേരള റീഡേഴ്സ് ആന്റ് റൈറ്റേഴ്സ് സര്‍ക്കിള്‍ സഹൃദയ പുരസ്കാര ദാന ചടങ്ങില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വ്യവസായ വികസനത്തിന് ആദ്യം വേണ്ടത് വൈദ്യുതി ആണ് എന്ന് പറഞ്ഞ അദ്ദേഹം പുതിയ വൈദ്യുത പദ്ധതികള്‍ക്ക് തുടക്കമിടുമ്പോള്‍ പരിസ്ഥിതി വാദം ഉയര്‍ത്തി പദ്ധതികള്‍ക്ക്‌ തടസ്സങ്ങള്‍ ഉണ്ടാക്കിയാല്‍ കേരളത്തില്‍ ഒരു വ്യവസായവും വളരില്ലെന്ന് ആരോപിച്ചു. അതിനാല്‍ ഗള്‍ഫിലെ മാധ്യമ, സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകര്‍ ഇത്തരം അവസ്ഥകള്‍ക്ക് മാറ്റമുണ്ടാക്കുവാന്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എല്‍വിസ് ചുമ്മാര്‍, എന്‍. വിജയ മോഹന്‍, രമേഷ് പയ്യന്നൂര്‍, ഫസലു, സലാം പാപ്പിനിശ്ശേരി, അനില്‍ വടക്കേകര, സൈനുദ്ദീന്‍ ചേലേരി, നിദാഷ്, ബഷീര്‍ പടിയത്ത്, ഡോ. കെ. പി. ഹുസൈന്‍, അഡ്വ. ഹാഷിഖ്, പാം പബ്ലിക്കേഷന്‍സ്, അബ്ദുറഹമാന്‍ ഇടക്കുനി, പുറത്തൂര്‍ വി. പി. മമ്മൂട്ടി, പ്രഭാകരന്‍ ഇരിങ്ങാലക്കുട, സൈനുദ്ദീന്‍ ഖുറൈഷി, റീന സലീം, ത്രിനാഥ്, അബ്ദുള്ള ഫാറൂഖി, ജ്യോതികുമാര്‍, ഒ. എസ്. എ. റഷീദ്, അസ് ലം പട് ല, അബൂബക്കര്‍ സ്വലാഹി, മൌലവി ഹുസൈന്‍ കക്കാട് എന്നിവര്‍ മുരളീധരനില്‍ നിന്നും പുരസ്ക്കാരങ്ങള്‍ സ്വീകരിച്ചു.

sahrudaya-award-2011-02-epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

കെ. എ. ജബ്ബാരി അധ്യക്ഷനായ യോഗത്തില്‍ ബഷീര്‍ തിക്കോടി പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. പുന്നക്കന്‍ മുഹമ്മദലി, പി. കമറുദ്ദിന്‍, നാസര്‍ ബേപ്പൂര്‍, സബാ ജോസഫ്, ഷീലാ പോള്‍, ഇ. എം. അഷറഫ്, ഉബൈദ് ചേറ്റുവ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് വെട്ടുകാട് സ്വാഗതവും, അബ്ദുള്ള  ചേറ്റുവ നന്ദിയും പറഞ്ഞു.

- ഒ. എസ്. എ. റഷീദ്

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

1 അഭിപ്രായം to “പരിസ്ഥിതി വാദികള്‍ വികസനത്തെ തടയുന്നു : കെ. മുരളീധരന്‍”

  1. varun says:

    രാജ്യത്തെ ഖജനാവ് മന്ത്രിമാര്‍ അടക്കം ഉള്ള രാഷ്ടീയക്കാര്‍ പൊതു ഖജനാവില്‍ നിന്നും കോടികള്‍ കൊള്ളയടിക്കുമ്പോള്‍ മുരളീധരന് വല്ല ഉളുപ്പും ഉണ്ടോ ഇതു പറയുവാന്‍? കെ.മുരളീധരന്‍ അടക്കം ഉള്ള നേതാക്കന്മാര്‍ ഉള്ള കോണ്‍‌ഗ്രസ്സ് പാര്‍ട്ടി ഭരിക്കുമ്പോള്‍ അല്ലേ സ്പെക്ട്രം പോലുള്ള അഴിമതികള്‍ നടക്കുന്നതായുള്ള സി.ഐ.ജി റിപ്പോര്‍ട് വരുന്നത്. വികസനത്തിനായി ചിലവിടേണ്ട തുകയല്ലേ കൊള്ളയടിക്കുന്നത്. അഴിമതി നടത്തിയതിനു ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചപ്പോള്‍ സ്വീകരണം നല്‍കിയവര്‍ അല്ലേ യു.ഡി.എഫ് കാര്‍. പാമോയില്‍ കേസ് ഇപ്പോളും നടക്കുന്നുണ്ടല്ലോ ഒരു വശത്ത്. സുപ്രീം കോടതി പറഞ്ഞിട്ടും കള്ളപ്പണക്കാരുടെ പേരു വിവരം വെളിപ്പെടുത്തുന്നില്ലാന്ന് വച്ചാല്‍ എന്താണ് അതിന്റെ അര്‍ഥം. കോമണ്‍‌വെല്‍ത്ത് ഗെയിംസിന്റെ പേരില്‍ നടത്തിയ ക്രമക്കേടുകളും തട്ടിപ്പും മൂലം ഇന്ത്യ നാണം കെട്ടില്ലേ?

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • കെ. എസ്. സി. ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സീതി സാഹിബ്‌ വിചാര വേദി പ്രവര്‍ത്തക യോഗം 25 ന്
  • അമ്മ മലയാളം പഠന കളരി
  • ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി കമ്മിറ്റി
  • രാജ്യാന്തര രക്താതി സമ്മര്‍ദ്ദ ദിന സംഗമം സംഘടിപ്പിച്ചു
  • കല യുവജനോത്സവം : നൃത്ത മത്സരങ്ങള്‍ സമാപിച്ചു
  • സിനിമാറ്റിക്ക് ഡാന്‍സ് അരങ്ങേറ്റം ശനിയാഴ്ച ഐ. എസ്. സി. യില്‍
  • അബുദാബി യില്‍ ‘മധ്യവേനല്‍’ പ്രദര്‍ശിപ്പിക്കും
  • ‘മൊഞ്ചുള്ള മൈലാഞ്ചി’ അബുദാബി യില്‍
  • പ്രേരണ സംവാദത്തിൽ ഡോ. പി. ജെ. ജെയിംസ്
  • യുവ കലാ സാഹിതി യു. എ. ഇ. വാര്‍ഷിക പതിപ്പ്
  • “പാവങ്ങൾ” നോവലിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണം
  • നസന സലീമിന് ഉപഹാരം
  • നക്ഷത്രങ്ങള്‍ കരയാറില്ല
  • “ഇശല്‍ തേന്‍കണം 2012 ” സ്റ്റേജ് ഷോ
  • ഹൃദയാഘാതം : ഗുരുവായൂര്‍ സ്വദേശി ദുബായില്‍ മരിച്ചു
  • ആത്മഹത്യാ പ്രവണതക്ക് എതിരെ ബോധവത്കരണ കാമ്പയിന്‍
  • മലയാളി പെണ്‍കുട്ടി ഒമാനില്‍ നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചു
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു
  • ചീഫ്‌ വിപ്പ്‌ പി. സി. ജോര്‍ജ്ജ് അബുദാബിയില്‍



  • ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...
    ഇസ്മായില്‍ മേലടിയുടെ ചിന്...
    ഭാഗ്യദേവത കടാക്ഷിച്ച അഹമ്...
    ഭാരതീയ ദര്‍ശനങ്ങള്‍ മഹത്ത...
    ദുബായില്‍ മലയാളി ആര്‍ക്കി...
    ഭാരതീയ സംഗീത ത്തിനു പകരം ...
    റിയാദില്‍ ഇന്ത്യാ ടൂറിസം ...
    ഹിറ്റ്‌ എഫ്.എം. വയലാര്‍ ര...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine