റിയാദ്: ജോലിക്കിടെ മാധ്യമ പ്രവര്‍ത്തകന്‍ അക്രമിക്കപ്പെട്ട സംഭവത്തെ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) അപലപിച്ചു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരും നേതാക്കളും ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും വധ ഭീഷണി മുഴക്കിയതും ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്നും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നു കയറ്റമാണെന്നും പ്രവര്‍ത്തക സമിതി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ആക്രമണം നടത്തിയതും മാധ്യമ പ്രവര്‍ത്തകനെ ഫോണിലൂടെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതും ഭരണ ഘടനാപരമായി ഉത്തരവാദപ്പെട്ട പദവിയിലുള്ള ജന പ്രതിനിധിയുടെ നേതൃത്വത്തിലാണെന്ന ആരോപണം സത്യമാണെങ്കില്‍ അത് ജനാധിപത്യ സംവിധാനത്തെ അപകടപ്പെടുത്തുന്ന പ്രവണതയാണെന്നും തെറ്റിന്റെ ഗൌരവം മനസിലാക്കി ബന്ധപ്പെട്ടവര്‍ അത് തിരുത്താന്‍ തയ്യാറവേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.
വാര്‍ത്താധിഷ്ടിത പരിപാടിയുടെ ഷൂട്ടിങ്ങിനിടെ ആക്രമണം നടത്തിയ വര്‍ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാവേണ്ടത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമാണ്.
(അയച്ചു തന്നത് : നജീം കൊച്ചുകലുങ്ക്, റിയാദ്)
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: saudi, കേരള രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം, മാധ്യമങ്ങള്‍
ദുബായ് മീഡിയാ ഫോറം മിണ്ടില്ല, അടികൊണ്ടത് ഷാജഹാനല്ലേ കൈരളീലെ ആര്‍ക്കും അല്ലല്ലോ?
എം.എല്‍.എ മാധ്യമപ്രവര്‍ത്തകനെ തല്ലുന്നു, ഭീഷണിപ്പെടുത്തുന്നു. മന്ത്രി വോട്ടറെ തല്ലി. ഇവര്‍ക്ക് ഇനിയും അധികാരം നല്‍കിയാല്‍ നാളെ പൊതുജനങ്ങളെ എന്തുചെയ്യും എന്ന് ആര്‍ക്കറിയാം. ഇടതു പക്ഷത്തെ ഇനിയും വിജയിപ്പിക്കണമോ എന്ന് കേരള ജനത ആലോചിക്കണം. അഞ്ചുകൊല്ലം കിട്ടിയിട്ട് കാമഭ്രാന്തമാരെ കയ്യാമം വെക്കുവാന്‍ ആകാത്ത മുഖ്യമന്ത്രിക്ക് ഇനിയും എന്തിനു അവസരം നല്‍കണം.
ഏഷ്യാനെറ്റിലെ ഷാജഹാന് കിട്ടി തല്ല്, അതും ജയരാജിന്റെ വക എല്ലാവരും ഇതിനെ എതിര്‍ത്തു, എന്തിന് കൊടിയേരി വരെ എല്ലാ മാധ്യമ സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തി എന്നാല്‍ ഏഷ്യാനെറ്റിലെ തന്നെ പ്രതിനിധി അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന ദുബായിലെ ഇന്ത്യാ മീഡിയ ഫോറം ഇതുവരെ ഒന്നും പറഞ്ഞു കണ്ടില്ല, മുന്‍ പ്രസിഡന്റ് കൈരളിക്കാരന്‍ ആയതിനാലാണോ? എന്തായാലും എല്ലാ കാര്യത്തിലും ചാടിക്കേറി പറയുന്ന ഐ എം എഫിന് (ഇന്റര്‍ നാഷ്ണല്‍ മോണിറ്ററി ഫണ്ട് അല്ല) സ്വന്തം സഹപ്രവര്‍ത്തകന് തല്ല് കിട്ടിയതില്‍ ദു:ഖമില്ലേ? റിയാദിലെ പത്രപ്രവര്‍ത്തകര്‍ പ്രതികരിച്ചു പ്രതിഷേധിച്ചു അത്രയെങ്കിലും സമാധാനം
ഖമര്‍. ദുബായ്
ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് സതീഷ് നയിക്കുന്ന ദുബൈ ഇന്ത്യന്‍ മീഡിയാ ഫോറം ഈ വാര്‍ത്ത കണ്ടിട്ടില്ല.? ഇതിനോടു പ്രതിഷേധിക്കുന്നില്ല..??
അതോ കണാത്ത ഭാവത്തില്‍ ഇവിടത്തെ മാധ്യമ പ്രവര്‍ത്തകര്‍ ഇരിക്കുന്നോ…???