അബുദാബി : ആഗോള പരിസ്ഥിതി ദിനാചരണ ത്തോട് അനുബന്ധിച്ച് ‘മാറുന്ന പരിസ്ഥിതിയും നമ്മളും’ എന്ന വിഷയത്തെ ആസ്പദമാക്കി അബുദാബി ഫ്രന്റ്സ് ഓഫ് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ജൂണ്‍ 10 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യു.എ. ഇ. ഘടകം പ്രസിഡന്റ് പ്രൊഫ: ഉണ്ണികൃഷ്ണന് ഭൂമിയുടെ ഉപരിതല ത്തില്‍ ക്രമ രഹിതമായ പല മാറ്റങ്ങളും ഇത് മൂലം പ്രകൃതിയുടെ സന്തുലിതാവസ്ഥ, അന്തരീക്ഷ മലിനീകരണം, ഭൌമ താപ വര്‍ദ്ധന, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം എന്നീ വിഷയത്തെ കുറിച്ചുള്ള പഠനവും സി ഡി യും അവതരിപ്പിച്ചു. ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി അബുദാബി യുണിറ്റ് പ്രസിഡന്റ് കുഞ്ഞില്ലത്ത് ലക്ഷ്മണന് അധ്യക്ഷനായിരുന്നു. ഫൈസല്‍ ബാവ ആശംസാ പ്രസംഗം നടത്തി. ധനേഷ് സ്വാഗതവും മണികണ്ഠന് നന്ദിയും പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കേരള സോഷ്യല്‍ സെന്റര്‍, പരിസ്ഥിതി