അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ എല്ലാവര്‍ഷവും നടത്തിവരുന്ന സമ്മര്‍ ക്യാംബ് “വേനല്‍ തുമ്പികള്‍ അബുദാബി കെ.എസ്.സിയില്‍ 2011 ” ജൂലൈ 8 ന് ആരംഭിക്കുന്നു. കേരളത്തിനകത്തും പുറത്തും യു .എ .ഇ, സൗദി, ഖത്തര്‍ തുടങ്ങി നിരവധി ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കി വര്‍ഷങ്ങളുടെ അനുഭവസംബതിനുടമാകളായ ശ്രീ .നജീം കെ.സുല്‍ത്താനും ശ്രീ. നിര്‍മ്മല്‍ കുമാറുമാണ് ഈ ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.
2011 രസതന്ത്രവാര്‍ഷമായി ലോകം ആച്ചരിക്കുന്നതുകൊണ്ട് ക്യാമ്പില്‍ ശാസ്ത്രവിഷയങ്ങക്ക് കൂടുതല്‍ പ്രാധാന്യമുണ്ടാവും. ഭാഷ, തീയറ്റര്‍, പാട്ടുകള്‍, കളികള്‍ തുടങ്ങിയവയിലൂടെ വിരസമായ വിദ്യാലയ അന്തരീഷത്തില്‍ നിന്നും മാറി കുട്ടികളില്‍ പഠനം രസകരമായ ഒരു അനുഭവമാക്കി മാറ്റാനും കുട്ടികളില്‍ അവരുടെ കഴിവികളെ സ്വയം തിരിച്ചറിഞ്ഞു അവ പ്രകടിപ്പിക്കാനും സഹായിക്കുന്ന തരത്തിലാണ് ക്യാംബ് ഒരുക്കിയിട്ടുള്ളത്. ജൂലൈ 29 ന് അവസാനിക്കുന്ന ക്യാംബ് വൈകിട്ട് 6 മുതല്‍ 9 സമയങ്ങളിലാവും നടത്തുക. 6 വയസുമുതല്‍ 15 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം. നിങ്ങളുടെ കുട്ടികളുടെ അഡ്മിഷന്‍ ഉറപ്പുവരുത്തുക .
കൂടുതല്‍ വിവരങ്ങള്‍ക്ക് : 02 6314455 , 050 6210736 , 050 7720925 , ഫാക്സ് : 02 6314457
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കുട്ടികള്‍, കേരള സോഷ്യല്‍ സെന്റര്‍