കെ. എസ്. സി. ഹ്രസ്വ സിനിമ മല്‍സരം : തുളസീദാസ് പങ്കെടുക്കും

January 14th, 2011

short-film-competition-epathram

അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം,  യു. എ. ഇ.  അടിസ്ഥാ നത്തില്‍  സംഘടിപ്പി ക്കുന്ന  ‘ഹ്രസ്വ സിനിമ മല്‍സരം’ ജനുവരി 15  ശനിയാഴ്ച വൈകീട്ട് 7.30 ന് കെ. എസ്. സി.  മിനി ഹാളില്‍ നടക്കും.  പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ തുളസീദാസ് വിധികര്‍ത്താവ് ആയിരിക്കും.

ടൈറ്റില്‍ ഉള്‍പ്പെടെ 5 മിനിറ്റ് മാത്രം സമയ ദൈര്‍ഘ്യം ഉള്ളതും യു. എ. ഇ. യില്‍ നിന്നും ചിത്രീകരി ച്ചിട്ടുള്ള തുമായ പതിനെട്ട് മലയാള ഹ്രസ്വ സിനിമ കളാണ് മത്സര ത്തില്‍ പ്രദര്‍ശിപ്പി ക്കുന്നത്.  മത്സര ത്തിനായി ലഭിച്ച മുപ്പതിലേറെ ചിത്രങ്ങളില്‍ നിന്നാണ് മത്സര യോഗ്യമായ ഈ ചിത്രങ്ങള്‍ കണ്ടെത്തിയത്.

 ചക്രം,  നനവ്,  ഒട്ടകം,   പാഠം 2,  ഉണ്‍മ,  അസ്തമയം,  സംവേദനം, ഏകയാനം,  മുസാഫിര്‍,   കൊണ്ടതും കൊടുത്തതും, നേര്‍രേഖകള്‍, സഹയാത്രിക, മഴമേഘങ്ങളെ കാത്ത്, ബെഡ്സ്പേസ് അവൈലബിള്‍,   എ ക്രെഡിബിള്‍ ലൈഫ്, ഡെഡ് ബോഡി,  ഗുഡ് മോണിംഗ്,  ജുമാറാത്ത്,  എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.

മത്സര ത്തില്‍ നിന്ന് തെരെഞ്ഞെടുക്ക പ്പെടുന്ന മികച്ച ചിത്രം, സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, നടന്‍, നടി, ബാലതാരം, സംഗീത മിശ്രണം, എഡിറ്റിംഗ്,  വസ്ത്രാലങ്കാരം എന്നിവയ്ക്ക് ഒന്നും  രണ്ടും സ്ഥാനങ്ങള്‍ നല്‍കി ആദരിക്കുന്ന തായിരിക്കും എന്ന് സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട് അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. കലോത്സവം : തിരശ്ശീല ഉയരുന്നു

January 13th, 2011

ksc-logo-epathram

അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍  സംഘടിപ്പി ക്കുന്ന കലോത്സവ ത്തിന് ഇന്ന്‍ (വ്യാഴാഴ്ച) തിരശ്ശീല ഉയരും.

വൈകിട്ട് 5.45ന് ആരംഭിക്കുന്ന കലോത്സവം മൂന്നു വേദികളില്‍ ആയിട്ടാണ് അരങ്ങേറുക. വയസ്സിന്‍റെ അടിസ്ഥാന ത്തില്‍ ആറു ഗ്രൂപ്പുകളായി തരം തിരിച്ചു നടക്കുന്ന മത്സര ത്തില്‍ ഉദ്ഘാടന ദിവസം ലളിത ഗാനം, നാടോടി നൃത്തം, മോണോ ആക്ട് എന്നീ ഇനങ്ങളി ലേക്കുള്ള എല്ലാ ഗ്രൂപ്പു കളുടെയും മത്സരം അരങ്ങേറും.

വെള്ളിയാഴ്ച രാവിലെ 9  മണിക്ക് ആരംഭി ക്കുന്ന മത്സര ങ്ങളില്‍ ശാസ്ത്രീയ സംഗീതം, ഭരത നാട്യം, ആംഗ്യപ്പാട്ട്, നാടന്‍ പാട്ട് എന്നീ ഇനങ്ങളി ലേക്കുള്ള മത്സര ങ്ങളാണു നടക്കുക.
 
ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭി ക്കുന്ന മത്സര ങ്ങളില്‍ സിനിമാ ഗാനം, കുച്ചുപ്പുടി, മോഹിനി യാട്ടം, മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളില്‍ മാറ്റുരയ്ക്കും.
 
ഞായറാഴ്ച വൈകിട്ട് 8 മണിക്ക്  ആയിരിക്കും മത്സരം തുടങ്ങുക. മുതിര്‍ന്ന വര്‍ക്കുള്ള ഏകാംഗാ ഭിനയം, മറ്റു ഗ്രൂപ്പുകളി ലേക്കുള്ള ഓര്‍ഗന്‍, മൃദംഗം എന്നീ ഇനങ്ങളി ലേക്ക് ആയിരിക്കും മത്സരം നടക്കുക.
 
സമാപന ദിവസ മായ ജനവരി 22 ശനിയാഴ്ച വൈകിട്ട് 5 മുതല്‍ ചിത്രരചനാ മത്സരവും പ്രച്ഛന്ന വേഷ മത്സര വും അരങ്ങേറും. യു. എ. ഇ. തല അടിസ്ഥാന ത്തില്‍ നടക്കുന്ന കലോത്സവ ത്തില്‍ കേരള കലാമണ്ഡല ത്തില്‍ നിന്നുള്ള കലാകാരന്മാര്‍ ആയിരിക്കും വിധികര്‍ത്താക്കള്‍ ആയി എത്തുക എന്ന് കലാവിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍ അറിയിച്ചു.

അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

യു. എ. ഇ. തലത്തില്‍ കെ. എസ്. സി. കലോത്സവം

January 9th, 2011

ksc-logo-epathram

അബുദാബി :  കേരളാ സോഷ്യല്‍  സെന്‍റര്‍ സംഘടിപ്പിക്കുന്ന യു. എ. ഇ. തല കലോത്സവം  ജനുവരി 13 വ്യാഴാഴ്ച  ആരംഭിക്കും. വയസ്സിന്‍റെ അടിസ്ഥാന ത്തില്‍ തരം തിരിക്ക പ്പെട്ട ആറ് ഗ്രൂപ്പു കളില്‍ ആയി നടക്കുന്ന കലോത്സവ ത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട്, ചലച്ചിത്ര ഗാനം, ആംഗ്യപ്പാട്ട്, ഉപകരണ സംഗീതം (ഓര്‍ഗന്‍), പ്രഛന്നവേഷം, മോണാആക്ട്, സംഘനൃത്തം, ഒപ്പന, ചിത്രരചന, കളറിംഗ്, സോളോ ആക്ട് എന്നീ ഇനങ്ങളിലാണ് മല്‍സരം നടക്കുക.  നാട്ടില്‍ നിന്നുള്ള പ്രഗത്ഭരായ കലാകാരന്മാര്‍ വിധി കര്‍ത്താക്കളായി എത്തും.

കലോത്സവ ത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ ജനുവരി  പത്തിന് മുന്‍പായി  കെ. എസ്. സി.  ഓഫീസില്‍ എത്തിക്കണം.
 
 
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.kscabudhabi.com/   എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക യോ  സെന്‍റര്‍ ഓഫീസു മായി ബന്ധപ്പെടുക യോ ചെയ്യണം എന്ന് കലാ വിഭാഗം സെക്രട്ടറി കെ. ടി. ജലീല്‍ അറിയിച്ചു.  02 631 44 55, 050 31 460 87, 050 54 150 48.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

‘ജനിതക വിത്തിന്‍റെ ജനപക്ഷം’ : സംവാദം

January 8th, 2011

ksc - logo-epathramഅബുദാബി : ‘ജനിതക വിത്തിന്‍റെ ജനപക്ഷം’ എന്ന വിഷയ ത്തില്‍ കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ഒരു തുറന്ന സംവാദം ജനുവരി  8 ശനിയാഴ്ച വൈകീട്ട്  8  മണിക്ക് കെ. എസ്. സി. ഓഡിറ്റോറിയ ത്തില്‍ നടക്കും.
 
ഇന്ന് സംസ്ഥാനത്ത്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ജനിതക വിത്തിന്‍റെ നന്മ യെയും, തിന്മ യെയും കുറിച്ച് തങ്ങളുടെ കാഴ്ചപ്പാടുകള്‍ വ്യക്ത മാക്കുവാന്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരും  സംഘടനാ പ്രതിനിധി കളും  ‘ജനിതക വിത്തിന്‍റെ ജനപക്ഷം’  എന്ന സംവാദ ത്തില്‍ പങ്കെടുക്കും എന്ന് സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട്‌ അറിയിച്ചു.
 
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക:  02 631 44 55 – 050 69 99 783

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ജാലകം ചുമര്‍ മാസിക പ്രകാശനം ചെയ്തു

January 4th, 2011

jalakam-wall-magazine-epathram

അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ ചുമര്‍ മാസിക യായ ‘ജാലകം’ പുതുവര്‍ഷ പ്പതിപ്പ് പ്രകാശനം ചെയ്തു. കെ. എസ്. സി. സംഘടിപ്പിച്ച രണ്ടാമത് നാടകോത്സവ ത്തിന്റെ വിധി കര്‍ത്താക്കളായി എത്തിച്ചേര്‍ന്ന പ്രശസ്ത നാടക പ്രവര്‍ത്തകരായ ജയപ്രകാശ് കുളൂരും വിജയന്‍ കാരന്തൂരും ചേര്‍ന്നാണ് ജാലകം പ്രകാശനം ചെയ്തത്.

കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, ബാല വേദി, വനിതാ വേദി, വാര്‍ത്താ പത്രിക, പത്രാധിപ ക്കുറിപ്പ് എന്നിങ്ങനെയുള്ള വിഭവങ്ങള്‍ ഒരുക്കിയ പുതുവത്സര പ്പതിപ്പില്‍ അതിഥി യായി രഘുനാഥ് പലേരി യുടെ അനുഭവ ക്കുറിപ്പും ഉള്‍പ്പെടുത്തി യിട്ടുണ്ട്.

കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി യുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന പ്രകാശന ചടങ്ങില്‍ സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട്, ആക്ടിംഗ് ട്രഷറര്‍ താജുദ്ദീന്‍, ഓഡിറ്റര്‍ ഇ. പി. സുനില്‍, വെല്‍ഫെയര്‍ സെക്രട്ടറി ഷരീഫ് കാളച്ചാല്‍, മീഡിയ കോ – ഓര്‍ഡിനേറ്റര്‍ സഫറുള്ള പാലപ്പെട്ടി എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 13 of 13« First...910111213

« Previous Page « ചിരന്തന സാഹിത്യ പുരസ്കാരം ജലീല്‍ രാമന്തളിക്ക് സമ്മാനിച്ചു
Next » പ്രേരണ സാഹിത്യ സമ്മേളനം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine