അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം, യു. എ. ഇ. അടിസ്ഥാ നത്തില്‍ സംഘടിപ്പി ക്കുന്ന ‘ഹ്രസ്വ സിനിമ മല്‍സരം’ ജനുവരി 15 ശനിയാഴ്ച വൈകീട്ട് 7.30 ന് കെ. എസ്. സി. മിനി ഹാളില്‍ നടക്കും. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ തുളസീദാസ് വിധികര്‍ത്താവ് ആയിരിക്കും.
ടൈറ്റില്‍ ഉള്‍പ്പെടെ 5 മിനിറ്റ് മാത്രം സമയ ദൈര്‍ഘ്യം ഉള്ളതും യു. എ. ഇ. യില്‍ നിന്നും ചിത്രീകരി ച്ചിട്ടുള്ള തുമായ പതിനെട്ട് മലയാള ഹ്രസ്വ സിനിമ കളാണ് മത്സര ത്തില്‍ പ്രദര്‍ശിപ്പി ക്കുന്നത്. മത്സര ത്തിനായി ലഭിച്ച മുപ്പതിലേറെ ചിത്രങ്ങളില്‍ നിന്നാണ് മത്സര യോഗ്യമായ ഈ ചിത്രങ്ങള്‍ കണ്ടെത്തിയത്.
ചക്രം, നനവ്, ഒട്ടകം, പാഠം 2, ഉണ്‍മ, അസ്തമയം, സംവേദനം, ഏകയാനം, മുസാഫിര്‍, കൊണ്ടതും കൊടുത്തതും, നേര്‍രേഖകള്‍, സഹയാത്രിക, മഴമേഘങ്ങളെ കാത്ത്, ബെഡ്സ്പേസ് അവൈലബിള്‍, എ ക്രെഡിബിള്‍ ലൈഫ്, ഡെഡ് ബോഡി, ഗുഡ് മോണിംഗ്, ജുമാറാത്ത്, എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.
മത്സര ത്തില്‍ നിന്ന് തെരെഞ്ഞെടുക്ക പ്പെടുന്ന മികച്ച ചിത്രം, സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, നടന്‍, നടി, ബാലതാരം, സംഗീത മിശ്രണം, എഡിറ്റിംഗ്, വസ്ത്രാലങ്കാരം എന്നിവയ്ക്ക് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നല്‍കി ആദരിക്കുന്ന തായിരിക്കും എന്ന് സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട് അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്‍റര്‍, സിനിമ