ജിമ്മി ജോര്‍ജ്ജ്‌ സ്മാരക വോളിബോള്‍ ടൂര്‍ണമെന്‍റ്

March 17th, 2011

jimmy-george-volley-ball-epathram

അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ – യു. എ. ഇ. എക്സ്ചേഞ്ച്‌ എവര്‍ റോളിങ്ങ്‌ ട്രോഫിക്ക്‌ വേണ്ടി സംഘടിപ്പിച്ചു വരുന്ന ജിമ്മി ജോര്‍ജ്ജ്‌ സ്മാരക വോളിബോള്‍ ടൂര്‍ണമെന്‍റ് അല്‍ ജസീറ സ്പോര്‍ട്സ്‌ ക്ലബ്ബില്‍ വെള്ളിയാഴ്ച ആരംഭിക്കും.

കഴിഞ്ഞ കുറെ കാലങ്ങളായി കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ നടന്നു വന്നിരുന്ന വോളിബോള്‍ ടൂര്‍ണമെന്‍റ് ഈ വര്‍ഷം അല്‍ ജസീറ സ്പോര്‍ട്സ്‌ ക്ലബ്ബുമായി ചേര്‍ന്നാണ് ഒരുക്കുന്നത്.

യു. എ. ഇ., ഇന്ത്യ, ഈജിപ്റ്റ്‌, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ- അന്തര്‍ ദേശീയ താരങ്ങള്‍ വിവിധ ടീമുകളിലായി അണി നിരയ്ക്കും. യു. എ. ഇ നാഷണല്‍ ടീം, അല്‍ ജസീറ സ്പോര്‍ട്സ്‌ ക്ലബ്ബ്, എന്‍. എം. സി. ഗ്രൂപ്പ്, ലൈഫ്‌ ലൈന്‍ ഹോസ്പിറ്റല്‍ ടീം, ദുബായ് ഡ്യൂട്ടി ഫ്രീ, അജ്മാന്‍ ക്ലബ്ബ്‌, ഇന്‍റര്‍ നാഷണല്‍ കേരളൈറ്റ്സ്, സ്മോഹ ഈജിപ്ഷ്യന്‍ ക്ലബ്ബ്‌ എന്നീ ടീമുകളാണ് മത്സരിക്കുക.

മാര്‍ച്ച് 18 വെള്ളിയാഴ്ച ആരംഭിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്‍റ് 25 വെള്ളിയാഴ്ച സമാപിക്കും. രാത്രി 8 മണി മുതല്‍ കളി ആരംഭിക്കും. ദിവസവും രണ്ടു കളികള്‍ ഉണ്ടായിരിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോക വനിതാ ദിനത്തിന്റെ നൂറാം വാര്ഷികം

March 12th, 2011

artista-artgroup-painter-epathram

അബുദാബി: ലോക വനിതാ ദിനത്തിന്റെ നൂറാം വാര്‍ഷിക ത്തോടനുബന്ധിച്ച് പ്രസക്തിയും ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ആര്‍ട്ടിസ്റ്റ്‌ ക്യാമ്പും “ചരിത്രത്തിലെ സ്ത്രീ” എന്ന വിഷയത്തെ ആസ്പദമാക്കി അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടത്തിയ സെമിനാറും കവിയരങ്ങും വേറിട്ട അനുഭവമായി.

ക്യാമ്പ് രാവിലെ പത്തു മണിക്ക് ശാസ്ത്രജ്ഞയും പൊതു പ്രവര്ത്തകയുമായ പ്രൊഫ. ഡോ. ഉമാ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി മുഖ്യാതിഥി യായിരുന്നു. ഇ. ആര്‍. ജോഷി സംസാരിച്ചു. തുടര്‍ന്ന് “പ്രതികരിക്കുന്ന സ്ത്രീ” എന്ന വിഷയത്തില്‍ മുപ്പതോളം ചിത്രകാരന്മാര്‍ തങ്ങളുടെ സര്‍ഗ്ഗാത്മക വൈഭവത്തെ കാന്‍വാസില്‍ പകര്‍ത്തി.

ക്യാമ്പ്‌ അദ്ധ്യക്ഷനായ റോയിച്ചന്‍ റെയില്‍ പാളത്തില്‍ പീഡിക്കപ്പെട്ട് ജീവന്‍ നഷ്ടമായ സൌമ്യയുടെ വേദന പ്രതികരിക്കുന്ന സ്ത്രീയായി കടുത്ത വര്‍ണ്ണങ്ങളില്‍ പകര്‍ത്തിയപ്പോള്‍, ശശിന്‍സ് പ്രതികരിക്കുന്ന വിവിധ മുഖങ്ങളെയാണ് നിറങ്ങളുടെ സംയോജിത നിയമങ്ങളെ വെല്ലുവിളിച്ച് വരച്ചത്. സ്ത്രീ പ്രതികരണം എന്ന ശില്‍പം ചെയ്ത ജോഷി ഒഡേസയുടെ ചിത്രം പ്രതികരിക്കുന്ന സ്ത്രീയുടെ നേര്‍ചിത്രമായിരുന്നു. രാജീവ്‌ മുളക്കുഴയുടെ ചിത്രം പ്രതികരിക്കുന്ന  സ്ത്രീ തിന്മയുടെ കറുത്ത നിഴലില്‍ പിടയുമ്പോള്‍ ദു:ഖിതനായ പുരുഷ പ്രതിനിധിയെ കൂടി വെളുത്ത വര്‍ണ്ണത്തില്‍ പകര്‍ത്തി. മുരുകന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കത്തി കൊണ്ട് ത്രിമാന രൂപത്തില്‍ ക്യൂബിസത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് വരച്ച ചിത്രം സ്ത്രീയുടെ വിവിധ ഭാവങ്ങള്‍ നിറഞ്ഞതായിരുന്നു.

ശ്രീകുമാര്‍, സാബു, ഹരീഷ് തച്ചോടി, ഷാഹുല്‍ ഹമീദ്‌, അപ്പു ആസാദ്‌ തുടങ്ങിയ മുപ്പതോളം കലാകാരന്മാര്‍ ബ്രഷുകളില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച് കെ. എസ്. സി. യുടെ അങ്കണത്തില്‍ വേറിട്ട ഒരു അനുഭവം നല്‍കി. തുടര്‍ന്ന് നടന്ന ചിത്ര പ്രദര്‍ശനം കാണാന്‍ വിവിധ രാജ്യക്കാരായ നിരവധി പേരാണ് എത്തിയത്‌. അതിനോട നുബന്ധിച്ചു നടന്ന സെമിനാറില്‍ ചരിത്രത്തിലെ സ്ത്രീ എന്ന വിഷയം അജി രാധാകൃഷണന്‍ അവതരിപ്പിച്ചു.

ജപ്പാനില്‍ നടന്ന സുനാമി ദുരന്തത്തില്‍ ദു:ഖം രേഖപ്പെടുത്തി മൌന പ്രാര്‍ത്ഥനയില്‍ തുടങ്ങിയ സെമിനാറില്‍ റൂഷ് മെഹര്‍, ജലീല്‍, കെ. എസ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ പ്രീത വസന്ത്‌, ഹഫീസ്‌ മുഹമ്മദ്‌, മാദ്ധ്യമ പ്രവര്‍ത്തകനായ സഫറുള്ള പാലപെട്ടി, ആനന്ദ ലക്ഷ്മി, സിനിമാ പ്രവര്‍ത്തകനായ ഇസ്കന്ദര്‍ മിര്‍സ തുടങ്ങിയവര്‍ സംസാരിച്ചു. ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിച്ചു.  കവി അരങ്ങിന്റെ ഉദ്ഘാടനം കവയത്രിയായ ദേവസേന നിര്‍വഹിച്ചു. അസ്മോ പുത്തന്‍ച്ചിറ, ശിവ പ്രസാദ്‌, നസീര്‍ കടിക്കാട്, ടി. എ. ശശി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എം. സെയ്ത് മുഹമ്മദിന് യാത്രയയപ്പ്‌

March 4th, 2011

ksc-sent-off-to-sayed-mohamed-epathram

അബുദാബി : മൂന്നര പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിത ത്തിനു വിരാമം ഇട്ടു കൊണ്ട് നാട്ടിലേക്ക് യാത്രയാവുന്ന സാമൂഹിക പ്രവര്‍ത്തകന്‍ കെ. എം. സെയ്ത് മുഹമ്മദിന് കേരളാ സോഷ്യല്‍ സെന്‍ററും ശക്തി തിയ്യറ്റെഴ്സും ചേര്‍ന്ന് യാത്രയയപ്പ്‌ നല്‍കി.

കെ. എസ്. സി. യുടെയും ശക്തി യുടെയും ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളില്‍ മുന്‍പന്തി യില്‍ നില്‍ക്കുന്ന സെയ്ത് മുഹമ്മദ്‌, കലാ കായിക പ്രവര്‍ത്തന ങ്ങളിലും സജീവമാണ്. കെ. എസ്.സി. ലൈബ്രേറിയന്‍ ആയി സേവന മനുഷ്ടിച്ചിട്ടുണ്ട്.

കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി യുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ ശക്തിയുടെ ഉപഹാരം പ്രസിഡന്‍റ് റഹീം കൊട്ടുകാട് സമ്മാനിച്ചു. സെന്‍ററിന്‍റെ ഉപഹാരം ജനറല്‍ സെക്രട്ടറി ബക്കര്‍ കണ്ണപുരം സമ്മാനിച്ചു. ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും എ. എല്‍. സിയാദ്‌ നന്ദി യും പറഞ്ഞു.


അയച്ചു തന്നത് സഫറുള്ള പാലപ്പെട്ടി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍​ഫാന്‍ : സെമിനാറും സി. ഡി. പ്രദര്‍ശനവും

February 23rd, 2011

endo-sulfan-victim-support-group-epathram

അബുദാബി : എന്‍ഡോസള്‍ഫാന്‍ വിപണന ത്തിനെതിരെ കേരള സോഷ്യല്‍ സെന്‍ററിന്റെ സഹകരണ ത്തോടെ സെമിനാറും സി. ഡി. പ്രദര്‍ശനവും നടക്കും. ഫെബ്രുവരി 26 ശനിയാഴ്ച വൈകിട്ട് ഏഴിന് കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന പരിപാടി യില്‍, എന്‍ഡോസള്‍ഫാന്‍ എന്ന ജീവ നാശിനി ക്കെതിരെ യുള്ള പോരാട്ട ത്തിന് നേതൃത്വം നല്‍കുന്ന എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായക നുമായ പ്രൊഫ. എം. എ. റഹ്മാന്‍, കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, കെ. എം. അബ്ബാസ്, രമേഷ് പയ്യന്നൂര്‍ എന്നിവര്‍ സംബന്ധിക്കും. വിവരങ്ങള്‍ക്ക് വിളിക്കുക: വി. ടി. വി. ദാമോദരന്‍ : 050 – 522 9059

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസിയും പുത്തന്‍ പ്രതിസന്ധികളും : സെമിനാര്‍

February 7th, 2011

ksc-notice-epathram

അബുദാബി : പ്രവാസി യുടെ കഴുത്തില്‍ മറ്റൊരു കുരുക്കു മായി എത്തുന്ന പുതിയ നികുതി നിയമത്തെ  ക്കുറിച്ച് ഒരു തുറന്ന ചര്‍ച്ച  അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം ഒരുക്കുന്നു.  ‘പ്രവാസിയും പുത്തന്‍ പ്രതിസന്ധികളും’ എന്ന വിഷയത്തില്‍ കേരള സംസ്ഥാന  പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി. ജെ. ആഞ്ചലോസ് മുഖ്യ പ്രഭാഷണം നടത്തുന്നു.
 
ഫെബ്രുവരി 9 ബുധനാഴ്ച രാത്രി 8 മണിക്ക് കെ. എസ്. സി. അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍, പുതിയ നിയമത്തെ ക്കുറിച്ചുള്ള ആശങ്ക കളും അന്വേഷണ ങ്ങളും പങ്കു വെക്കുന്നു. സാമ്പത്തിക വിദഗ്ധര്‍, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ യു. എ. ഇ.  യുടെ വിവിധ മണ്ഡല ങ്ങളില്‍ ഉള്ള നിരവധി പേര്‍ ചര്‍ച്ച യില്‍ സംബന്ധിക്കും എന്ന് സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട് അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 11 of 13« First...910111213

« Previous Page« Previous « ഇന്‍റര്‍ സ്‌കൂള്‍ ക്വിസ് മത്സരം
Next »Next Page » യുവ കലാ സാഹിതി സമ്മേളനം : ടി. ജെ. ആഞ്ചലോസ് ഉല്‍ഘാടനം ചെയ്യും »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine