ദുബായ് : ചിരന്തന സാംസ്കാരിക വേദി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരം ജലീല്‍ രാമന്തളിക്ക് സമ്മാനിച്ചു. നിസ്സാര്‍ സെയ്ദ്, സലാം പാപ്പിനിശ്ശേരി, ടി. പി. ബഷീര്‍ എന്നിവര്‍ പുരസ്കാരവും, പൊന്നാടയും, സ്വര്‍ണ്ണ മെഡലും നല്‍കി.
ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് ഇ. സതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വിനോദ് പയ്യന്നൂര്‍, ഇസ്മായില്‍ മേലടി, അസ്മോ പുത്തഞ്ചിറ, നാരായണന്‍ വെളിയങ്കോട്, നാസ്സര്‍ ബേപ്പൂര്‍, എല്‍വിസ് ചുമ്മാര്‍, ഫസലുദ്ദീന്‍ ശൂരനാട്, കെ. എം. അബ്ബാസ്, രാജു പി. മേനോന്‍ എന്നിവര്‍ സംസാരിച്ചു. വി. ടി. വി. ദാമോദരന്‍ പുസ്തക പരിചയം നടത്തി.
ചിരന്തന സാംസ്കാരിക വേദി അദ്ധ്യക്ഷന്‍ പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. പി. മുഹമ്മദലി മാസ്റ്റര്‍ സ്വാഗതവും ജോ. സെക്രട്ടറി സി. പി. ജലീല്‍ ഏഴോം നന്ദിയും പറഞ്ഞു.
പ്രമുഖ പത്ര പ്രവര്‍ത്തകനും, കോളമിസ്റ്റും, ഗ്രന്ഥകാരനുമായ ജലീല്‍ രാമന്തളി യുടെ “ശൈഖ് സായിദ്” എന്ന കൃതിയാണ് ചിരന്തന പുരസ്കാരം നേടിയത്. ഇതിനകം തന്നെ നിരവധി അംഗീകാരങ്ങള്‍ ഈ ഗ്രന്ഥത്തിനു ലഭിച്ചിട്ടുണ്ട്.
യു. എ. ഇ. ഉന്നത വിദ്യാഭ്യാസ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന് ഈ പുസ്തകം സമ്മാനിച്ചപ്പോള്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്, ”ബഹുമാന്യനായ രാഷ്ട്ര പിതാവിന്റെ ജീവചരിത്രം എല്ലാവരും അറിഞ്ഞിരി ക്കേണ്ടതും, അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മുന്നേറേണ്ടതും കാലത്തിന്റെ അനിവാര്യത യാണ്” എന്നാണ്.
ഇന്ത്യന്‍ ഭാഷ യില്‍ ആദ്യമായി ശൈഖ് സായിദിനെ കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ചതു വഴി ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള സാംസ്കാരിക ബന്ധം സുദൃഡ മാക്കുവാന്‍ ജലീല്‍ നടത്തിയ ശ്രമത്തിന്, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ ഇക്കഴിഞ്ഞ ദേശീയ ദിനാഘോഷ ത്തില്‍ വെച്ച് പ്രത്യേക പുരസ്കാരം നല്‍കി ആദരിച്ചു. ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ ഫസ്റ്റ് ഡപ്യൂട്ടി സ്‌പീക്കര്‍ അഹമദ് ശബീബ് അല്‍ ദാഹിരി യാണ് അദ്ദേഹത്തിന് ഈ പുരസ്കാരം സമ്മാനിച്ചത്. പ്രവാസി മലയാളി കള്‍ക്കിടയില്‍ ഈ പുസ്തകം പ്രത്യേകം ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു.
പ്രസ്തുത ഗ്രന്ഥ വുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ബഹുമാന്യനായ ശൈഖ് സായിദിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ അബുദാബി മലയാളി സമാജം പ്രത്യേക ചര്‍ച്ച സംഘടിപ്പിച്ചു. വായന ക്കാരുടെ നിരന്തരമായ ആവശ്യം മാനിച്ചു കൊണ്ട് ഈ പുസ്തകം രണ്ടാം പതിപ്പ് പുറത്തിറക്കി. 2000 കോപ്പികള്‍ പ്രസാധകരായ യു. എ. ഇ. എക്സ്ചേഞ്ച് സെന്‍റര്‍ സൌജന്യ മായി വിതരണം ചെയ്തു.
ഈ പുസ്തകത്തെ കുറിച്ച് e പത്രം അടക്കം വിവിധ ഭാഷകളിലും ദേശങ്ങളിലും ഉള്ള അറുപതിലേറെ വെബ് പോര്‍ട്ടലു കളില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- pma