ദുബായ് : മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജീവിതത്തില്‍ നിന്നും അദ്ദേഹത്തിന്റെ ഭരണ നൈപുണ്യം വ്യക്തമാക്കുന്ന നിരവധി ഏടുകള്‍ ഇണക്കി ചേര്‍ത്ത് സുധീര്‍ വെങ്ങര രചിച്ച “ഓര്‍മ്മകളിലെ ലീഡര്‍” ദുബായില്‍ പ്രകാശനം ചെയ്തു. ചിരന്തന സാംസ്കാരിക വേദിയാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ദുബായ് ഫ്ലോറ അപാര്‍ട്ട്‌മെന്റ്സില്‍ ഇന്നലെ വൈകീട്ട് കെ. മുരളീധരന്‍ പുസ്തകം മേരി ജോര്‍ജ് (ഇന്റര്‍നാഷ്ണല്‍ മലയാളി) ന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.

കെ. മുരളീധരന്‍ പുസ്തകം വായിക്കുന്നു
കരുണാകരന്റെ ഭരണ പരമായ തീരുമാനങ്ങള്‍ പലപ്പോഴും പൂര്‍ണ്ണമായും രാഷ്ട്രീയ പ്രേരിതമായിരുന്നില്ല എന്ന് കെ. മുരളീധരന്‍ അനുസ്മരിച്ചു. പലപ്പോഴും അദ്ദേഹം തന്റെ രാഷ്ട്രീയ എതിരാളികളെ പോലും സഹായിക്കുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്തത് തന്നെ അമ്പരപ്പിച്ചിട്ടുണ്ട്. കഴിവുള്ളവരെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ നിയോഗിച്ചു ഭരണം സുഗമമാക്കുവാന്‍ അദ്ദേഹം കാണിച്ച നൈപുണ്യമാണ് കരുണാകരന്‍ കേരള ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടാന്‍ കാരണമായത് എന്നും മുരളീധരന്‍ അനുസ്മരിച്ചു.
മുന്‍ എം. എല്‍. എ. ശോഭനാ ജോര്‍ജ്ജ് ലീഡറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ സദസ്സുമായി പങ്കു വെച്ചു. മാധ്യമ പ്രവര്‍ത്തകരായ എം. സി. എ. നാസര്‍, കെ. എം. അബ്ബാസ്, പുസ്തക രചയിതാവ് സുധീര്‍ വെങ്ങര, മേരി ജോര്‍ജ്ജ് (ഇന്റര്‍നാഷ്ണല്‍ മലയാളി) തുടങ്ങിയവര്‍ സംസാരിച്ചു.
നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി നന്ദി പ്രകാശിപ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ചിരന്തന, സാഹിത്യം