അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പി ക്കുന്ന കലോത്സവ ത്തിന് ഇന്ന്‍ (വ്യാഴാഴ്ച) തിരശ്ശീല ഉയരും.
വൈകിട്ട് 5.45ന് ആരംഭിക്കുന്ന കലോത്സവം മൂന്നു വേദികളില്‍ ആയിട്ടാണ് അരങ്ങേറുക. വയസ്സിന്‍റെ അടിസ്ഥാന ത്തില്‍ ആറു ഗ്രൂപ്പുകളായി തരം തിരിച്ചു നടക്കുന്ന മത്സര ത്തില്‍ ഉദ്ഘാടന ദിവസം ലളിത ഗാനം, നാടോടി നൃത്തം, മോണോ ആക്ട് എന്നീ ഇനങ്ങളി ലേക്കുള്ള എല്ലാ ഗ്രൂപ്പു കളുടെയും മത്സരം അരങ്ങേറും.
വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭി ക്കുന്ന മത്സര ങ്ങളില്‍ ശാസ്ത്രീയ സംഗീതം, ഭരത നാട്യം, ആംഗ്യപ്പാട്ട്, നാടന്‍ പാട്ട് എന്നീ ഇനങ്ങളി ലേക്കുള്ള മത്സര ങ്ങളാണു നടക്കുക.
ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭി ക്കുന്ന മത്സര ങ്ങളില്‍ സിനിമാ ഗാനം, കുച്ചുപ്പുടി, മോഹിനി യാട്ടം, മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളില്‍ മാറ്റുരയ്ക്കും.
ഞായറാഴ്ച വൈകിട്ട് 8 മണിക്ക് ആയിരിക്കും മത്സരം തുടങ്ങുക. മുതിര്‍ന്ന വര്‍ക്കുള്ള ഏകാംഗാ ഭിനയം, മറ്റു ഗ്രൂപ്പുകളി ലേക്കുള്ള ഓര്‍ഗന്‍, മൃദംഗം എന്നീ ഇനങ്ങളി ലേക്ക് ആയിരിക്കും മത്സരം നടക്കുക.
സമാപന ദിവസ മായ ജനവരി 22 ശനിയാഴ്ച വൈകിട്ട് 5 മുതല്‍ ചിത്രരചനാ മത്സരവും പ്രച്ഛന്ന വേഷ മത്സര വും അരങ്ങേറും. യു. എ. ഇ. തല അടിസ്ഥാന ത്തില്‍ നടക്കുന്ന കലോത്സവ ത്തില്‍ കേരള കലാമണ്ഡല ത്തില്‍ നിന്നുള്ള കലാകാരന്മാര്‍ ആയിരിക്കും വിധികര്‍ത്താക്കള്‍ ആയി എത്തുക എന്ന് കലാവിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍ അറിയിച്ചു.
അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്‍റര്‍