കുവൈറ്റ് : കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന്റെ ഈ വര്‍ഷത്തെ അഞ്ചാമത്തെ ഉംറ സംഘത്തിന്റെ ബുക്കിംഗ് ആരംഭിച്ചതായി സെന്റര്‍ ഹജ്ജ് ഉംറ സിക്രട്ടറി സക്കീര്‍ കൊയിലാണ്ടി ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.
സംഘം ഏപ്രില്‍ 20ന് പുറപ്പെട്ട് 30ന് തിരിച്ചെത്തും. പരിചയ സമ്പന്നനായ അമീര്‍ പ്രസ്തുത സംഘത്തിന് നേതൃത്വം നല്‍കുന്നതാണ്. പരിശുദ്ധ ഹറമുകള്‍ക്ക് സമീപത്താണ് താമസ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പോകാന്‍ താല്പര്യമുള്ളവര് പാസ്പോര്‍ട്ട് കോപ്പി, വൈറ്റ് ബാക്ക്ഗ്രൌണ്ടുള്ള ഫോട്ടോ, സിവില്‍ ഐ. ഡി. കോപ്പി തുടങ്ങിയവ ഏപ്രില്‍ 8ന് മുന്‍പ് ഇസ് ലാഹി സെന്ററിന്റെ കീഴില്‍ മലയാള ഖുത്ബ നടക്കുന്ന പള്ളികളിലെ കൌണ്ടറുകളിലോ, യൂനിറ്റ് ഭാരവാഹികളെയോ, കുവൈത്ത് സിറ്റിയിലെ കേന്ദ്ര ഓഫീസിലോ ഏല്പിക്കേണ്ടതാണ്.
ഇസ് ലാഹി സെന്ററിന്റെ മൂന്നാമത്തെയും നാലാമത്തെയും സംഘങ്ങള്‍ മാര്‍ച്ച് 23 ബുധനാഴ്ച വൈകിട്ട് 6.30ന് അബ്ബാസിയ മസ്ജിദ് ബല്ഖീസ് പരിസരത്ത് നിന്നു പുറപ്പെടുന്നതാണെന്നും, പ്രസ്തുത സംഘങ്ങള്‍ക്ക് അബ്ദുസ്സലാം സ്വലാഹി കോട്ടയം, ഹാഫിദ് സ്വാലിഹ് സുബൈര്‍ ആലപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കുന്നതാണെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 99816810, 97926172, 22432079 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍