മയ്യില്‍ എന്‍. ആര്‍. ഐ. ധന സഹായം നല്‍കി

August 21st, 2011

ദുബായ് : കണ്ണൂര്‍ ജില്ല യിലെ മയ്യില്‍ പഞ്ചായത്തിലെ കുറ്റാട്ടൂര്‍, കൊളച്ചേരി നിവാസി കളുടെ പ്രവാസി കൂട്ടായ്മ മയ്യില്‍ എന്‍. ആര്‍. ഐ. യുടെ ആഭിമുഖ്യ ത്തില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് തുടര്‍ വിദ്യാഭ്യാസ ധനസഹായം നല്‍കി.

കമ്പില്‍ മാപ്പിള ഹൈസ്‌കൂള്‍, കുറ്റിയാട്ടൂര്‍ ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍, നണിയൂര്‍ നമ്പ്രം ഹിന്ദു എ. എല്‍. പി. സ്‌ക്കൂള്‍, മയ്യില്‍ ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍ എന്നിവിട ങ്ങളിലെ 20 വിദ്യാര്‍ഥി കള്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക.

വിവിധ സ്‌ക്കൂളുകളില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്പ് എം. എല്‍. എ. ജയിംസ് മാത്യു ധന സഹായം നല്‍കി. പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ വാര്‍ഡ് മെമ്പര്‍മാര്‍, സ്‌ക്കൂള്‍ ഹെഡ് മാസ്റ്റര്‍മാര്‍, എന്‍. ആര്‍. ഐ. പ്രതിനിധി അബ്ദുല്‍ കാദര്‍ എന്നിവര്‍ സംസാരിച്ചു. എന്‍. ആര്‍. ഐ. പ്രസിഡന്‍റ് പി. ഷാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എല്‍. എം. രഞ്ജിത്ത് നന്ദിയും പറഞ്ഞു.

-വാര്‍ത്ത അയച്ചു തന്നത് : പ്രകാശന്‍ കടന്നപ്പള്ളി, ദുബായ്

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ സൗഹൃദ വേദി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

August 7th, 2011

payyanur-svedhi-ifthar-meet-2011-ePathram
റിയാദ് : റിയാദിലെ പ്രാദേശിക കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദി യുടെ ആഭിമുഖ്യ ത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. ബത്ത യിലെ ക്ലാസിക് റസ്റ്റോറന്‍റ് ഹാളില്‍ വെച്ച് നടന്ന പരിപാടി യില്‍ റിയാദിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും സൗഹൃദ വേദി അംഗ ങ്ങളോ ടോപ്പം ഒത്തു ചേര്‍ന്നു.

നോമ്പ് തുറക്കു ശേഷം നടന്ന സമ്മേളന ത്തില്‍ വേദി ജനറല്‍ സെക്രട്ടറി സനൂപ് പയ്യന്നൂര്‍ സ്വാഗതം പറഞ്ഞു. വിശിഷ്ടാതിഥിയും ഇസ്‌ലാഹി സെന്‍റര്‍ പ്രതിനിധി യുമായ ജനാബ് നാസര്‍ സുല്ലമി പുണ്യ മാസമായ റംസാന്‍റെയും നോമ്പിന്‍റെയും പ്രാധാന്യ ത്തെക്കുറിച്ച് പ്രഭാഷണം നടത്തി.

സാമൂഹ്യ പ്രവര്‍ത്ത കരായ നസീര്‍. എം, അമീര്‍, അബ്ദുള്ള വല്ലാഞ്ചിറ, അര്‍ശുല്‍ അഹമ്മദ്, ബാലചന്ദ്രന്‍, മുസ്തഫ കവ്വായി, മുഹമ്മദലി കൂടാളി, അഷ്‌റഫ്, നിസാര്‍, രഘുനാഥ് പറശ്ശിനി ക്കടവ്, റഫീക്ക് പന്നിയങ്കര, രഘുനാഥ് തളിയില്‍, മെഹബൂബ്, നവാസ് വെള്ളിമാടു കുന്ന് എന്നിവരും മാധ്യമ പ്രവര്‍ത്ത കരായ നജീം കൊച്ചുകലുങ്ക്, ഷക്കീബ് കൊളക്കാടന്‍, അഷ്‌റഫ്, ഷംനാദ് കരുനാഗപ്പള്ളി, നാസര്‍ കാരക്കുന്ന്, സാലിം എന്നിവരും റിയാദിലെ പ്രമുഖ ഡോക്ടര്‍മാരായ ഭരതന്‍, രാജ്‌മോഹന്‍, തമ്പാന്‍ തുടങ്ങിയവരും ഇഫ്താര്‍ സംഗമ ത്തില്‍ പങ്കെടുത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വടകര എന്‍. ആര്‍. ഐ. ഫോറം ഇഫ്താര്‍ സംഗമം

August 7th, 2011

vatakara-nri-ifthar-meet-2011-ePathram
ദുബായ് : വടകര പാര്‍ലമെന്‍റ് മണ്ഡലം നിവാസി കളുടെ പ്രാവാസി കൂട്ടായ്‌മ യായ വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് യൂനിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. കരാമയിലെ വൈഡ് റേഞ്ച് റസ്റ്റോറന്‍റ് ഹാളില്‍ വെച്ച് നടന്ന പരിപാടി യില്‍ ദുബായ് ലെ വിവിധ സംഘടന പ്രതിനിധി കളും മാധ്യമ പ്രവര്‍ത്തകരും സംഘടന യുടെ സജീവ അംഗങ്ങളോടോപ്പം ഒത്തു ചേര്‍ന്നു.

vatakara-nri-ifthar-meet-ePathram

നോമ്പ് തുറക്കു ശേഷം നടന്ന ചടങ്ങില്‍ വടകര എന്‍. ആര്‍. ഐ. ഫോറം ജനറല്‍ സെക്രട്ടറി പ്രേമാനന്ദന്‍ കുനിയില്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട്‌ അഡ്വ. സാജിദ്‌ ആദ്ധ്യക്ഷ്യം വഹിച്ചു. വിശിഷ്ടാതിഥിയും ദുബായ് പബ്ലിക്‌ പ്രോസിക്യൂഷേന്‍ ലീഗല്‍ ട്രാന്‍സിലേറ്റര്‍ അലവി കുട്ടി ഹുദവി പുണ്യ മാസമായ റംസാന്‍റെയും നോമ്പിന്‍റെയും പ്രാധാന്യത്തെ ക്കുറിച്ച് ‘വ്രതാനുഷ്ഠാനത്തിന്‍റെ നനാവിധ മുഖങ്ങള്‍’ എന്ന വിഷയ ത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.

സാമൂഹ്യ പ്രവര്‍ത്തകരായ റയീസ് തലശ്ശേരി, സാദിക്ക്‌ അലി, മോഹനന്‍, റിസ്‌വാന്‍, സി. എച്ച്. അബൂബക്കര്‍, ഇസ്മയില്‍ പുനത്തില്‍ തുടങ്ങിയവര്‍ ഇഫ്താര്‍ സംഗമ ത്തില്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു.

-അയച്ചു തന്നത് : രാമകൃഷ്ണന്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം 'ഫാമിലി ഫെസ്റ്റ് 2011'

April 21st, 2011

gvr-nri-forum-logo-epathramഷാര്‍ജ : ഗുരുവായൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം’ യു. എ. ഇ. ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമം ‘ഫാമിലി ഫെസ്റ്റ് 2011’ ഏപ്രില്‍ 22 വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് ഷാര്‍ജ പാകിസ്ഥാന്‍ സോഷ്യല്‍ സെന്ററില്‍ വിവിധ കലാ പരിപാടി കളോടെ നടക്കും.

വിവരങ്ങള്‍ക്ക് വിളിക്കുക: 055 – 55 28 999, 050 – 80 60 821

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ ലഗ്ഗേജ് പരിധി കുറച്ചു

April 11th, 2011

air-india-epathram
അബൂദബി : എയര്‍ ഇന്ത്യ സര്‍വ്വീസു കളില്‍ ഇന്നു വരെ അനുവദിച്ചിരുന്ന ലഗ്ഗേജ് പരിധി കുറച്ചു. എയര്‍ ഇന്ത്യയുടെ ഫ്രീ ബാഗ്ഗേജ് അലവന്‍സ്‌ പ്രകാരം ഇക്കോണമി ക്ലാസില്‍ 40 കിലോ കൊണ്ടു പോകാന്‍ അനുവദിച്ചിരുന്നു. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31 വരെ യാത്ര ചെയ്യുന്നവര്‍ 30 കിലോ മാത്രമേ കൊണ്ടു പോകാന്‍ അനുവദിക്കുക യുള്ളൂ എന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

ഏപ്രില്‍ 11 മുതല്‍ ഇഷ്യൂ ചെയ്യുന്ന ടിക്കറ്റു കള്‍ക്കാണ് ഇതു ബാധിക്കുക. എന്നാല്‍, ഇന്നലെ വരെ എടുത്തിരുന്ന ജൂണ്‍ ഒന്നിനും ജൂലൈ 31നും ഇടയില്‍ യാത്ര ചെയ്യേണ്ടതായ ടിക്കറ്റുകള്‍ക്ക് ഇത് ബാധകമല്ല. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്ന വര്‍ക്ക് 50 കിലോ ലഗ്ഗേജ് കൊണ്ടുപോകാം. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല.

ഇപ്പോള്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്, എയര്‍ അറേബ്യ തുടങ്ങിയ ബജറ്റ് എയര്‍ലൈനു കളില്‍ 30 കിലോ പരിധി യാണുള്ളത്. ഈ വിമാന ങ്ങളെ അപേക്ഷിച്ച് എയര്‍ ഇന്ത്യ യില്‍ ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ്. കൂടുതല്‍ പണം നല്‍കിയാലും 40 കിലോ ലഗ്ഗേജ് കൊണ്ടു പോകം എന്നത് യാത്രക്കാര്‍ക്ക്‌ ആശ്വാസമായിരുന്നു

ഇപ്പോള്‍ ഫ്രീ ബാഗ്ഗേജ് അലവന്‍സ്‌ 30 കിലോ ആയതോടെ എയര്‍ ഇന്ത്യ യിലെയും ബജറ്റ് എയര്‍ലൈനു കളിലെയും ലഗ്ഗേജ് പരിധി ഒരുപോലെയായി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 3 of 41234

« Previous Page« Previous « എല്‍. ഡി. എഫ്. കണ്‍വെന്‍ഷന്‍
Next »Next Page » കൂട്ടം 'മികച്ച മലയാളി' അവാര്‍ഡ് ജെ. ഗോപീകൃഷ്ണന് »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine