അബുദാബി : അറബ് നാടുകളും ഇന്ത്യയും തമ്മിലുള്ള ചിര പുരാതന ബന്ധവും സാംസ്‌കാരിക സമന്വയ വും വിഷയ മാക്കി ലോക പ്രശസ്ത ഐന്ദ്ര ജാലിക കലാകാരന്‍ പ്രൊഫസര്‍. ഗോപിനാഥ് മുതുകാട് ഒരുക്കുന്ന ‘മുതുകാട്‌സ് മാജിക് ലാംപ്’ എന്ന സ്റ്റേജ് ഷോ, മേയ് മാസ ത്തില്‍ ആറ് വേദി കളിലായി യു. എ. ഇ. യില്‍ അവതരിപ്പിക്കും.
അബുദാബി ഒലിവ് മീഡിയ യുടെ സഹകരണ ത്തോടെ ഹാപ്പി ആന്‍ഡ് റൂബി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഈ മാന്ത്രിക മേള, അബുദാബി, ദുബൈ, ഷാര്‍ജ തുടങ്ങി എല്ലാ എമിറേറ്റുകളിലും നടക്കും.
അമ്പതോളം പ്രതിഭ കളാണ് മുതുകാടിന്‍റെ സംഘ ത്തില്‍ ഉണ്ടാവുക. അറബ് പ്രേക്ഷകരെ ലക്ഷ്യമാക്കി പ്രത്യേക ഇനങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും യു. എ. ഇ. ഉയര്‍ത്തി പ്പിടിക്കുന്ന ഉന്നത മാനവിക മൂല്യങ്ങളെ ഇതിലൂടെ ആവിഷ്‌കരിക്കും എന്നും മുതുകാട് വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.
ഒലിവ് മീഡിയ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ദാര്‍മി, ക്രിയേറ്റീവ് കണ്‍സള്‍ട്ടന്‍റ് കെ. കെ. മൊയ്തീന്‍ കോയ, ഹാപ്പി ആന്‍ഡ് റൂബി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ബാലന്‍ വിജയന്‍, നാസര്‍ വിളഭാഗം എന്നിവരും സന്നിഹി തരായിരുന്നു.
മാന്ത്രിക കലയെ ജനകീയ മാക്കുന്നതിലും സാമൂഹ്യ – ദേശീയ – മാനവിക മൂല്യങ്ങളുടെ പ്രചാരണ ത്തിനും ബോധ വത്കരണ ത്തിനും വിനിയോഗി ക്കുന്നതിലും വിജയം കണ്ടെത്തിയ ഗോപിനാഥ് മുതുകാട്, ദേശീയോദ്ഗ്രഥന സന്ദേശ ങ്ങളുമായി പല തവണ നടത്തിയ ഭാരത പര്യടന ങ്ങള്‍ ഏറെ ശ്രദ്ധേയങ്ങളാണ്.
പുതു തലമുറയെ ലക്ഷ്യമാക്കി സംഘടിപ്പിച്ച, മദ്യത്തിനും മയക്കു മരുന്നിനും തീവ്രവാദ പ്രവര്‍ത്തന ങ്ങള്‍ക്കും എതിരെ യുള്ള ‘ക്യാമ്പസ് മാജിക്’ സംരംഭ ങ്ങളും പ്രത്യേക പ്രശംസ നേടിയതാണ്. ജാലവിദ്യ യുടെ അദ്ധ്യാപന ത്തിനും സമഗ്ര വികസന ത്തിനും വേണ്ടി തിരുവനന്തപുരത്ത് മുതുകാട് ആരംഭിച്ച ‘മാജിക് അക്കാദമി’ ഇപ്പോള്‍ അന്താരാഷ്‌ട്ര ഗവേഷണ കേന്ദ്രമായി വളര്‍ന്നിട്ടുണ്ട്.
മഹാരഥരായ സാഹിത്യ കാരന്‍മാരുടെ പ്രമുഖ കൃതികള്‍ മാന്ത്രിക കലയുടെ സഹായ ത്തോടെ അരങ്ങില്‍ ആവിഷ്‌കരി ക്കുന്നതിലും മുതുകാടും സംഘവും മിടുക്ക് തെളിയിച്ചു. നിരവധി ദേശീയ – അന്തര്‍ദേശീയ പുരസ്കാര ങ്ങളും മുതുകാടിനെ തേടി എത്തി.
ലോകത്തെ ഒട്ടുമിക്ക രാജ്യ ങ്ങളിലും തന്‍റെ മാന്ത്രിക കലാവിദ്യ അവതരിപ്പിച്ച് കൈയടി നേടിയ മുതുകാട്, ഗള്‍ഫിലും നിരവധി തവണ പരിപാടികള്‍ അവതരിപ്പി ച്ചിട്ടുണ്ട്.
‘മുതുകാട്‌സ് മാജിക് ലാംപ്’ എന്ന പുതിയ ഷോ, പുതുമകളുടെ ഉത്സവം തീര്‍ക്കും എന്നും മുതുകാട് പറഞ്ഞു. മെയ് 5 മുതല്‍ 27 വരെയാണ് സംഘം യു. എ. ഇ. യിലുണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 610 95 26 – 02 631 55 22 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.