ദുബായ് : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ മീഡിയാ ഫോറം സ്ഥാപക അംഗവുമായ കെ. എ. ജബാരിയെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുബായ് വെല്‍ കെയര്‍ ആശുപത്രിയില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ അദ്ദേഹത്തെ ചികില്‍സിച്ചു വരികയാണ്.
ഉദര സംബന്ധമായ രോഗം മൂലം ഇദ്ദേഹത്തെ കഴിഞ്ഞ ഒക്ടോബറില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചു വരികയായിരുന്ന ഇദ്ദേഹത്തിന് വീണ്ടും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനകള്‍ നടത്തി ചികില്‍സ ആരംഭിക്കും എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കേരള സാംസ്കാരിക വ്യക്തിത്വം, പ്രവാസി, മാധ്യമങ്ങള്‍