കേര സ്വാതന്ത്ര്യ ദിനാഘോഷം

August 24th, 2011

kera-independence-day-celebration-ePathram
കുവൈറ്റ് : സ്വാതന്ത്ര്യ ത്തിന്‍റെ അറുപത്തി അഞ്ചാം വാര്‍ഷിക ത്തോട് അനുബന്ധിച്ച് കുവൈറ്റ് എറണാകുളം റെസിഡന്‍സ് അസോസിയേഷന്‍ (കേര) സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി കള്‍ അബ്ബാസിയ യില്‍ നടന്നു.

ജനറല്‍ കണ്‍വീനര്‍ പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍. ബി. പ്രതാപ്, അനില്‍ കുമാര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസ സമൂഹ ങ്ങളിലെ ഇളം തലമുറ കളിലേക്ക് നാടിന്‍റെ സ്വാതന്ത്ര്യത്തെ ക്കുറിച്ചും അത് കടന്നു വന്ന വഴികളെ ക്കുറിച്ചും അവബോധം ഉണ്ടാക്കുക യാണ് ഇങ്ങിനെ യുള്ള പരിപാടികള്‍ സംഘടി പ്പിക്കുക വഴി സംഘടന ലക്ഷ്യമിടുന്ന തെന്നു അദ്ധ്യക്ഷന്‍ പറഞ്ഞു.

കേര യുടെ പ്രവര്‍ത്ത കരും കുടുംബാംഗ ങ്ങളും ദേശഭക്തി ഗാന ങ്ങളും അവതരിപ്പിച്ചു. ഹരീഷ് തൃപ്പൂണിത്തുറ സ്വാഗതവും സെബാസ്റ്റ്യന്‍ കണ്ണോത്ത് നന്ദിയും പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാവ്യദീപ്തി പുരസ്‌കാരദാനം

August 20th, 2011

friends-of-iringapuram-annual-celebration-ePathram
ഷാര്‍ജ : ഗുരുവായൂര്‍ ഇരിങ്ങപ്പുറം നിവാസി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ ഫ്രണ്ട്‌സ് ഓഫ് ഇരിങ്ങപ്പുറം ഒന്നാം വാര്‍ഷികാ ഘോഷവും കാവ്യ ദീപ്തി പുരസ്‌കാര ദാനവും 2011 സെപ്തംബര്‍ 2 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഷാര്‍ജ സ്‌പൈസി ലാന്‍ഡ് റസ്റ്റോറണ്ടില്‍ നടക്കും എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്‍റ് ഇ. സതീഷ് ആഘോഷ പരിപാടി കള്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യ രംഗത്തെ പ്രതിഭ കളെ പ്രോത്സാഹി പ്പിക്കുന്ന തിനായി ഫ്രണ്ട്‌സ് ഓഫ് ഇരിങ്ങപ്പുറം യു. എ. ഇ. തല ത്തില്‍ നടത്തിയ കവിതാ മത്സര ത്തിലെ വിജയി കള്‍ക്ക് കാവ്യ ദീപ്തി കവിതാ പുരസ്‌കാര ങ്ങള്‍ സമ്മാനിക്കും. യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് പി. ഭാസ്കരന്‍ മ്യൂസിക്‌ ക്ലബ്ബിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടാവും.
കൂടുതല്‍ വിവര ങ്ങള്‍ക്ക് ബന്ധപ്പെടുക : 050 – 22 65 718, 050 – 56 04 802.

-

വായിക്കുക: , ,

1 അഭിപ്രായം »

കാന്തപുരത്തിന്‍റെ റമദാന്‍ പ്രഭാഷണം അബുദാബി യില്‍

July 31st, 2011

kantha-puram-in-icf-dubai-epathram
അബുദാബി : വിശുദ്ധ റമദാന്‍, വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയ ത്തെ ആസ്പദമാക്കി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ആഗസ്റ്റ് 12 ന് അബുദാബി നാഷണല്‍ തിയ്യേറ്ററില്‍ റമദാന്‍ പ്രഭാഷണം നടത്തും.

പരിപാടി യുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു.
പി. വി. അബൂബക്കര്‍ മുസ്‌ലിയാര്‍ ( ചെയര്‍മാന്‍), സിദ്ദിഖ് അന്‍വരി, ഉമര്‍ മുസ്‌ലിയാര്‍, ഉസ്മാന്‍ സഖാഫി തിരുവത്ര (വൈസ് ചെയര്‍മാന്‍), അബ്ദുല്‍ ഹമീദ് ഈശ്വര മംഗലം (ജനറല്‍ കണ്‍വീനര്‍), അബ്ദുല്ല പൊന്മുണ്ടം, ഷാഫി പട്ടുവം, ഖാസിം പുറത്തീല്‍, മുസമ്മില്‍ കടാങ്കോട് (ജോയിന്‍റ.കണ്‍വീനര്‍മാര്‍), മാട്ടൂല്‍ മുസ്തഫ ഹാജി (ട്രഷറര്‍) മുസ്തഫ ദാരിമി കടാങ്കോട്, ഡോ. ഷാജു ജമാല്‍, കുറ്റൂര്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി, ഡോ. അബ്ദുല്‍ സലാം, അബൂട്ടി ഹാജി ചെമ്മാട് എന്നിവര്‍ രക്ഷാധികാരി കളാണ്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭരതന്‍ അനുസ്മരണം അബുദാബിയില്‍

July 26th, 2011

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ ഫിലിംക്ലബ്‌ ഉദ്ഘാടനവും, വിഖ്യാതചലച്ചിത്രകാരന്‍ ഭരതന്റെ അനുസ്മരണവും ജൂലൈ 27, ബുധനാഴ്ച രാത്രി 9 മണിക്ക് സെന്റര്‍ മിനിഹാളില്‍ വച്ച് സംഘടിപ്പിക്കുന്നു. ഫിലിംക്ലബ്ബിന്‍റെ ഉദ്ഘാടനം പ്രമുഖ സംസ്കാരിക പ്രവര്‍ത്തകന്‍ മൊയ്ദീന്‍ കോയ നിര്‍വഹിക്കും. യോഗത്തില്‍ KSC മുന്‍ ജനറല്‍ സെക്രട്ടറി ലയന മുഹമ്മദ്‌ ഭരതന്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് സാഹിത്യ വിഭാഗം തയ്യാറാക്കിയ ‘ഭരതന്‍ – സിനിമയുടെ രമണീയ കാലം’ എന്ന ഡോക്യുമെന്ററി അവതരിപ്പിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5708191 എന്ന നമ്പരില്‍ ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എം എഫ്. ഹുസൈന്‍ ഓര്‍മയില്‍ ഒരു സായാഹ്നം

July 23rd, 2011

അബു ദാബി : എം എഫ് ഹുസൈന്‍ ഇന്ത്യ വിടേണ്ടി വന്ന സാഹചര്യം ഖേദകരമാണെന്ന് കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു. ഹുസൈന്റെ ചിത്ര കലയെ ഇന്ത്യന്‍ പിക്കാസോ എന്ന് വിളിച്ചു ചെറുതാക്കരുതെന്നും മുഖ്യ പ്രഭാഷകനായ കലാ നിരൂപകന്‍ വത്സലന്‍ കനാറ പറഞ്ഞു. കാലപ്രവേഗങ്ങളെ അതിശയിപ്പിക്കുന്ന ലോകം നിറഞ്ഞ ചിത്രകാരനെ ഭരണകൂടവും, കോര്‍പ്പറേറ്റ് ലോബികളും ഇന്ത്യന്‍ മണ്ണില്‍ നിന്ന് നിഷ്കാസനം ചെയ്തപ്പോള്‍ വേണ്ടത്രജനജാഗ്രത ഉണ്ടായില്ല, സാധാരണ ചിത്രകാരന്മാരുടെ അവകാശങ്ങള്‍ക്കായി നില കൊണ്ട ഹുസൈന്‍ കലാ വിപണിക്കാരുടെ കണ്ണിലെ കരടായി മാറി. ഒരു നൂറു വട്ടം വിവാദമായേക്കാവുന്ന ചിത്രങ്ങള്‍ മുന്‍പും വരച്ച ഹുസൈന്‍ പുതിയ കലാ കച്ചവടത്തിന്റെ ഇരയാണെന്നും വത്സലന്‍ കൂട്ടിച്ചേര്‍ത്തു.
തസ്ലിമ നസ്രീന്മാരെയും -ഡാലി ലാമ മാരെയും അതിഥി യാക്കുന്ന ഭാരതം സ്വന്തം പുത്രനെ നാട് കടത്തുന്നതിലെ വൈചിത്ര്യം മൊയ്ദീന്‍ കോയ എടുത്തു കാട്ടി. ഭാരത രത്ന വരെ എത്തേണ്ട കലാകാരനായിരുന്നു ഹുസൈനെന്നു അദ്ധ്യക്ഷം വഹിച്ച സെന്റര്‍ പ്രസിഡന്റ്റ് കെ ബി മുരളി ചൂണ്ടിക്കാട്ടി. വിത്സണ്‍ കുഴൂര്‍ ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി റഫീക്ക് സകറിയ, അജി രാധാകൃഷ്ണന്‍, ഫൈസല്‍ ബാവ, കൃഷ്ണകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും കവിയുമായ കുഴൂര്‍ വിത്സന്റെ കവിതകളുടെ സീ ഡി ‘സുവര്‍ണ ഭൂമി’ പ്രശസ്ത കവി അസ്മോ പുത്തന്‍ ചിറ സെന്റര്‍ സെക്രട്ടറി അന്‍സാരിക്ക് നല്‍കി പ്രകാശനം ചെയ്തു. സീ ഡി യിലെ കവിതകള്‍ സദസ്യര്‍ക്കായി അവതരിപ്പിക്കപ്പെട്ടു.
ദേവിക സുധീദ്രന്റെ എം എഫ് ഹുസൈന്‍ ചിത്രങ്ങളുടെ ശേഖരം പ്രദര്‍ശിപ്പിച്ചു , ശശിന്‍ സാ, രാജീവ്‌ മുളക്കുഴ, അജിത്‌, നദീം, ജോഷി, ഷാബു, റോയ് മാത്യു, തുടങ്ങിയവര്‍ ഹുസൈന്റെ കാരിക്കേച്ചര്‍ വരച്ചു. കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സെക്രടറി സുരേഷ് പാടൂര്‍ സ്വാഗതവും കലാ വിഭാഗം ആക്ടിംഗ് സെക്രടറി ബഷീര്‍ കെ വി നന്ദിയും പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 3 of 1012345...10...Last »

« Previous Page« Previous « ‘ഉന്മത്തതകളുടെ ക്രാഷ് ലാന്‍ഡിങ്ങുകള്‍’ പ്രകാശനം ശനിയാഴ്ച
Next »Next Page » ‘മരുഭൂമികള്‍ പറയുന്നത് ; പറയാത്തതും​’ പ്രകാശനം ചെയ്തു »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine