അബുദാബി : ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്ത കനുമായ ജലീല്‍ രാമന്തളി യുടെ ‘മരുഭൂമികള്‍ പറയുന്നത് ; പറയാത്തതും’ എന്ന കൃതി യുടെ പ്രകാശന കര്‍മ്മം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടന്ന ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകയും എഴുത്തു കാരിയുമായ ഡോക്ടര്‍ ശൈഖ ആയിഷ അല്‍ മസ്കരി, പാര്‍കോ ഗ്രൂപ്പ് ഡയറക്ടര്‍ ഖദീജ അബ്ദു റഹിമാന് ആദ്യ പ്രതി നല്‍കി ക്കൊണ്ട് നിര്‍വ്വഹിച്ചു.
സെന്‍റര്‍ ജനറല്‍ സെക്രട്ടറി മൊയ്തു കടന്നപ്പള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ. കെ. മൊയ്തീന്‍ കോയ അദ്ധ്യക്ഷത വഹിച്ചു. രമേശ് പണിക്കര്‍, മനോജ് പുഷ്കര്‍, ചിരന്തന യുടെ പുന്നക്കന്‍ മുഹമ്മദാലി, വി. പി. മുഹമ്മദാലി മാസ്റ്റര്‍, വി. പി. കെ. അബ്ദുള്ള, വി. ടി. വി. ദാമോദരന്‍, എസ്. എ. ഖുദ്സി, ഷറഫുദ്ധീന്‍ മംഗലാട്, ടി. പി. ഗംഗാധരന്‍, സഫറുള്ള പാലപ്പെട്ടി, പി. എം. അബ്ദുല്‍ റഹിമാന്‍, സലീം പെരുമാതുറ, ഷഫീഖ്, നൂര്‍ മുഹമ്മദ് ഒരുമനയൂര്‍, ഫാസില്‍ ഒലീവ്, അമീര്‍, അഷ്റഫ് പന്താവൂര്‍, ജനാര്‍ദ്ദന ദാസ് കുഞ്ഞിമംഗലം, ആലിക്കോയ, സത്താര്‍ കാഞ്ഞങ്ങാട്, ദേവദാസ്, വി. വി. മുഹമ്മദാലി, അസീബ് അബൂബക്കര്‍, കെ. പി. മുഹമ്മദ്, ജാഫര്‍ ഫാറൂഖി, ഹാഷിം ചീരോത്ത് ഇ. സി. ഇബ്രാഹിം ഹാജി തുടങ്ങി സാമൂഹ്യ – സാംസ്കാരിക – മാധ്യമ രംഗ ങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.
സാംസ്കാരിക പ്രവര്‍ത്തകന്‍ എന്‍. എസ്. ജ്യോതികുമാര്‍ പുസ്തകം പരിചയ പ്പെടുത്തി. പ്രസാധകരായ ഗ്രീന്‍ വോയ്സ് പ്രസിഡന്റ് സി. എച്ച്. ജാഫര്‍ തങ്ങള്‍ സ്വാഗതവും ഗ്രന്ഥ കാരനായ ജലീല്‍ രാമന്തളി നന്ദിയും പ്രകാശിപ്പിച്ചു.
ഗ്രീന്‍ വോയ്സ് പബ്ലിക്കേഷന്റെ ആദ്യ സംരംഭ മായ ‘മരുഭൂമികള്‍ പറയുന്നത് ; പറയാത്തതും’ എന്ന പുസ്തകം, വിവിധ ആനുകാലികങ്ങളില്‍ പലപ്പോഴായി ജലീല്‍ രാമന്തളി എഴുതിയ അന്‍പതോളം ലേഖന ങ്ങളുടെ സമാഹാരമാണ്. 300 പേജു കളുള്ള ഈ പുസ്തകം തികച്ചും സൌജന്യ മായിട്ടാണ് വായന ക്കാരില്‍ എത്തിക്കുന്നത്.
- ഫൈസല്‍ ബാവ