അബുദാബി : ശക്തി തിയ്യറ്റേഴ്സ് കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച വൈലോപ്പിള്ളി ജന്മ ശതാബ്ദി ആഘോഷ ങ്ങള്‍ വൈവിധ്യ മാര്‍ന്ന പരിപാടി കളോടെ സമാപിച്ചു.
വൈലോപ്പിള്ളിയെ ക്കുറിച്ച് സച്ചിദാനന്ദന്‍ എഴുതിയ ‘ഇവനെകൂടി’ എന്ന കവിത ജി. ആര്‍. ഗോവിന്ദ് ആലപിച്ചു കൊണ്ടാണ് പരിപാടി കള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് സഹ്യന്റെ മകന്‍, മാമ്പഴം എന്നീ കവിതകള്‍ ആലപിച്ചു. കുട്ടികള്‍ സംഘമായി ആലപിച്ച ‘പന്തങ്ങള്‍’ ശ്രദ്ധേയമായി.
മാന്ത്രികന്‍ നജീം. കെ. സുല്‍ത്താന്‍ ജാലവിദ്യ യിലൂടെ മാമ്പഴം അവതരിപ്പിച്ചു. കൃഷ്ണന്‍ വേട്ടംമ്പള്ളി, മുഹമ്മദലി കൊടുമുണ്ട, മഹേഷ് ശുകപുരം, ബാബു രാജ് എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.
ശക്തി പ്രസിഡന്റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളന ത്തില്‍ ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി അജിത് കുമാര്‍ നന്ദിയും പറഞ്ഞു.
– അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശക്തി തിയേറ്റഴ്സ്, സാഹിത്യം