അബുദാബി : മലയാള സിനിമയിലെ ഹാസ്യ നടന്മാര്‍ക്ക് കിട്ടുന്ന പരിഗണന പോലും നമ്മുടെ നാട്ടില്‍ എഴുത്തു കാര്‍ക്ക് ലഭിക്കുന്നില്ല എന്ന്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പ്രശസ്ത ചെറുകഥാ കൃത്ത് സന്തോഷ് ഏച്ചിക്കാനം അഭിപ്രായ പ്പെട്ടു. അബുദാബി ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിച്ച ‘കഥാലോകം’ പരിപാടി യില്‍ പങ്കെടുത്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
ഒരു സാഹിത്യ പരിപാടിക്ക് ഇത്രയധികം ജനക്കൂട്ടത്തെ ലഭിക്കുന്നത് ഗള്‍ഫ് നാടുകളില്‍ മാത്രമാണ് എന്ന് കെ. എസ്. സി. യുടെ മിനിഹാളില്‍ നിറഞ്ഞ സദസ്സിനെ അഭിമുഖീകരിച്ചു കൊണ്ട് സന്തോഷ് പറഞ്ഞു. നാട്ടിലെ പ്രകടന ങ്ങള്‍ക്ക് ആളുകളെ കൂലിക്ക് എടുക്കുന്നത് പോലെ സാഹിത്യ സദസ്സുകള്‍ക്കും ആളുകളെ കൂലി കൊടുത്ത് വിളിച്ചിരുത്തേണ്ടി വരുന്ന ഗതികേടാണ് കേരളത്തില്‍ ഇന്നുള്ളത്. നിളാ നദി മെലിഞ്ഞത് പോലെ സാഹിത്യ പരിഷത്തിന്‍റെ പരിപാടികളും ഈയിടെ ശുഷ്കിച്ചതായി തീര്‍ന്നു എന്നും പറഞ്ഞു.
ശക്തി അവാര്‍ഡ് കമ്മിറ്റി അംഗവും പ്രമുഖ സാഹിത്യ നിരൂപകനും, പ്രഭാഷകനു മായ ഐ. വി. ദാസിന്‍റെ നിര്യാണ ത്തില്‍ അനുശോചനം രേഖപ്പെടുത്തു വാന്‍ കേരളാ സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച അനുശോചന യോഗ ത്തിനോട് അനുബന്ധിച്ചാണ് ‘കഥാലോകം’ അരങ്ങേറിയത്. ശക്തി പ്രസിഡന്‍റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി, കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, പത്മനാഭന്‍ എന്നിവര്‍ ഐ. വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശക്തി തിയേറ്റഴ്സ്, സാഹിത്യം