Tuesday, January 4th, 2011

ചിരന്തന സാഹിത്യ പുരസ്കാരം ജലീല്‍ രാമന്തളിക്ക് സമ്മാനിച്ചു

chiranthana-award-jaleel-ramanthali-epathram

ദുബായ് : ചിരന്തന സാംസ്കാരിക വേദി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരം ജലീല്‍ രാമന്തളിക്ക് സമ്മാനിച്ചു. നിസ്സാര്‍ സെയ്ദ്‌, സലാം പാപ്പിനിശ്ശേരി, ടി. പി. ബഷീര്‍ എന്നിവര്‍ പുരസ്കാരവും, പൊന്നാടയും, സ്വര്‍ണ്ണ മെഡലും നല്‍കി.

ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് ഇ. സതീഷ്‌ പരിപാടി ഉദ്ഘാടനം ചെയ്തു. വിനോദ് പയ്യന്നൂര്‍, ഇസ്മായില്‍ മേലടി, അസ്മോ പുത്തഞ്ചിറ, നാരായണന്‍ വെളിയങ്കോട്, നാസ്സര്‍ ബേപ്പൂര്‍, എല്‍വിസ്‌ ചുമ്മാര്‍, ഫസലുദ്ദീന്‍ ശൂരനാട്‌, കെ. എം. അബ്ബാസ്‌, രാജു പി. മേനോന്‍ എന്നിവര്‍ സംസാരിച്ചു. വി. ടി. വി. ദാമോദരന്‍ പുസ്തക പരിചയം നടത്തി.

ചിരന്തന സാംസ്‌കാരിക വേദി അദ്ധ്യക്ഷന്‍ പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. പി. മുഹമ്മദലി മാസ്റ്റര്‍ സ്വാഗതവും ജോ. സെക്രട്ടറി സി. പി. ജലീല്‍ ഏഴോം നന്ദിയും പറഞ്ഞു.

പ്രമുഖ പത്ര പ്രവര്‍ത്തകനും, കോളമിസ്റ്റും, ഗ്രന്ഥകാരനുമായ ജലീല്‍ രാമന്തളി യുടെ “ശൈഖ് സായിദ്” എന്ന കൃതിയാണ് ചിരന്തന പുരസ്കാരം നേടിയത്‌. ഇതിനകം തന്നെ നിരവധി അംഗീകാരങ്ങള്‍ ഈ ഗ്രന്ഥത്തിനു ലഭിച്ചിട്ടുണ്ട്.

യു. എ. ഇ. ഉന്നത വിദ്യാഭ്യാസ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന് ഈ പുസ്തകം സമ്മാനിച്ചപ്പോള്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്‌, ”ബഹുമാന്യനായ രാഷ്ട്ര പിതാവിന്റെ ജീവചരിത്രം എല്ലാവരും അറിഞ്ഞിരി ക്കേണ്ടതും, അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മുന്നേറേണ്ടതും കാലത്തിന്റെ അനിവാര്യത യാണ്” എന്നാണ്.

ഇന്ത്യന്‍ ഭാഷ യില്‍ ആദ്യമായി ശൈഖ് സായിദിനെ കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ചതു വഴി ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള സാംസ്കാരിക ബന്ധം സുദൃഡ മാക്കുവാന്‍ ജലീല്‍ നടത്തിയ ശ്രമത്തിന്, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ ഇക്കഴിഞ്ഞ ദേശീയ ദിനാഘോഷ ത്തില്‍ വെച്ച് പ്രത്യേക പുരസ്കാരം നല്‍കി ആദരിച്ചു. ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ ഫസ്റ്റ് ഡപ്യൂട്ടി സ്‌പീക്കര്‍ അഹമദ് ശബീബ് അല്‍ ദാഹിരി യാണ് അദ്ദേഹത്തിന് ഈ പുരസ്കാരം സമ്മാനിച്ചത്. പ്രവാസി മലയാളി കള്‍ക്കിടയില്‍ ഈ പുസ്തകം പ്രത്യേകം ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു.

പ്രസ്തുത ഗ്രന്ഥ വുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ബഹുമാന്യനായ ശൈഖ് സായിദിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ അബുദാബി മലയാളി സമാജം പ്രത്യേക ചര്‍ച്ച സംഘടിപ്പിച്ചു. വായന ക്കാരുടെ നിരന്തരമായ ആവശ്യം മാനിച്ചു കൊണ്ട് ഈ പുസ്തകം രണ്ടാം പതിപ്പ് പുറത്തിറക്കി. 2000 കോപ്പികള്‍ പ്രസാധകരായ യു. എ. ഇ. എക്സ്ചേഞ്ച് സെന്‍റര്‍ സൌജന്യ മായി വിതരണം ചെയ്തു.

ഈ പുസ്തകത്തെ കുറിച്ച് e പത്രം അടക്കം വിവിധ ഭാഷകളിലും ദേശങ്ങളിലും ഉള്ള അറുപതിലേറെ വെബ്‌ പോര്‍ട്ടലു കളില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • ആരാധനാലയങ്ങൾ തുറന്നു : വിശ്വാസികൾ പ്രാർത്ഥനക്ക് എത്തി
 • തിരികെ വരുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം
 • അബുദാബി യിൽ പ്രവേശിക്കുവാന്‍ കൊവിഡ് പരിശോധനാ ഫലം നിര്‍ബ്ബന്ധം
 • പാര്‍ക്കിംഗ് ഫീസ് (മവാഖിഫ്) ജൂലായ് ഒന്നു മുതല്‍ പുനരാരംഭിക്കും
 • അണു നശീകരണ യജ്ഞം കൂടുതല്‍ മേഖല കളിലേക്ക്
 • നിർബ്ബന്ധിത ഉച്ച വിശ്രമ നിയമം ജൂൺ 15 മുതൽ
 • യാത്രാ നിയന്ത്രണം : അത്യാവശ്യ യാത്ര ക്കാര്‍ മുന്‍കൂര്‍ അനുമതി വാങ്ങണം
 • മാസ്കും ഗ്ലൗസ്സും അലക്ഷ്യമായി ഇട്ടാല്‍ 1000 ദിര്‍ഹം പിഴ
 • അബുദാബി എമിറേറ്റില്‍ ഒരാഴ്ച യാത്രാ നിയന്ത്രണം
 • ഔദ്യോഗിക വാര്‍ത്ത ‘വാം’ ഇനി മലയാള ഭാഷ യിലും വായിക്കാം.
 • എം. പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
 • അണു നശീകരണ സമയം പുനഃ ക്രമീകരിച്ചു
 • കടുത്ത നിയന്ത്രണ ങ്ങളോടെ സൗദി യിലെ പള്ളികൾ തുറക്കും
 • നാടക ഗാന മത്സരം ‘മധുരിക്കും ഓര്‍മ്മകളെ’
 • കെ. എം. സി. സി. അഭിനന്ദിച്ചു
 • സ്റ്റെം സെല്‍ ചികിത്സ : കൊവിഡ്-19 ന് എതിരെ യു. എ. ഇ. യുടെ മുന്നേറ്റം
 • പ്രവാസികളെ തിരിച്ചു കൊണ്ടു പോകുവാന്‍ ഇന്ത്യന്‍ അധികൃതര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
 • വിസകളുടെ കാലാവധി ഡിസംബര്‍ വരെ നീട്ടി
 • തിരിച്ചു പോകുവാന്‍ ആഗ്രഹിക്കുന്ന വരെ കൊണ്ടു പോകാത്ത രാജ്യ ങ്ങൾക്ക് എതിരെ കര്‍ശ്ശന നടപടി
 • ക്വാറന്റൈന്‍ ലംഘനം : യു. എ. ഇ. യില്‍ 129 പേർക്ക് എതിരെ നിയമ നടപടി • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine