- ഫൈസല്‍ ബാവ
വായിക്കുക: ദുബായ്, സംഗീതം, സാംസ്കാരികം
ദോഹ : സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍, സാഹിത്യകാരന്‍, സിനിമാ സംവിധായകന്‍ തുടങ്ങി വിവിധ തുറകളില്‍ ശോഭിച്ച ചിന്ത രവിയുടെ നിര്യാണത്തില്‍ സംസ്‌കാര ഖത്തര്‍ അനുശോചനം രേഖപ്പെടുത്തി.
മലയാള സാഹിത്യ ലോകത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ ഇദ്ദേഹത്തിന്‍റെ സഞ്ചാര സാഹിത്യ കൃതികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് എന്നും, സാമൂഹ്യ വിമര്‍ശക നായിരുന്ന രവി മികച്ച സിനിമാ നിരൂപകന്‍ കൂടിയായിരുന്നു എന്നും അനുശോചന യോഗം വിലയിരുത്തി.
അഡ്വ. ജാഫര്‍ഖാന്‍ കേച്ചരി, മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, അഡ്വ. അബൂബക്കര്‍, വി. കെ. എം. കുട്ടി, കെ. പി. എം. കോയ, സുധീര്‍, നസീര്‍ കാട്ടിലാന്‍ എന്നിവര്‍ സംസാരിച്ചു.
-അയച്ചു തന്നത് : മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
- ഫൈസല്‍ ബാവ
വായിക്കുക: ഖത്തര്‍, ചരമം, സാംസ്കാരികം
ദുബായ് : ദുബായ് കത്ത് പാട്ടിലൂടെ ശ്രദ്ധേയനായ എസ്. എ. ജമീലിന്റെ സ്മരണാര്‍ത്ഥം കോഴിക്കോട് സഹൃദയ വേദി ഒരുക്കുന്ന “ഇശല്‍ ഗസല്‍ സന്ധ്യ” ജൂണ്‍ 29ന് ബുധനാഴ്ച രാത്രി 8 മണിക്ക് ദേര മാഹി റസ്റ്റോറന്റ് ഹാളില്‍ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ വി. എം. കുട്ടി ഉദ്ഘാടനം ചെയ്യും.
ബഷീര്‍ തിക്കോടി മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങില്‍ ടി. പി. ബഷീര്‍ വടകര മുഖ്യ അതിഥി ആയിരിക്കും. പരിപാടിയോട് അനുബന്ധിച്ച് നര്‍മ്മ വിരുന്നും ഉണ്ടായിരിക്കും എന്ന് കണ്‍വീനര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 055 2682878 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
(അയച്ചു തന്നത് : നാസര്‍ പരദേശി)
- pma
വായിക്കുക: സംഗീതം, സാംസ്കാരികം