നവോത്ഥാന നായകരുടെ പാത പിന്‍പറ്റുക : വി. ടി. മുരളി

May 25th, 2011

yuva-kala-sahithy-vt-murali-epathram
അബുദാബി : ജാതി വ്യവസ്ഥകള്‍ക്ക്‌ എതിരെ പോരാടി മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിപ്പിച്ച നവോത്ഥാന നായകരുടെ പാത പിന്‍പറ്റി പ്രവര്‍ത്തിക്കണം എന്ന് പ്രശസ്ത ഗായകന്‍ വി. ടി. മുരളി.

അബുദാബി യുവകലാ സാഹിതി യുടെ യുവകലാസന്ധ്യ 2011 ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. കേരളാ സോഷ്യല്‍ സെന്‍ററില്‍ നടന്ന സാംസ്കാരിക സമ്മേളന ത്തില്‍ വൈസ്‌ പ്രസിഡന്‍റ് ഇ. ആര്‍. ജോഷി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ നാടക പ്രവര്‍ത്തകന്‍ സുവീരന്‍ മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംഘടനാ പ്രതിനിധികളും, സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.

audiance-yuva-kala-sandhya-2011-epathram

ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ നവോത്ഥാന ശില്‍പ്പിയും രാഷ്ട്രീയ ചിന്തകനുമായ കാമ്പിശ്ശേരി കരുണാകരന്‍റെ പേരില്‍ യുവകലാ സാഹിതി ഏര്‍പ്പെടുത്തിയ ‘കാമ്പിശ്ശേരി അവാര്‍ഡ്‌’ ജേതാവിനെ സെക്രട്ടറി കുഞ്ഞില്ലത്ത് ലക്ഷ്മണന്‍ പ്രഖ്യാപിച്ചു.

ജനറല്‍ സിക്രട്ടറി സുനീര്‍ സ്വാഗതവും ജോയിന്‍റ് സിക്രട്ടറി അബൂബക്കര്‍ നന്ദിയും പറഞ്ഞു. വി. ടി. മുരളി, റംലാ ബീഗം എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും വിവിധ കലാ പരിപാടികളും നടന്നു.

-അയച്ചു തന്നത്: സഫറുള്ള പാലപ്പെട്ടി

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭരതാഞ്ജലി 2011

May 14th, 2011

kalamandalam-bharatanjali-2011-epathram

ദുബായ്‌ : കലാമണ്ഡലം മ്യൂസിക്‌ ആന്‍ഡ്‌ ഡാന്‍സ് സെന്ററിലെ കുട്ടികളുടെ അരങ്ങേറ്റ പരിപാടിയായ ഭാരതാഞ്ജലി 2011 ദുബായ്‌ വുമന്‍സ്‌ കോളേജ്‌ ഓഡിറ്റോറിയത്തില്‍ നടന്നു. മുന്‍ ദുബായ്‌ പോലീസ്‌ മേധാവി ജമാല്‍ മുഹമ്മദലി അല്‍ തമീമി ഉല്‍ഘാടനം ചെയ്തു. ഐഡിയ സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥി സോമദാസ്‌ മുഖ്യാതിഥിയായിരുന്നു. കലാമണ്ഡലം മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ ടി. കെ. വി. സ്വാഗതവും അഡ്മിനിസ്ട്രേറ്റര്‍ മാരിയറ്റ്‌ സുനില്‍ നന്ദിയും പറഞ്ഞു.
kalamandalam-bharatanjali-epathram
ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ നൃത്തം, മൃദംഗം തുടങ്ങി വിവിധ കലാ രംഗങ്ങളിലായി 100 ലേറെ വിദ്യാര്‍ത്ഥികളാണ് അരങ്ങേറ്റം കുറിച്ചത്‌. സമാപനത്തോട് അനുബന്ധിച്ച് സോമദാസും കലാമണ്ഡലം വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ആലപിച്ച ഗാനങ്ങള്‍ സദസ്സിന് നവ്യാനുഭൂതി പകര്‍ന്നു.

(അയച്ചു തന്നത് : കെ.വി.എ. ഷുക്കൂര്‍)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാളി സമാജം പ്രവര്‍ത്തന ഉദ്ഘാടനം വ്യാഴാഴ്ച

May 4th, 2011

abudhabi-malayalee-samajam-logo-epathramഅബുദാബി : മുസ്സഫ വ്യവസായ നഗര ത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയ അബുദാബി മലയാളി സമാജ ത്തിന്‍റെ 2011 – 2012 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം മെയ് 5 വ്യാഴാഴ്ച രാത്രി 8 മണിക്ക് മുസ്സഫ (10) യിലെ എമിറേറ്റ്സ് നാഷണല്‍ ഫ്യൂച്ചര്‍ അക്കാദമി സ്‌കൂളില്‍ വൈവിധ്യ മാര്‍ന്ന പരിപാടി കളോടെ നടക്കും.

മുസ്സഫ യിലെ അമേച്വര്‍ സംഘടന കളെയും കുടുംബ ങ്ങളെയും പങ്കെടു പ്പിച്ച് നടക്കുന്ന പ്രവര്‍ത്തന ഉദ്ഘാടന ചടങ്ങില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധി കളുമായ വി. ഡി. സതീശനും ടി. എന്‍. പ്രതാപനും പങ്കെടുക്കും. അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും അംഗീകൃത സംഘടനാ ഭാരവാഹികളും പങ്കെടുക്കും എന്ന്‍ സമാജം ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് വിളിക്കുക: 050 – 61 61 458, 050 – 79 21 598

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അശോകന്‍ കതിരൂരിന്റെ മരണത്തില്‍ നാടക സൗഹൃദം അനുശോചനം രേഖപ്പെടുത്തി

March 30th, 2011

ashokan-kathirur-epathram

അബുദാബി : മലയാള നാടക രംഗത്ത് കരുത്തുറ്റ രചനകളാല്‍ നാടക പ്രേമികളുടെ ആരാധനാ പാത്രമായി മാറിയ അശോകന്‍ കതിരൂരിന്റെ അകാലത്തിലുള്ള നിര്യാണത്തില്‍ അബുദാബി നാടക സൌഹൃദം അനുശോചനം രേഖപ്പെടുത്തി. മലയാള നാടക വേദിക്ക് നികത്താനാവാത്ത നഷ്ടമാണ് അശോകന്‍ കതിരൂരിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് നാടക സൌഹൃദം പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷരീഫ് മാന്നാര്‍ പറഞ്ഞു.

നാടക രംഗത്തേക്ക് വരുന്നവര്‍ക്ക് നാടകാഭിനയത്തെ പറ്റി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുവാനും പ്രോത്സാഹി പ്പിക്കുവാനും പ്രത്യേകം താല്പര്യം കാണിച്ചിരുന്ന അദ്ദേഹം യു. എ. ഇ. യിലെ നാടക പ്രവര്‍ത്തകരുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും സഹരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തെ പറ്റിയൂള്ള വാര്‍ത്ത ഗള്‍ഫിലെ നാടക പ്രവര്‍ത്തകര്‍ ഞെട്ടലോടെയാണ് ശ്രവിച്ചത് എന്നും, ഈ നഷ്ടം നികത്താനാ വാത്തതാണ് എന്നും നാടക സൌഹൃദം പ്രസിഡന്റ് പി. എം. അബ്ദുള്‍ റഹിമാന്‍ പറഞ്ഞു. മലയാള നാടക വേദിക്ക് പ്രതീക്ഷയായിരുന്ന ഒരു സംവിധായകനെയാണ് നഷ്ടമായത് എന്ന് സിനിമാ – നാടക പ്രവര്‍ത്തകനായ ഇസ്കന്ദര്‍ മിര്‍സ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമന്വയം സാംസ്‌കാരിക വേദി ഉദ്ഘാടനം

March 23rd, 2011

indian-islahi-centre-uae-epathramഅബുദാബി : ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സാംസ്കാരിക പക്ഷമായ ‘സമന്വയം സാംസ്‌കാരിക വേദി’ യുടെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്‍ നിര്‍വ്വഹിക്കും.

മാര്‍ച്ച് 24 വ്യാഴാഴ്ച രാത്രി 9 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ എഴുത്തു കാരനും നിരൂപകനുമായ ഷാജഹാന്‍ മാടമ്പാട്ട് മുഖ്യ പ്രഭാഷണം നടത്തും. സാഹിത്യ സാംസ്കാരിക സംഘടനാ രംഗത്തെ പ്രമുഖ വ്യക്തിത്വ ങ്ങള്‍ സംബന്ധിക്കും.

ശ്രോതാക്കളെ ഉള്‍പ്പെടുത്തി തുറന്ന ചര്‍ച്ചയും ഉണ്ടായിരിക്കും.

വിശദ വിവര ങ്ങള്‍ക്ക് 02 – 674 3233 , 050 – 76 85 534 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 6 of 10« First...45678...Last »

« Previous Page« Previous « സൌജന്യ ഹൃദയ രോഗ ക്യാമ്പ്‌
Next »Next Page » കൈരളി കള്‍ച്ചറല്‍ ഫോറം കഥാ പുരസ്ക്കാരം രാജു ഇരിങ്ങലിന് »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine