അബുദാബി : ജാതി വ്യവസ്ഥകള്‍ക്ക് എതിരെ പോരാടി മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിപ്പിച്ച നവോത്ഥാന നായകരുടെ പാത പിന്‍പറ്റി പ്രവര്‍ത്തിക്കണം എന്ന് പ്രശസ്ത ഗായകന്‍ വി. ടി. മുരളി.
അബുദാബി യുവകലാ സാഹിതി യുടെ യുവകലാസന്ധ്യ 2011 ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. കേരളാ സോഷ്യല്‍ സെന്‍ററില്‍ നടന്ന സാംസ്കാരിക സമ്മേളന ത്തില്‍ വൈസ് പ്രസിഡന്‍റ് ഇ. ആര്‍. ജോഷി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ നാടക പ്രവര്‍ത്തകന്‍ സുവീരന്‍ മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംഘടനാ പ്രതിനിധികളും, സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.
ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ നവോത്ഥാന ശില്‍പ്പിയും രാഷ്ട്രീയ ചിന്തകനുമായ കാമ്പിശ്ശേരി കരുണാകരന്‍റെ പേരില്‍ യുവകലാ സാഹിതി ഏര്‍പ്പെടുത്തിയ ‘കാമ്പിശ്ശേരി അവാര്‍ഡ്’ ജേതാവിനെ സെക്രട്ടറി കുഞ്ഞില്ലത്ത് ലക്ഷ്മണന്‍ പ്രഖ്യാപിച്ചു.
ജനറല്‍ സിക്രട്ടറി സുനീര്‍ സ്വാഗതവും ജോയിന്‍റ് സിക്രട്ടറി അബൂബക്കര്‍ നന്ദിയും പറഞ്ഞു. വി. ടി. മുരളി, റംലാ ബീഗം എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും വിവിധ കലാ പരിപാടികളും നടന്നു.
-അയച്ചു തന്നത്: സഫറുള്ള പാലപ്പെട്ടി
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യുവകലാസാഹിതി, സംഗീതം, സാംസ്കാരികം